ഗര്‍ഭിണിയായപ്പോള്‍ സംവിധായകന്‍ ഇട്ടിട്ടു പോയി, ഭര്‍ത്താവ് അറിയാതിരിക്കാന്‍ ഗര്‍ഭച്ഛിദ്രം നടത്തി -മന്ദന

ഗര്‍ഭിണിയായപ്പോള്‍ സംവിധായകന്‍ ഇട്ടിട്ടു പോയി, ഭര്‍ത്താവ് അറിയാതിരിക്കാന്‍ ഗര്‍ഭച്ഛിദ്രം നടത്തി -മന്ദന
Mar 31, 2025 03:42 PM | By Athira V

( moviemax.in ) സിനിമാ ലോകം അനിശ്ചിതത്വങ്ങളുടേതാണ്. ആഗ്രഹിച്ച് വന്നാല്‍ പോലും ഒരിടം കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ശ്രദ്ധിക്കപ്പെട്ടാലും അവസരങ്ങള്‍ എന്നും കൂടെ ഉണ്ടാകണമെന്നുമില്ല. ദുരനുഭവങ്ങള്‍ മൂലം പാതി വഴിയില്‍ കരിയര്‍ ഉപേക്ഷിച്ച് പോയവരില്‍ നിരവധി പേരുണ്ട്. അക്കൂട്ടത്തിലെ ഒരാളാണ് നടി മന്ദന കരീമി. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമായിരുന്നു ഓരുകാലത്ത് മന്ദന കരീമി.

ഇറാന്‍ സ്വദേശിയായ മന്ദന മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്.ക്യാ കൂള്‍ ഹേ ഹം 3 പോലുള്ള സിനിമകളിലൂടേയും ശ്രദ്ധ നേടിയിട്ടുണ്ട്. മോശം അനുഭവങ്ങള്‍ മൂലം തന്റെ മാനസികാരോഗ്യം തകരുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് മന്ദന ബോളിവുഡില്‍ നിന്നും പിന്മാറുന്നത്. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മന്ദന തുറന്ന് പറഞ്ഞത് വാര്‍ത്തയായിട്ടുണ്ട്.

ജനപ്രീയ റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായിരുന്നു മന്ദാന. സീസണ്‍ 9 ലാണ് മന്ദന മത്സരാര്‍ത്ഥിയായി എത്തിയത്. ടെലിവിഷന്‍ പരമ്പരകളിലും മന്ദന അഭിനയിച്ചിട്ടുണ്ട്. 2022 ല്‍ കങ്കണ റണാവത് അവതാരകയായ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി മന്ദന പങ്കെടുത്തിരുന്നു. ആ സമയത്താണ് ഒരു സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം മന്ദന വെളിപ്പെടുത്തിയത്.

അറിയപ്പെടുന്നൊരു സംവിധായകനുമായി പ്രണയമുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് ആര്‍ക്കും അറിയുമായിരുന്നില്ലെന്നുമാണ് മന്ദന അന്ന് വെളിപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുമ്പോഴായിരുന്നു ഈ പ്രണയം ഉടലെടുക്കുന്നത്. പിന്നീട് താന്‍ ഗര്‍ഭിണിയായി. ആദ്യം വിവാഹത്തിന് തയ്യാറായിരുന്ന സംവിധായകന്‍ പക്ഷെ പിന്നീട് പിന്മാറിയെന്നാണ് താരം പറഞ്ഞത്. ഇതോടെ തനിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നുവെന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

''ഞാന്‍ വിവാഹ മോചനത്തിലൂടേയും മറ്റും കടന്നു പോകുന്ന സമയമായിരുന്നു. അപ്പോള്‍ എനിക്കൊരു രഹസ്യ പ്രണയമുണ്ടായിരുന്നു. സത്രീകളുടെ അവകാശത്തെക്കുറിച്ചൊക്കെ സംസാരിക്കുന്ന വളരെ പ്രശസ്തനായ സംവിധായകനായിരുന്നു അയാള്‍. പലര്‍ക്കും ഒരു ഐഡല്‍ ആയിരുന്നു അയാള്‍. ഞങ്ങള്‍ ഒരു കുട്ടിയ്ക്ക്് വേണ്ടി ഒരുങ്ങി. പക്ഷെ അത് സംഭവിച്ചപ്പോള്‍ അദ്ദേഹം പേടിച്ച് പിന്മാറി. എന്നെയത് വല്ലാതെ തകര്‍ത്തുകളഞ്ഞു'' എന്നാണ് അന്ന് മന്ദന പറഞ്ഞത്.

2017 ലായിരുന്നു മന്ദനയുടെ വിവാഹം. ബിസിനസുകാരനായ ഗൗരവ് ഗുപ്തയായിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതും ഇരുവരും പിരിയുകയായിരുന്നു. ഗൗരവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു മന്ദന. ഭര്‍ത്താവ് തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും മന്ദന ആരോപിച്ചിരുന്നു. മാത്രമല്ല അഭിനയം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും താരം ആരോപിക്കുന്നുണ്ട്. വിവാഹ മോചനത്തില്‍ രണ്ട് കോടിയുടെ ജീവനാംശമാണ് മന്ദന ആവശ്യപ്പെട്ടത്. മാസവും പത്ത് ലക്ഷം രൂപ നല്‍കണമെന്നും മന്ദന ആവശ്യപ്പെട്ടിരുന്നു.

അഭിനയം ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്ത ജോലിയല്ല. ബോളിവുഡും ഇഷ്ടമായിരുന്നില്ല. ഇവിടെ ചെലവാക്കാന്‍ സാധിച്ച സമയത്തിന്റെ കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ട്. പക്ഷെ സിനിമയില്‍ നിന്നുള്ള പേരിനോടും പ്രശസ്തിയോടും തനിക്ക് താല്‍പര്യമില്ലെന്നാണ് മന്ദന പറഞ്ഞത്. അതേസമയം തന്റെ നിന്നു പോയ പഠനം പൂര്‍ത്തിയാക്കാന്‍ മന്ദനയ്ക്ക് സാധിച്ചു. ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ താരം ഇന്ന് ആ മേഖയിലാണ് ജോലി ചെയ്യുന്നത്.

തനിക്ക് സിനിമാ ലോകത്തു നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും മന്ദന തുറന്നു പറഞ്ഞിരുന്നു. ഹംഷക്കല്‍സ് എന്ന ചിത്രത്തിന് വേണ്ടി മന്ദന ഓഡിഷന്‍ ചെയ്തിരുന്നു. ചിത്രത്തിന്റെ സംവിധായകനായ സാജിദ് തന്നോട് വിവസ്ത്രയാകാന്‍ പറഞ്ഞുവെന്നും തന്റെ ശരീരം കാണണമെന്ന് പറഞ്ഞുവെന്നും മന്ദന ആരോപിച്ചിരുന്നു. ക്യാ കൂള്‍ ഹേയില്‍ അഭിനയിക്കുമ്പോഴും മന്ദനയ്ക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍ ഉമേഷ് ഗാഡ്‌ഗെയ്‌ക്കെതിരെയാണ് മന്ദന ആരോപണം ഉന്നയിച്ചത്. ഒരുനാള്‍ ഉമേഷ് തന്നോട് മുറിയിലേക്ക് വരാന്‍ പറഞ്ഞു. തനിക്ക് ധരിക്കാനായി വളരെ ചെറിയാരു ബിക്കിനി നല്‍കി. തന്റെ കഥാപാത്രത്തിന് ഇത് ചേരില്ലെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം കേട്ടില്ല. തന്റെ മുന്നില്‍ വച്ച് തന്നെ ബിക്കിനി ധരിച്ച് വരാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു മന്ദനയുടെ വെളിപ്പെടുത്തല്‍.

#mandana #karimi #was #secret #relationship #with #ace #director #and #got #pregnant

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










https://moviemax.in/- //Truevisionall