തിരുവനന്തപുരം : (https://truevisionnews.com/) സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 98,400 രൂപയാണ്. ഗ്രാമൊന്നിന് 12,300 രൂപയാണ് വില.
അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായി. ഗ്രാമിന് മൂന്ന് രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഗ്രാമിനു വില 213 രൂപയായി ഉയർന്നു.
രണ്ടുദിവസം കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവില വെള്ളിയാഴ്ച കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 480 രൂപയാണ് കുറഞ്ഞത് ഗോൾഡ് ഇ.ടി.എഫ് നിക്ഷേപങ്ങളിലുണ്ടായ കനത്ത ലാഭമെടുപ്പ് സ്വർണവില കൂടാതിരിക്കാൻ കാരണമായിട്ടുണ്ട്.
വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയതിനുശേഷമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും (17-12-2025) സ്വർണവില കൂടിയിരുന്നു.
Gold price in the state

































