കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ആസാം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖാണ് പിടിയിലായത്. ഒന്നാം പ്രതി നസീദുൽ ഷേഖ് (21) ആണ് വെസ്റ്റ് ബംഗാൾ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്.
ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിനാണ് കുട്ടിയെ കൈമാറിയത്. ലാൽചാൻ ഷേഖ് 25000 രൂപക്ക് മൂന്നാം പ്രതിയായ സുശീൽ കുമാറിന് കുട്ടിയെ വിൽക്കുകയായിരുന്നു. നസീദുൽ ഷേഖ്,സുശീൽ കുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ 14 കാരിയെ പൊലീസ് കണ്ടെത്തി. സ്റ്റാച്ചുവിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പൊലീസിന്റെ കസ്റ്റഡിയിലുള്ള പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് കുട്ടിയെ കാണാതാകുന്നത്. ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാണാതായത്. സ്കൂൾ വിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
Second accused arrested in Kozhikode case of kidnapping and selling a 15-year-old girl on the pretext of love