ഒരുമിച്ച് അഭിനയിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതുമെല്ലാം സെലിബ്രിറ്റികൾക്കിടയിൽ സർവസാധാരണമാണ്. ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന ഭൂരിഭാഗം പേരും സിനിമയിൽ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്തിയവരാണ്.
ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും. ദില്‍ ദേ ഛുകേ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്.
എന്നാല്‍ മൂന്ന് വര്‍ഷത്തെ ആയുസെ ഇതിനുണ്ടായുള്ളു. ഇരുവരും വളരെ വേഗത്തില്‍ വഴി പിരഞ്ഞു. ഇരുവരും വിവാഹിതരാകുമെന്നാണ് ആരാധകരെല്ലാം വിശ്വസിച്ചിരുന്നത്. കാരണം അത്രത്തോളം ശക്തമായ പ്രണയമായിരുന്നു താരങ്ങളുടേത്. ഇരുവരുടേയും വേർപിരിയലിന് പലരും ഇപ്പോഴും സൽമാൻ ഖാനെയാണ് കുറ്റപ്പെടുത്തുന്നത്.
ഐശ്വര്യ റായിയുമായി പിരിഞ്ഞശേഷം നിരവധി പ്രണയങ്ങൾ വീണ്ടും സൽമാൻ ഖാന്റെ ജീവിതത്തിൽ സംഭവിച്ചുവെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. അമ്പത്തിയൊമ്പതിലും ക്രോണിക്ക് ബാച്ചിലറാണ് താരം. സൽമാൻ ഖാൻ-ഐശ്വര്യ വിവാഹം നടക്കാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണത്തെ കുറിച്ച് ഒരിക്കൽ നടന്റെ സഹോദരൻ അർബാസ് ഖാൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ആ തുറന്ന് പറച്ചിലാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഐശ്വര്യ റായിയുടെ കരിയറിന്റെ പീക്ക് സമയങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറുകൾ. ഒന്നിന് പുറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിക്കുന്ന സമയം മോഡലിങ് രംഗത്തും തിരക്കുള്ള താരമായിരുന്നു.
വൈകാതെ ബോളിവുഡിലും നടി സജീവമായി. ഐശ്വര്യയുമായി പ്രണയത്തിലായശേഷമാണ് കുടുംബമായി സെറ്റിലാകുന്ന പ്ലാനുകൾ സൽമാന് വന്ന് തുടങ്ങിയത്.
അതുകൊണ്ട് തന്നെ എത്രയും വേഗം ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ചിന്തയിലായിരുന്നു സൽമാൻ ഖാൻ. എന്നാൽ ഐശ്വര്യയ്ക്ക് കരിയറായിരുന്നു പ്രധാനം. മാത്രമല്ല കരിയറിന്റെ പീക്കിലായിരുന്നതുകൊണ്ട് തന്നെ ആ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ചിന്ത.
വിവാഹം വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹകാര്യം സൽമാൻ ചർച്ചയ്ക്ക് വെക്കുമ്പോൾ ഐശ്വര്യ ഒഴിഞ്ഞ് മാറുമായിരുന്നു. അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ വഴക്കിലേക്കും ഇരുവർക്കും ഇടയിൽ വിള്ളൽ വീഴാനും കാരണമായി.
വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് സൽമാനൊപ്പം കടക്കുന്നതിൽ ഐശ്വര്യയ്ക്ക് ഉറപ്പില്ലായിരുന്നു. മാത്രമല്ല സൽമാന് ബോളിവുഡിലെ കാസിനോവ ടൈറ്റിൽ ഉള്ളതുകൊണ്ട് തന്നെ ഐശ്വര്യയുടെ പിതാവിന് സൽമാനെ മകൾ വിവാഹം ചെയ്യുന്നതിനോട് യോജിപ്പില്ലായിരുന്നു.
ഐശ്വര്യയുടെ പിതാവ് മകളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായിരുന്നു. സൽമാൻ മകൾക്ക് ചേർന്ന പങ്കാളിയാണെന്ന് നടിയുടെ പിതാവ് വിശ്വസിച്ചിരുന്നില്ല. വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസീകസംഘർഷത്തിലാക്കി.
സൽമാന് നിരാശ ബാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്നാണ് സൽമാന്റെ സ്വഭാവത്തിൽ മാറ്റം വന്നതിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ഒരിക്കൽ അർബാസ് ഖാൻ പറഞ്ഞത്. ആ സംഭവങ്ങൾക്കുശേഷം സൽമാൻ വളരെ പെട്ടന്ന് ദേഷ്യപ്പെടുന്നയാളായി മാറി.
കോപം നിയന്ത്രണാതീതമായി എന്നുമാണ് അർബാസ് ഖാൻ ഒരിക്കൽ പറഞ്ഞത്. ഐശ്വര്യ പ്രണയത്തിൽ താൽപര്യ കുറവ് കാണിച്ച് തുടങ്ങിയപ്പോൾ നടിയുടെ ഷൂട്ടിംഗ് സെറ്റിൽ പോലും സൽമാൻ എത്തി കുഴപ്പങ്ങൾ സൃഷ്ടിച്ച് തുടങ്ങി.
സൽമാന്റെ പ്രവൃത്തികൾ മൂലം ഐശ്വര്യയെ പല പ്രോജക്ടുകളിൽ നിന്നും ആളുകൾ ഒഴിവാക്കി. സൽമാൻ ഖാന്റെ കുടുംബവുമായി ഐശ്വര്യ നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹ കാര്യത്തിൽ മാത്രം ഒരു തീരുമാനം എടുക്കുന്നതിൽ എപ്പോഴും നടിക്ക് അനിശ്ചിതത്വം നിലനിന്നിരുന്നു.
പ്രണയം അവസാനിപ്പിച്ചശേഷം സൽമാനിൽ നിന്നും മോശമായ നിരവധി അനുഭവങ്ങൾ തനിക്കുണ്ടായിട്ടുള്ളതായി ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും സൽമാൻ ഖാന്റെ പേര് കേൾക്കുന്നതിനോട് പോലും നടിക്ക് താൽപര്യമില്ല.
#Salmankhan #character #started #change #day #Aishwaryarai #actions #even #actress #father