( moviemax.in ) തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുകയാണ് നടി തൃഷ. സൂപ്പർസ്റ്റാർ സിനിമകൾ പല ഭാഷകളിൽ നിന്നായി നടിയെ തേടിയെത്തുന്നു. പൊന്നിയിൻ സെൽവന്റെ വിജയമാണ് തൃഷയുടെ കരിയറിന് പുതുജീവൻ നൽകിയത്. വീണ്ടും ലെെം ലെെറ്റിൽ സജീവമായതോടെ തൃഷയെക്കുറിച്ച് ഗോസിപ്പുകളും വരുന്നുണ്ട്. വിജയ്-തൃഷ ഗോസിപ്പുകൾ കോളിവുഡിൽ സജീവ ചർച്ചയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കെയാണ് വ്യാപകമായി ഗോസിപ്പുകൾ പ്രചരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഒരു വാക്ക് കൊണ്ട് ഇത്തരം ഗോസിപ്പുകൾ ഇല്ലാതാക്കാൻ വിജയ്ക്കും തൃഷയ്ക്കും കഴിയും. എന്നാൽ താരങ്ങൾ അതിന് തയ്യാറായിട്ടില്ല.
മാത്രമല്ല അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന ചില വാദങ്ങൾ അടുത്ത കാലത്ത് വന്നു. തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെഡീഷണൽ ലുക്കിലുള്ള ഫോട്ടോയാണ് തൃഷ പങ്കുവെച്ചത്. തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. ഷൂട്ടിന്റെ ഭാഗമായെടുത്ത ഫോട്ടോയാണിതോയെന്ന് വ്യക്തമല്ല.
തൃഷയുടെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന കമന്റുകൾ ഏറെയാണ്. നടിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ആരാണിവരെ വിവാഹം ചെയ്യുക? പ്രായം നാൽപത് കഴിഞ്ഞു, ഒരുപാട് വിവാദങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് ബന്ധങ്ങളും ഇവർക്കുണ്ടായിരുന്നു, ഒരാളുടെ കമന്റിങ്ങനെ. ഇതിന് തൃഷയുടെ ആരാധകർ തന്നെ മറുപടി നൽകുന്നുണ്ട്. മോശം പരാമർശത്തെ ആരാധകർ വിമർശിക്കുന്നു.
തൃഷയുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നവരും ഏറെയാണ്. ഐഡന്റിറ്റി, വിടാമുയർച്ചി എന്നിവയാണ് തൃഷയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. വർഷങ്ങൾക്ക് മുമ്പ് വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഈ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീടൊരു വിവാഹത്തിന് നടി ഇതുവരെ തയ്യാറായിട്ടുമില്ല. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യമായ ആളെ കണ്ടാലേ വിവാഹം കഴിക്കൂ എന്നുമാണ് അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞത്.
മുമ്പ് നടൻ റാണ ദഗുബതിയുമായി പ്രണയത്തിലായിരുന്നു തൃഷ. പിന്നീട് ഇരുവരും പിരിഞ്ഞു. ഇന്ന് സ്വകാര്യതയ്ക്ക് വലിയ പ്രധാന്യം നൽകുന്ന തൃഷ ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. കരിയറിലേക്കാണ് നടി ഇന്ന് പൂർണ ശ്രദ്ധ നൽകുന്നത്. വലിയ അവസരങ്ങൾ തേടി വരുന്ന ഈ ഘട്ടത്തിൽ ഒരു വിവാഹത്തിന് തൃഷ തയ്യാറാകില്ലെന്നും വാദമുണ്ട്.
വിജയുമായി ചേർത്തുള്ള ഗോസിപ്പുകളും എൻഗേജ്മെന്റ് അഭ്യൂഹങ്ങളോട് ചേർത്ത് വായിക്കുന്നവരുണ്ട്. അതേസമയം വിജയ് ഇപ്പോഴും സംഗീതയുടെ ഭർത്താവാണ്. പക്ഷെ സംഗീതയും വിജയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് തമിഴകത്തെ സംസാരം. ഏറെക്കാലമായി ഇവരെ ഒരുമിച്ച് പൊതുവേദികളിൽ കാണാറില്ല. അടുത്തിടെ സംഗീതയെക്കുറിച്ച് വിജയുടെ പിതാവിനോട് ചോദിച്ചപ്പോൾ മറുപടി പറയാൻ ഇദ്ദേഹം തയ്യാറായില്ല. ഇവർക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന വാദം ശക്തമാണ്. വിജയ് നായകനായ വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത വന്നിരുന്നില്ല.
ഇതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ജേസൺ സ്വന്തം നിലയിൽ കരിയറിൽ വളർന്ന് വരട്ടെയെന്ന തീരുമാനത്തിലാണ് വിജയ്. മകന്റെ പ്രൊജക്ടിനായി താരത്തിന്റെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഇല്ല. ജനനായകൻ ആണ് വിജയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഈ സിനിമയ്ക്ക് ശേഷം സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം.
#trisha #new #makeover #sparks #backlash #netizens #unimpressed #her #latest #look