തൃശൂർ : (https://truevisionnews.com/) ഈ മാസം 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വിജയത്തിനായി മാധ്യമ പ്രവർത്തകരുടെ യോഗം ചേർന്നു. കലോത്സവ വിജയത്തിന് മാധ്യമ സമൂഹത്തിൻ്റെ എല്ലാ പിന്തുണയുമുണ്ടാവണമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി കെ രാജൻ അഭ്യർത്ഥിച്ചു.
ഓരോ വേദിയിൽ നിന്നുമുള്ള മത്സര ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അതതു സമയം പ്രസിദ്ധീകരിക്കാൻ ഫലപ്രദമായ രീതിയിൽ മീഡിയാ സെൻ്റർ പ്രവർത്തിക്കും. കലോത്സവ റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമ പ്രവർത്തകർക്ക് മീഡിയാ പാസ്, മറ്റനുബന്ധ സൗകര്യങ്ങളും ഒരുക്കും.
യോഗത്തിൽ റവന്യുമന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, മീഡിയാ കമ്മിറ്റി കൺവീനർ റസാഖ്, പ്രസ്ക്ലബ് സെക്രട്ടറി ബാബു തുടങ്ങിയവർ സംസാരിച്ചു.
State School Arts Festival: Minister K Rajan wants full support from the media community

































