കോഴിക്കോട് (നാദാപുരം): (https://truevisionnews.com/) കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ കലാകായികമേള ( കേളീരവം 2026) വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
സംസ്ഥാനതല മേളക്ക് ഈ വർഷം കല്ലാച്ചി ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ആദിത്യം വഹിക്കുന്നത്. ഇന്നലെ രാവിലെ സ്കൂൾ ഗ്രൗണ്ടിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് പതാക ഉയർത്തിയതോടെയാണ് രണ്ടുദിവസത്തെ പരിപാടി തുടങ്ങിയത്.
തുടർന്ന് വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ് നടന്നു. നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണൻ മുഖ്യ അതിഥിയായി. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് പ്രീത അധ്യക്ഷത വഹിച്ചു. കല്ലാച്ചി ജിസിഐ സൂപ്രണ്ട് രോഷിത പി സ്വാഗതം പറഞ്ഞു. സ്വാഗത സംഘം കൺവീനർ മുഹമ്മദ് സിറാജ് നരിക്കുനി, ട്രഷറർ എം കെ അഷ്‌റഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വൈകുന്നേരം കലാമേളയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ പി പ്രതീഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് പി എസ് പ്രീത, വൈസ് പ്രസിഡണ്ട് എം ദിവാകരൻ, ജോയിൻ ഡയറക്ടർ സിനിമോൾ, ജനപ്രതിനിധികളായ ആഷിഫ്, അപർണ, ജി സി ഐ പി ടി എ പ്രസിഡന്റ് എം കെ അഷ്‌റഫ്, വളയം സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി സജിലേഷ്, കെ എൻ ദാമോദരൻ, സി എച്ച് ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
The All Kerala GCI Fest has begun at Kelirovam Valayam.

































