(moviemax.in) സാധാരണയായി മുൻനിര താരങ്ങളെയും സംവിധായകരെയും അണിനിരത്തി വമ്പൻ ചിത്രങ്ങൾ ഒരുക്കാറുള്ള മാജിക് ഫ്രെയിംസ്, ഇത്തവണ ഒരു പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ 38-ാമത്തെ ചിത്രമായ "മെറി ബോയ്സ്" ഒരു മാജിക് കോമ്പോയുമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ, തിരക്കഥാകൃത്തായി ശ്രീപ്രസാദ് ചന്ദ്രനും അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ പ്രധാന അഭിനേതാക്കളും പുതുമുഖങ്ങളാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. കുഞ്ചാക്കോ ബോബൻ നായകനായ സൂപ്പർഹിറ്റ് ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടി"യിലെ താരം ഐശ്വര്യയാണ് "മെറി ബോയ്സ്" എന്ന ചിത്രത്തിൽ നായികയായി, 'മെറി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
"One heart many hurts" എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. പുതിയ കാലത്തിന്റെ ബന്ധങ്ങൾ, പ്രമുഖരുടെ സാങ്കേതിക പിന്തുണ പുതിയ കാലഘട്ടത്തിലെ യുവതലമുറയുടെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ഒരു കഥയായിരിക്കും "മെറി ബോയ്സ്". സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ.ഡി.എക്സ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് ഈണം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ്. ആണ്.
Listin Stephens Magic Frames Merry Boys