( https://moviemax.in/ ) 2017-ല്‍ പുറത്തിറങ്ങിയ ദിലീപ് നായകനായ 'രാമലീല' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ഗോപി. പിന്നാലെ, പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്', ദിലീപ് തന്നെ നായകനായ 'ബാന്ദ്ര' എന്നീ ചിത്രങ്ങളും സംവിധാനംചെയ്തു. എന്നാല്‍, ആദ്യചിത്രത്തിനോളം പ്രതീക്ഷയ്‌ക്കൊത്ത് പിന്നീടുള്ള ചിത്രങ്ങള്‍ ഉയര്‍ന്നില്ല. ഇപ്പോള്‍ സംവിധായകന്റെ ഒരു പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ അരുണ്‍ ഗോപി പങ്കുവെച്ച ചിത്രവും അതിനൊപ്പമുള്ള അടിക്കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. ഉദയസൂര്യനുനേരെ കൈയുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് അരുണ്‍ ഗോപി പങ്കുവെച്ചത്. 'കഴിഞ്ഞുപോയ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല, ഇന്നിന്റെ ഉദയത്തില്‍ ഞാന്‍ അത്രമേല്‍ പ്രത്യാശിക്കുന്നു' എന്നായിരുന്നു അടിക്കുറിപ്പ്.
ദിലീപ് എട്ടാംപ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേയാണ് അരുണ്‍ ഗോപി പോസ്റ്റ് പങ്കുവെച്ചത്. കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് പലതവണ 'രാമലീല'യുടെ റിലീസ് നീണ്ടുപോയിരുന്നു. അരുണ്‍ ഗോപിയുടെ പോസ്റ്റിനെ നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെടുത്തി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി.
Arun Gopi, director's post

































