( moviemax.in ) സിനിമയില്‍ അഭിനയിക്കുക, താരമാവുക, അവാര്‍ഡുകള്‍ നേടുക തുടങ്ങിയ ആഗ്രഹങ്ങളുമായി ഓരോ ദിവസവും എത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരെ കാത്തിരിക്കുന്നത് നല്ല നാളുകള്‍ മാത്രമായിരിക്കില്ല. പുറമെ കാണുന്ന ഗ്ലാമറിന്റേയും ആഘോഷത്തിന്റേയുമെല്ലാം ലോകത്തിന് പിന്നില്‍ സിനിമയ്ക്ക് ഒരു ഇരുണ്ട വശം കൂടിയുണ്ട്. അവസരം തേടിയെത്തുന്ന നിഷ്‌കളങ്കരെ നോക്കിയിരിക്കുന്ന ദുഷ്ടമാരുണ്ട് ആ ലോകത്ത്.
സിനിമാ ലോകത്ത് ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുന്ന പലര്‍ക്കും കടന്നു പോകേണ്ടി വരുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. പെണ്‍കുട്ടികളുടെ ദൗര്‍ബല്യത്തെ മുതലെടുത്ത് ചൂഷണം ചെയ്യുന്നവരെക്കുറിച്ച് ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. സമീപകാലത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളും ചര്‍ച്ചയായിരുന്നു.
മലയാളത്തില്‍ മാത്രമല്ല, കാസ്റ്റിംഗ് കൗച്ചിന് ഭാഷയുടേയോ ദേശത്തിന്റേയോ അതിരുകളില്ല. പൊതുവെ കരുതപ്പെടുന്നത് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് സിനിമാ ലോകത്ത് ബന്ധമില്ലാത്തവരെയാണെന്നാണ്. എന്നാല്‍ താരങ്ങളുടെ മക്കള്‍ക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നതായാണ് പല വെളിപ്പെടുത്തലുകളും ഓര്‍മ്മപ്പെടുത്തുന്നത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവച്ച നിരവധി നടിമാരുണ്ട്.
അത്തരത്തില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ താരമാണ് വര്‍ഷിണി സൗന്ദര്‍രാജന്‍. തെലുങ്കിലെ അറിയപ്പെടുന്ന അവതാരകയാണ് വര്‍ഷിണി. കൂടാതെ നടിയായും മോഡലായും കയ്യടി നേടിയിട്ടുണ്ട് വര്‍ഷിണി സൗന്ദര്‍രാജന്‍. മോഡലിങ്ങില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ശാകുന്തളം ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് വര്‍ഷിണി. അതേസമയം വര്‍ഷിണി താരമാകുന്നത് അവതാരകയാകുന്നതോടെയാണ്. തെലുങ്കിലെ പല ഹിറ്റ് പരിപാടികളിലും വര്‍ഷിണി അവതാരകയായി എത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമായ വര്‍ഷിണി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്. ഗ്ളാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങളിലൂടെയാണ് വര്‍ഷിണി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിട്ടുള്ളത്. തന്റെ സിനിമാ ജീവിതത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാതെ വന്നതോടെ പലരേയും പോലെ വര്‍ഷിണിയും വെബ് സീരീസുകളില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. ഈ സമയത്താണ് താരത്തിന് ദുരനുഭവമുണ്ടാകുന്നത്.
''ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണ്. ലോക്ക് ഡൗണിന് മുമ്പ് ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഒരു സംവിധായകന്‍ ഓഡിഷന് വേണ്ടി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. കണ്ട ഉടനെ 'നീ കൊള്ളാം.. ഈ വെബ് സീരീസിന് നീ നന്നായി ചേരും' എന്ന് സംവിധായകന്‍ പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന് ഞാന്‍ കരുതി. പക്ഷെ അയാള്‍ എന്നോട് കൂടെ റൂം വരെ വരാനാണ് പറഞ്ഞത്'' താരം പറയുന്നു.
'അവിടെ ചെന്നപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താന്‍ ശ്രമിച്ചു. എന്നോട് ഡ്രസ്സ് അഴിക്കാന്‍ പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. അയാളുടെ കൈ തട്ടി മാറ്റി ഞാന്‍ ഓടി പുറത്തിറങ്ങി. ഞാന്‍ അന്ന് ഒരുപാട് നേരം കരഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു അത്. ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും ഭീകരവും കയ്പേറിയതുമായ അനുഭവം' എന്നായിരുന്നു വര്‍ഷിണിയുടെ വെളിപ്പെടുത്തല്‍.
താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞതിന് താരത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്. അതേസമയം ഇപ്പോഴും കാസ്റ്റിംഗ് കൗച്ചിന് തടയിടാന്‍ സാധിച്ചിട്ടില്ലെന്നത് സങ്കടകരമായ വസ്തുതയാണ്. നടിമാര്‍ക്ക് മാത്രമല്ല, നടന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ് വസ്തുത.
#anchor #varshini #had #to #face #casting #couch #when #she #tried #enter #into #web #series