(moviemax.in) എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്താനിരിക്കേ സന്തോഷ് എന്ന ഹിന്ദി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് കേരളത്തിലും ചര്‍ച്ചയാവുകയാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത ചിത്രം ബാഫ്ത നോമിനേഷന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് സന്തോഷ്.
ഇംഗ്ലണ്ട്, ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിര്‍മിക്കപ്പെട്ട ഈ ചിത്രം ബ്രിട്ടണിന്റെ ഓസ്‌കറിനുള്ള ഔദ്യോഗിക എന്‍ട്രിയും ആയിരുന്നു. സന്ധ്യ സൂരി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യന്‍ പൊലീസ് സേനയ്ക്കുള്ളിലെ സ്ത്രീവിരുദ്ധതയും, ഇസ്ലാമോഫോബിയയും ജാതീയതയും അഴിമതിയുമാണ് ചര്‍ച്ച ചെയ്യുന്നത്.
ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പൊലീസ് ജോലിയിലേക്ക് പ്രവേശിക്കേണ്ടി വരുന്ന കഥാനായികയും അവര്‍ക്ക് ഒരു പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കേണ്ടി വരുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. ഷബാന ഗോസാമിയാണ് കേന്ദ്ര കഥാപാത്രമായ സന്തോഷ് സൈനിയെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നിരവധി രംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് നസെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെന്നും ഇത് സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ആ ആവശ്യം അംഗീകരിച്ചില്ലെന്നുമാണ് സന്തോഷിന്റെ ബ്രിട്ടണില്‍ നിന്നുള്ള നിര്‍മാണ പങ്കാൡായ ഗുഡ് കയോസ് പറഞ്ഞത്.
രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സിനിമാ ടീം തയ്യാറാകാത്തതോടെ സെന്‍സര്‍ ബോര്‍ജഡ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ ഷബാന ഗോസാമിയും സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ നിരാശ രേഖപ്പെടുത്തി. ഇന്ത്യയിലെ വിവിധ ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ പ്രേക്ഷകര്‍ക്ക് കാണാനാകില്ലെന്നത് ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണെന്ന് ഷബാന പറഞ്ഞു. സന്തോഷിന് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
#Empuraan #cut #film #Santosh #complete #ban #Censor #Board #action #discussed