മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്; സാധാരണക്കാർക്കുള്ള അസൗകര്യങ്ങൾ പരിഗണിച്ച് ഹർത്താൽ പിൻവലിക്കുന്നു എന്ന് യുഡിഎഫ്

മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്; സാധാരണക്കാർക്കുള്ള അസൗകര്യങ്ങൾ പരിഗണിച്ച് ഹർത്താൽ പിൻവലിക്കുന്നു എന്ന് യുഡിഎഫ്
Dec 22, 2025 09:26 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പൊലീസ് പിടികൂടിയതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് പേരൊണ് കസ്റ്റഡിയിൽ എടുത്തത്.

അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. തുടർന്ന് ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്‍റെ ആരോപണം.

രാത്രി 9.30ഓടെയായിരുന്നു അക്രമ സംഭവങ്ങൾ. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്ന് നടന്നിരുന്നു. അതിനിടെ ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയായിരുന്നു.

udf calling off the hartal considering the inconvenience to the common people

Next TV

Related Stories
'വാളയാറില്‍ നടന്നത് കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി, കുടുംബത്തിന് നീതി ഉറപ്പാക്കും' - മുഖ്യമന്ത്രി

Dec 22, 2025 11:32 AM

'വാളയാറില്‍ നടന്നത് കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി, കുടുംബത്തിന് നീതി ഉറപ്പാക്കും' - മുഖ്യമന്ത്രി

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട കൊല, കുടുംബത്തിന് നീതി ഉറപ്പാക്കും, മുഖ്യമന്ത്രി പിണറായി...

Read More >>
ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ....! ലഹരി ഉപയോഗിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല, പൊലീസിന് തിരിച്ചടി

Dec 22, 2025 09:58 AM

ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ....! ലഹരി ഉപയോഗിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല, പൊലീസിന് തിരിച്ചടി

നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്, ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു, പൊലീസിന് തിരിച്ചടി ...

Read More >>
Top Stories

News Roundup

GCC News