'സന്തോഷത്തിലായിരുന്നു ചെന്നത്... അന്ന് ഞാൻ തകർന്ന് പോയി, സിനിമയ്ക്ക് പോകുമ്പോൾ ഭാര്യ ചോറ് തന്നുവിടും' -ജ​ഗദീഷ്

'സന്തോഷത്തിലായിരുന്നു ചെന്നത്... അന്ന് ഞാൻ തകർന്ന് പോയി, സിനിമയ്ക്ക് പോകുമ്പോൾ ഭാര്യ ചോറ് തന്നുവിടും' -ജ​ഗദീഷ്
Apr 19, 2025 12:56 PM | By Athira V

( moviemax.in) ഓരോ വർഷം കഴിയുന്തോറും ജ​ഗദീഷ് എന്ന നടനോടും മനുഷ്യനോടുള്ള മലയാളികളുടെ സ്നേഹവും ബഹുമാനവും വർധിക്കുകയാണ്. നടൻ എന്ന രീതിയിൽ ഏറ്റവും തിരക്കുള്ള സമയങ്ങളിലൂടെയാണ് ജ​ഗദീഷ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാ മാസവും നടൻ ഭാ​ഗമായ ഒരു സിനിമയെങ്കിലും റിലീസ് ചെയ്യപ്പെടാറുണ്ട്. എല്ലാ സിനിമയിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടന്റേത്. സിനിമയോടുള്ള ജ​ഗദീഷിന്റെ താൽപര്യം മനസിലാക്കിയ ഒരു പങ്കാളിയായിരുന്നു രമ.

അതുകൊണ്ട് തന്നെ സിനിമയ്ക്ക് പിന്നാലെ പോകാനുള്ള നടന്റെ താൽപര്യത്തെ ഒരിക്കലും രമ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോഴിതാ നിരന്തരം ഫസ്റ്റ് ഡെ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കണ്ടിരുന്ന തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജ​ഗദീഷ്. പുതിയ സിനിമ ആഭ്യന്തര കുറ്റവാളിയുടെ പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

എന്റെ പ്രൊഫഷൻ എന്താണെന്നത് എന്റെ ഇഷ്ടത്തിന് വിട്ടയാളായിരുന്നു എന്റെ ഭാര്യ. ഒരിക്കൽ പോലും രമ ലൊക്കേഷനിൽ വന്നിട്ടില്ല. അങ്ങനൊരു ആ​ഗ്രഹം പ്രകടിപ്പിച്ചിട്ടുമില്ല. അതുപോലെ സിനിമകൾ ഇറങ്ങിയാൽ ഫസ്റ്റ് ഡെ കാണണമെന്നതാണ് എന്റെ ആ​ഗ്രഹം. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഞാൻ ഫസ്റ്റ് ഡെ തന്നെ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. താൽപര്യമില്ലാതിരുന്നിട്ടും രമ എനിക്കൊപ്പം വരുമായിരുന്നു.

അതുപോലെ ഒരിക്കൽ ശേഷം കാഴ്ചയിൽ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ അ‍ഡ്വാൻസായി ടിക്കറ്റൊക്കെ ഫസ്റ്റ് ഡെ ഷോയ്ക്ക് വേണ്ടി എടുത്തു. അതുമായി വളരെ ഹാപ്പിയായി രമയുടെ അടുത്ത് ചെന്ന് ആവേശത്തോടെ കാണിച്ച് കൊടുത്തു. ഫസ്റ്റ് ഡെ ആറര മണിയ്ക്കുള്ള ഷോയ്ക്കാണ് ബുക്ക് ചെയ്തതെന്നും പറഞ്ഞു.

അതുകണ്ട് രമ ചോദിച്ചത് എന്തായിത്‌..? ഒരു മാതിരി ചില ആളുകളപ്പോലെ ഫസ്റ്റ് ഡെ തന്നെ തള്ളിക്കയറിപ്പോയി സിനിമ കാണുന്നതെന്ന്. രമ അത് പറഞ്ഞതും ഞാൻ തകർന്ന് പോയി. പിന്നീട് ഞങ്ങൾ ഒരു ധാരണയിലെത്തി. ഫസ്റ്റ് ഡെ ഷോ കാണാൻ എന്നോട് പൊക്കോളാൻ പറഞ്ഞു. അതിനുശേഷം തിരക്ക് കുറവുള്ള ഒരു ദിവസം കുട്ടികളുമായി താൻ പോയി സിനിമ കണ്ടോളാമെന്നും രമ പറഞ്ഞു.

അതുപോലെ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. റിപ്പീറ്റേഷനായിപ്പോയെങ്കിൽ ക്ഷമിക്കുക. ഷൂട്ടിങ് ഇല്ലാത്ത വെള്ളിയാഴ്ച ദിവസങ്ങളിൽ മൂന്ന് ഷോ കാണാൻ വേണ്ടി വീട്ടിൽ നിന്നും എനിക്ക് ചോറ് പൊതികെട്ടി തന്ന് വിട്ടിട്ടുണ്ട് ഭാര്യ. വെള്ളിയാഴ്ച ഞാൻ വീട്ടിലുണ്ടെങ്കിൽ എന്നോട് ഭാര്യ ചോദിക്കും ഇന്ന് സിനിമയ്ക്ക് പോണില്ലേയെന്ന്.

ഭാര്യ തന്നുവിട്ട ചോറ് കാറിലിരുന്ന് തിന്നശേഷം അടുത്ത ഷോയ്ക്ക് കേറും എന്നുമാണ് ജ​ഗദീഷ് പറഞ്ഞത്. താരത്തിന് സിനിമയോടുള്ള താനും കണ്ടിട്ടുള്ളതാണെന്ന് യുവനടൻ ആനന്ദ് മന്മദനും പറഞ്ഞു. ഞങ്ങൾ തിരുവന്തപുരത്താണ് സിനിമ കാണാൻ പോകാറുള്ളത്. ഞാൻ സുഹൃത്തുക്കൾക്കൊപ്പം എല്ലാ വെള്ളിയാഴ്ചയും സിനിമ കാണാൻ പോകാറുണ്ട്. കൃപ തിയേറ്ററിലാണ് പോകാറുള്ളത്. അവിടെ ചെല്ലുമ്പോഴെല്ലാം ജ​ഗദീഷ് സാർ അവിടെയുണ്ടാകും.

പടം തുടങ്ങുന്നതിന് സെക്കന്റുകൾക്ക് മുമ്പ് സാർ തിയേറ്ററിൽ കയറും. പടം വിട്ടയുടൻ ഇറങ്ങിപ്പോകും എന്നാണ് ആനന്ദ് പറഞ്ഞത്. പ്രായം എഴുപതിനോട് അടുത്തുവെങ്കിലും ന്യൂജനറേഷൻ പിള്ളേരേക്കാൾ അപ്ഡേറ്റഡാണ് ജ​ഗദീഷ്. സമാകാലിക വിഷയങ്ങളിൽ അടക്കം കൃത്യമായ നിലപാടുകൾ താരം പങ്കുവെക്കാറുണ്ട്. ആഭ്യന്തര കുറ്റവാളിയിൽ നായകവേഷം ചെയ്യുന്നത് നടൻ ആസിഫ് അലിയാണ്.

നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികമാർ.

#jagadish #shares #wife #reaction #booked #movie #tickets #firstdayshow

Next TV

Related Stories
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

Sep 15, 2025 10:00 PM

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ...

Read More >>
വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

Sep 15, 2025 09:37 PM

വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall