കോഴിക്കോട്ട് വീട്ടിലെ കിണര്‍ വെള്ളം നീല നിറം; വീട്ടുകാരും നാട്ടുകാരും ആശങ്കയിൽ

കോഴിക്കോട്ട് വീട്ടിലെ കിണര്‍ വെള്ളം നീല നിറം; വീട്ടുകാരും നാട്ടുകാരും ആശങ്കയിൽ
Dec 3, 2025 10:06 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) വീട്ടുപറമ്പിലെ കിണറിലെ വെള്ളം മുഴുവന്‍ നീല നിറമായി മാറി. ചാത്തമംഗലം വെള്ളലശ്ശേരിക്ക് സമീപം പുതിയാടത്ത് വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി വെള്ളത്തിന്റെ നിറം മാറ്റമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഉപയോഗിച്ചപ്പോള്‍ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ പോകാനായി വ്രതമനുഷ്ടിക്കുന്നതിനാല്‍ വിശ്വംഭരന്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കാറുണ്ട്.

ഇരുട്ടായതിനാല്‍ നിറം മാറ്റം ശ്രദ്ധിച്ചില്ല. പിന്നീട് നേരം വെളുത്തതോടെ, മറ്റാവശ്യങ്ങള്‍ക്കായി വെള്ളം ബക്കറ്റില്‍ നിറച്ചപ്പോഴാണ് നീലനിറം കണ്ടത്. കിണറിലേക്ക് നോക്കിയപ്പോള്‍ കടുത്ത നീല നിറത്തിലാണ് വെള്ളമുണ്ടായിരുന്നത്. ഉടന്‍ തന്നെ സമീപത്തെ വീടുകളിലെ കിണര്‍ പരിശോധിച്ചെങ്കിലും അവിടെയൊന്നും കുഴപ്പമുണ്ടായിരുന്നില്ല.

ആശങ്കയിലായ വീട്ടുകാര്‍ സംഭവം മാവൂര്‍ പോലീസിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് വെള്ളത്തിന്റെ സാംപില്‍ കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

14 മീറ്ററോളം ആഴമുള്ള കിണര്‍ 16 വര്‍ഷം മുന്‍പാണ് നിര്‍മിച്ചത്. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ കുടുംബത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

well water in Kozhikode is blue

Next TV

Related Stories
ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

Dec 3, 2025 10:56 PM

ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ...

Read More >>
'വോട്ട് ചോദിക്കാൻ പാലത്തിൽ കയറാതെ തോട്ടിൽ ഇറങ്ങി വരിക...'; വീടിന് സമീപം ബോർഡ് സ്ഥാപിച്ച് കുടുംബം

Dec 3, 2025 10:40 PM

'വോട്ട് ചോദിക്കാൻ പാലത്തിൽ കയറാതെ തോട്ടിൽ ഇറങ്ങി വരിക...'; വീടിന് സമീപം ബോർഡ് സ്ഥാപിച്ച് കുടുംബം

വീടിന് സമീപം ബോർഡ് സ്ഥാപിച്ച് കുടുംബം, വോട്ട് ചോദിക്കാൻ പാലത്തിൽ കയറാതെ തോട്ടിൽ ഇറങ്ങി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി; അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Dec 3, 2025 09:34 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി; അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി, അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ്...

Read More >>
കാണികൾക്ക് ആവേശ വിരുന്ന്; ശംഖുമുഖത്ത് അണിനിരന്ന് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും, നാവിക സേന സൂപ്പർ പവറായിമാറിയെന്ന് രാഷ്ട്രപതി

Dec 3, 2025 09:03 PM

കാണികൾക്ക് ആവേശ വിരുന്ന്; ശംഖുമുഖത്ത് അണിനിരന്ന് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും, നാവിക സേന സൂപ്പർ പവറായിമാറിയെന്ന് രാഷ്ട്രപതി

ശംഖുമുഖത്ത് അണിനിരന്ന് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും, നാവിക സേന സൂപ്പർ പവറായിമാറി,...

Read More >>
കോഴിക്കോട് നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി കണ്ണൂർ സ്വദേശി പിടിയിൽ , കണ്ടെത്തിയത്  22 ലക്ഷം രൂപ

Dec 3, 2025 08:13 PM

കോഴിക്കോട് നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി കണ്ണൂർ സ്വദേശി പിടിയിൽ , കണ്ടെത്തിയത് 22 ലക്ഷം രൂപ

കോഴിക്കോട് നാദാപുരത്ത് രേഖകളില്ലാത്ത പണം , കണ്ണൂർ സ്വദേശി...

Read More >>
Top Stories