'വോ ജസ്റ്റ് വോ'; നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപാദ

'വോ ജസ്റ്റ് വോ'; നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപാദ
Dec 8, 2025 12:35 PM | By Roshni Kunhikrishnan

( https://moviemax.in/ )നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഗായിക ചിൻമയി ശ്രീപാദ. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിയിച്ചത്. 'വോ ജസ്റ്റ് വോ' എന്നാണ് ചിൻമയി ശ്രീപാദയുടെ സാമൂഹ്യ മാധ്യമത്തിലൂടെയുള്ള പ്രതികരണം.

എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പ്രഖ്യാപിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും.

Singer Chinmayi Sripada mocks court verdict in actress attack case

Next TV

Related Stories
'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

Dec 8, 2025 12:39 PM

'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, നടിയെ ആക്രമിച്ച കേസ്, വിധി, ദിലീപ് കുറ്റവിമുക്തൻ...

Read More >>
'അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്, മരണം വരെ അവൾക്ക് ഒപ്പമാണ്' -  ഭാഗ്യലക്ഷ്മി

Dec 8, 2025 12:11 PM

'അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്, മരണം വരെ അവൾക്ക് ഒപ്പമാണ്' - ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസ്, നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി...

Read More >>
സത്യങ്ങള്‍ പുറത്ത് വരുന്ന ദിനത്തിനായുള്ള കാത്തിരിപ്പ്; നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച് ദിലീപ്

Dec 8, 2025 10:47 AM

സത്യങ്ങള്‍ പുറത്ത് വരുന്ന ദിനത്തിനായുള്ള കാത്തിരിപ്പ്; നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസ്, നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച്...

Read More >>
Top Stories










News Roundup