കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ ചെറുനാരങ്ങ കച്ചവത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വില്പന നടത്തിയ ഒരാൾ അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി പി. കുഞ്ഞിഅഹമ്മദ് ആണ് പിടിയിലായത്. പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലിയും പാർട്ടിയും ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിലാണ് പുതിയങ്ങാടി ഇട്ടമ്മൽ ഉളള വീട്ടിൽ വെച്ച് പ്രതിയെ പിടികൂടിയത്.
എൻ ഡി പി എസ് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. 3.562 ഗ്രാം മെത്തഫിറ്റമിൻ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ ഡ്രൈവർ എന്ന നിലയിൽ പോയി മെത്തഫിറ്റമിനും മറ്റ് ലഹരി ഉൽപ്പനങ്ങളും കുട്ടികൾക്കും കോളേജ് വിദ്യർഥികൾക്കും എത്തിച്ച് നൽകുന്ന വിതരണ ശൃഖലയിൽ ഉള്ള ആളാണ് കുഞ്ഞിഅഹമ്മദ്.
വണ്ടിയിൽ ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിൻ്റെ മറവിൽ വീടുകൾ വാടകയ്ക്ക് എടുത്ത് രാത്രി കാലങ്ങളിൽ ലഹരി പാർട്ടി നടത്തി നിരവധി യുവതി യുവാക്കൾ ഇവരെ കേന്ദ്രികരിച്ച് വന്നു കൊണ്ടിരുന്നു. പഴയങ്ങാടി പുതിയങ്ങാടി വെങ്ങര , ചെമ്പല്ലിക്കുണ്ട് , ഏഴിലോട് പിലത്തറ കേന്ദ്രികരിച്ച് വിൽപ്പനക്ക് നേതൃത്വം നൽകുന്നത് കുഞ്ഞി അഹമ്മദാണ്. പ്രതിയെ തുടർ നടപടികൾക്കായി പയ്യന്നൂർ ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കും.
പ്രതിയെ പിടികൂടിയ എക്സൈസ് പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജിത്ത് കുമാർ പി.എം.കെ , പ്രിവൻ്റിവ് ഓഫിസർ (ഗ്രേഡ് ) രജിരാഗ് പി.പി (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം).സിവിൽ എക്സൈസ് ഓഫിസർ സനിബ് . കെ, വിവേക് .എം.കെ വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ. കെ.വി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
man has been arrested in Kannur for selling narcotics under the guise of a lemon vendor.