( https://moviemax.in/ ) നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ ഏവരും ആശങ്കയിൽ. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നാണ് ജനം ആശങ്കയോടെ ഉറ്റ് നോക്കുന്നത്. എട്ടാം പ്രതി ദിലീപിന് വേണ്ടി കേസിൽ കൂറ് മാറിയവർ ഏറെയാണ്. അതിജീവിതയുടെ മാനസിക സംഘർഷം മനസിലാക്കുന്നതിലും തെളിവായ ദൃശ്യങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും കോടതിക്ക് വീഴ്ച പറ്റിയെന്ന ആരോപണം വന്നിട്ടുണ്ട്.വിധി ദിലീപിന് അനുകൂലമായാൽ അതിജീവിതയ്ക്ക് നേരെ തിരിയാൻ പോലും സിനിമാ ലോകത്തെ പ്രബലർ മടിക്കില്ല.
കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്ക് വേണ്ടി നിന്നയാളാണ് നടി മഞ്ജു വാര്യർ. പ്രോസിക്യൂഷന്റെ വാദ പ്രകാരം മഞ്ജു വാര്യർ-ദിലീപ് വിവാഹ ബന്ധം വേർപിരിഞ്ഞതിൽ ദിലീപിന് തോന്നിയ വെെരാഗ്യമാണ് കുറ്റകൃത്യത്തിന്റെ അടിസ്ഥാനം. കാവ്യ മാധവൻ-ദിലീപ് ബന്ധത്തെക്കുറിച്ച് അതിജീവിതയാണ് മഞ്ജുവിനെ അറിയിച്ചതെന്നറിഞ്ഞ ദിലീപ് ഇതിൽ പ്രകോപിതനായിരുന്നു.
നടി ആക്രമിക്കപ്പെട്ട ദിവസം വിളിച്ച് ചേർത്ത ഐക്യദാർഡ്യ ചടങ്ങിൽ മഞ്ജു വാര്യരുൾപ്പെടെ സിനിമാ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു. അന്ന് മഞ്ജു നടത്തിയ പരാമർശം കേസിൽ നിർണായകമായി. ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഡാലോചനയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള എല്ലാ പ്രവർത്തനത്തിനും അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക എന്നാണ് മഞ്ജു പറഞ്ഞത്.
ഇത് കേസിന് വലിയ ശക്തി കൊടുത്തു. പിന്നിൽ ഗൂഡാലോചനയില്ലെന്നാണ് ആദ്യ ഘട്ടത്തിൽ സർക്കാർ പോലും പറഞ്ഞിരുന്നത്. എന്നാൽ മഞ്ജുവിന്റെ വാക്ക് മാധ്യമങ്ങൾ ഏറ്റെടുത്തു. എട്ടാം പ്രതി ദിലീപ് മഞ്ജുവിന്റെ മുൻ ഭർത്താവാണ്. ദിലീപിന് ഏറ്റവും അടുത്തറിഞ്ഞയാൾ. കേസ് ദിലീപിലേക്ക് തിരിഞ്ഞപ്പോൾ തന്റെ നിലപാടിൽ മഞ്ജു ഉറച്ച് നിന്നു. ദിലീപുമായുള്ള വിവാഹമോചനത്തിന്റെ കാരണം അതിന് മുമ്പ് മഞ്ജു തുറന്ന് പറഞ്ഞിരുന്നില്ല.
എന്നാൽ കേസിൽ ഈ കാരണം നിർണായകമായതിനാൽ മഞ്ജു മൊഴി നൽകി. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ബന്ധത്തെക്കുറിച്ച് ആദ്യം തന്നോട് പറഞ്ഞത് അതിജീവിതയാണെന്ന് ദിലീപ് കരുതിയിരുന്നെന്നും ഈ വെെരാഗ്യം ദിലീപിനുണ്ടായിരുന്നെന്നും മഞ്ജു മൊഴി നൽകി. മാെഴി നൽകാതിരിക്കാൻ മഞ്ജുവിന് കടുത്ത സമ്മർദം ഉണ്ടായിരുന്നു.
മകൾ മീനാക്ഷിയെ ഉപയോഗിച്ച് മഞ്ജുവിന്റെ മനസ് മാറ്റാൻ ശ്രമിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ മഞ്ജു ഇക്കാര്യവും മൊഴിയിൽ നൽകി. ലഭിക്കുന്ന സൂചനകൾ പ്രകാരം മകളും മഞ്ജുവും തമ്മിൽ പിന്നീട് നേരിൽ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. അതിജീവിതയ്ക്ക് വേണ്ടി ശക്തമായി ഒപ്പം നിന്ന മഞ്ജുവിന് തന്റെ മകൾ എന്ന വെെകാരിക പോലും മാറ്റി വെക്കാൻ തയ്യാറായി.
actress attack case manjuwarrier not even considered meenakshis request



























