( https://moviemax.in/ ) സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് ദിലീപിന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മനസാവാചാ അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വന്നപ്പോഴും, അറസ്റ്റിലായപ്പോഴുമെല്ലാം അദ്ദേഹം പ്രതികരിച്ചത്.
സത്യങ്ങള്‍ പുറത്ത് വരുന്നൊരു ദിനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍ എന്ന് അദ്ദേഹം അഭിമുഖങ്ങളിലെല്ലാം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അറസ്റ്റും, ജയില്‍വാസവുമെല്ലാം സിനിമയില്‍ മാത്രം കണ്ട് മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഞാന്‍ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എട്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായി ആ വിധി പറയുന്ന ദിവസം എത്തിയിരിക്കുകയാണ്. ദിലീപ് കോടതിയിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തനിക്ക് അനുകൂലമായിരിക്കും വിധി എന്ന പ്രതീക്ഷയിലാണ് അദ്ദേഹം എന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലായിരുന്നു. പുതിയ സിനിമയായ 'ഭഭഭ'യുടെ അവസാനഘട്ട ജോലികളിലായിരുന്നു അദ്ദേഹം. ഡിസംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
ഞായറാഴ്ച വൈകിയും അദ്ദേഹം സ്റ്റുഡിയോയിലുണ്ടായിരുന്നു. ഡബ്ബിംഗൊക്കെ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. തനിക്കെതിരെ ശിക്ഷയുണ്ടാവില്ലെന്ന പ്രതീക്ഷ അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
Actress attack case Dileep did everything before the crucial verdict

































