Jan 12, 2026 12:12 PM

ആലപ്പുഴ: (https://truevisionnews.com/) മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിക്കാനെത്തി കോൺഗ്രസ് പ്രവർത്തകൻ. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ്‌ പ്രവർത്തകനാണ് ജയിലിൽ എത്തിയത്.

എന്നാൽ തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു. അടൂരിൽനിന്ന് പ്രവർത്തകരാണ് ജയിലിൽ എത്തിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പത്തനംതിട്ട കോടതിയിൽ നിന്ന് ഫയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിട്ടില്ല. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

Congress workers who came to visit RahulMangkoottatil in jail returned

Next TV

Top Stories