( moviemax.in) വേദിയിലുള്ളവരെയും സദസ്സിലെ കാണികളെയും ആവേശത്തിലാക്കാന്‍ റിമി ടോമിയോളം പോന്ന വേറെയാരും ഉണ്ടെന്ന് തോന്നുന്നില്ല. തുടക്കം മുതല്‍ റിമി പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും കളിച്ചാണ് പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്. ഇടയ്ക്ക് അവതാരകയായിട്ടും സിനിമയില്‍ നായികയായിട്ടുമൊക്കെ റിമി തിളങ്ങി. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളുമായിട്ടും റിമി എത്താറുണ്ട്. എന്നാല്‍ അതിനെക്കാളും രസകരമായൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.
കുറേ കാലമായി ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടും റിമി പങ്കെടുക്കാറുണ്ട്. അങ്ങനെ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗറിലും റിമിയുടെ സാന്നിധ്യമുണ്ട്. ഗായകരായ എംജി ശ്രീകുമാറും ബിന്നിയുമാണ് റിമിയ്‌ക്കൊപ്പം മറ്റ് വിധികര്‍ത്താക്കള്‍. മൂവരും ചേര്‍ന്ന് പരിപാടി രസകരമാക്കാനും ശ്രമിക്കാറുണ്ട്.
ഇതിനിടെ വിഷുവിനോട് അനുബന്ധിച്ച് നടത്തിയ എപ്പിസോഡില്‍ ചില അവാര്‍ഡുകളും കൊടുത്തിരുന്നു. തമാശയ്ക്ക് വേണ്ടി ഒരുക്കിയ പുരസ്‌കാര വിതരണമായിരുന്നു. നാട്ടുകാര്‍ ഓടിയ നൃത്തം എന്ന കാറ്റഗറിയില്‍ റിമിയുടെ ചില ഡാന്‍സ് വീഡിയോ കാണിച്ചിരുന്നു. റിമിയെ കളിയാക്കുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പുറത്ത് വിട്ടത്. പിന്നാലെ അതിനൊരു സമ്മാനവും കൊടുത്തു. കുപ്പിയില്‍ കൊണ്ട് വരുന്ന സമ്മാനം കണ്ട് റിമിയും ശരിക്കും ഞെട്ടിയിരിക്കുകയാണ്.
താനത്ര ഡാന്‍സുകാരി അല്ലെങ്കിലും ഇങ്ങനെ അവാര്‍ഡുകള്‍ തന്ന് എന്നെ കൂടുതല്‍ വിനീതയാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എന്റെ ഉള്ളിലെ നര്‍ത്തകിയുടെ കഴിവ് എന്റേതല്ല, അത് ദൈവം തന്ന അനുഗ്രഹം മാത്രമാണ്. അതിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്. നൃത്തമാകുന്ന സാഗരത്തിന്റെ മുന്നില്‍ നില്‍ക്കുന്ന കൊച്ചുകുട്ടി മാത്രമാണ് ഞാനിപ്പോഴും. തീര്‍ച്ചയായും പഠിക്കും. എംജി സാര്‍ എന്ന അത് പഠിപ്പിക്കണമെന്നാണ് തമാശരൂപേണ റിമി പറഞ്ഞത്.
ഇതിന് പിന്നാലെ റിമിയ്ക്കുള്ള അവാര്‍ഡും വിതരണം ചെയ്തു. എന്താണോ കിട്ടുന്നത് അതിന്റെ പകുതി തരണമെന്നാണ് ഗായിക ബിന്നി പറഞ്ഞത്. പിന്നാലെ ഒരു കുപ്പിയില്‍ അടച്ച സാധാനം എംജി ശ്രീകുമാറിന്റെ കൈയ്യില്‍ കൊടുത്തു. ഇതെന്താണ് വാറ്റ് ചാരായമോ എന്നാണ് കുപ്പി കണ്ടതും റിമി ചോദിച്ചത്. ജീവിതത്തില്‍ ഒരിക്കലും ഇതുപോലൊരു അവാര്‍ഡ് റിമിയ്ക്ക് കിട്ടിയിട്ടുമില്ല, കിട്ടാനും പോകുന്നില്ലെന്ന് എംജി പററഞ്ഞപ്പോള്‍ എനിക്കത് വേണ്ടെന്നായിരുന്നു റിമിയുടെ മറുപടി.
ഇതിന്റെ ആവശ്യം റിമിയ്ക്ക് ഉണ്ടെന്നും മുട്ട്, കാല്, കൈ തുടങ്ങി സകല വേദനകള്‍ക്കുമുള്ള കളരി മര്‍മ്മാണി പിണ്ണതൈലമായിരുന്നു സമ്മാനമായി കൊടുത്തത്. അങ്ങനെയാണെങ്കില്‍ തനിക്കിത് വേണമെന്നും ബോഡി മുഴുവന്‍ വേദനയാണെന്നും റിമി പറയുന്നു.
സത്യം പറഞ്ഞാല്‍ എനിക്ക് പലതരം വേദനകളുണ്ട്. നിങ്ങള്‍ക്കിത് കാണുമ്പോള്‍ നിസാരമായി തോന്നാം. പക്ഷേ ഈ സമ്മാനം എനിക്ക് കണ്ടറിഞ്ഞ് തന്നതാണ്. നിങ്ങള്‍ക്കിത് നിസാരമായിരിക്കും. എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ഇത് മറക്കില്ല. ഇത് വെച്ച് തിരുമ്മുമ്പോള്‍ എല്ലാവരെയും ഓര്‍ക്കും. ഇത്രയും നല്ല അവാര്‍ഡ് തരികയും എന്റെയുള്ളിലെ കലാകാരിയെ തിരിച്ചറിയുകയും ചെയ്തല്ലോ.
അത് തന്നെ വലിയ കാര്യമാണെന്നും റിമി കൂട്ടിചേര്‍ത്തു... ഇത്തരം തമാശകളൊക്കെ അതേ രീതിയില്‍ തന്നെ എടുക്കുന്ന ആളാണ് റിമി ടോമി. തന്നെ കളിയാക്കാനും പരിഹസിക്കാനും വരുന്നവര്‍ക്ക് അതിനെക്കാളും മികച്ച മറുപടി സ്വയം ട്രോളി കൊണ്ട് റിമി നടത്താറുണ്ട്. മാത്രമല്ല മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും ജനപിന്തുണയാണ് ഗായികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഇത്തരം പരിപാടികളിലൂടെ കുറിക്ക് കൊള്ളുന്ന കിടിലന്‍ മറുപടി പറയുന്ന റിമിയെ ട്രോളന്മാരും ഏറ്റെടുക്കാറുണ്ട്.
#siger #rimytomi #funny #award #best #dancer #topsingershow