തിരുവനന്തപുരം: (https://truevisionnews.com/) ഫുട്ബോൾ കളിക്കാനെത്തിയ ഒൻപതുവയസുകാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അണ്ടൂർക്കോണം പണിമൂല സ്വദേശിയായ ഗോകുലി(33)നെയാണ് പൊത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർച്ചയായി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട രക്ഷാകർത്താക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഫുട്ബോൾ മൈതാനത്തുനിന്ന് ഗോകുൽ കൂട്ടിക്കൊണ്ടു പോയതായി കുട്ടിയുടെ സഹോദരനും പൊലീസിന് മൊഴിനൽകി. പൊത്തൻകോട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ കേസ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A nine-year-old boy who came to play football was sexually exploited; Youth arrested


































