ആലപ്പുഴ: ( www.truevisionnews.com ) മന്ത്രി എം ലിജുവിനെതിരെ കായംകുളം മുൻ എംഎൽഎ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ പറഞ്ഞു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം മുഖമില്ലാത്തവരും മുഖമുള്ളവരും തനിക്കെതിരെ പറഞ്ഞിട്ടുണ്ട്. അനാവശ്യങ്ങൾ എല്ലാം താൻ കേട്ടിട്ടുണ്ട് , അതിനൊക്കെ ഉചിതമായ സമയത്ത് മറുപടി നൽകും. തനിക്ക് വേണ്ടപ്പെട്ടവരുടെ വീട്ടിൽ പോയി തനിക്കെതിരെ അപവാദങ്ങൾ പറഞ്ഞു പരത്തിയവരുണ്ട് മുൻ എം എൽ എ യു പ്രതിഭ ഫേസ്ബുക്ക് ലൈവിനിടെ പ്രതികരിച്ചു.
‘എനിക്കൊപ്പം നിന്ന എല്ലാവരോടും എന്നും കടപ്പെട്ടിരിക്കും. പരസ്പരം ഇനിയും സുഖദുഃഖങ്ങളില്‍ ഉണ്ടാകും. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാല്‍ വിജയിച്ച വ്യക്തികള്‍ ആ നാടിന് വേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ധാരാളം കള്ളപ്രചാരണങ്ങളും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്.
രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം’.കായകുളത്തിന് വേണ്ടി താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഴിമതിയുടെ ഒരു കറപോലും തന്റെ കൈയ്യില്‍ ഇല്ലെന്നും യു. പ്രതിഭ പറഞ്ഞു. മകനെ കുറിച്ച് അനാവശ്യം പറഞ്ഞു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉടന്‍ മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയാണ് എം. ലിജു മന്ത്രി സ്ഥാനത്തേക്കെത്തിയത്.എക്സൈസ് വകുപ്പാണ് ലിജുവിന് നൽകിയിരിക്കുന്നത്.
Former Kayamkulam MLA U Pratibha against UDF minister m Liju


































