---
title: "നടിയെ ആക്രമിച്ച കേസ്: നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ,  അമ്മ കോടതിയെ ബഹുമാനിക്കുന്നു' - എഎംഎംഎ"
english_title: "Actress attack case: AMMA, the star organization, responds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/330014/actress-attack-case-amma-the-star-organization-responds"
published_at: "2025-12-08T12:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69367f048e72a_dileep.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്: നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ,  അമ്മ കോടതിയെ ബഹുമാനിക്കുന്നു' - എഎംഎംഎ

> **Lead Summary:** ** **നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ.

## Article Content

** **നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ.

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് എഎംഎംഎയുടെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന തീരുമാനമെടുത്തത്.

പിന്നീട് എഎംഎംഎയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ താരസംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണ്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/330014/actress-attack-case-amma-the-star-organization-responds)