( moviemax.in ) തമിഴ് സിനിമാ രംഗത്ത് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കണ്ട താരോദയമായിരുന്നു നടൻ ജയുടേത്. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ തരംഗം സൃഷ്ടിച്ച നടൻ. സുബ്രമണ്യപുരം, എങ്കെയും എപ്പോതും, രാജാ റാണി എന്നിങ്ങനെ സൂപ്പർഹിറ്റായ സിനിമകൾ ജയ്ക്ക് കരിയറിൽ ലഭിച്ചു. കരിയറിലെ തുടക്കകാലത്ത് ജയ് നടൻ വിജയുടെ സഹോദരനാണെന്ന് പലരും കരുതിയിരുന്നു. തുടക്ക കാലത്തെ അതേ ഗ്രാഫിൽ പോയിരുന്നെങ്കിൽ ഇന്ന് ശിവകാർത്തികേയന്റെ ലെവലിൽ നിൽക്കേണ്ട നടനാണ് ജയ്.
എന്നാൽ ഒരു ഘട്ടത്തിൽ ജയുടെ ഗ്രാഫ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. എന്താണ് ജയുടെ കരിയറിൽ സംഭവിച്ചതെന്ന് ആരാധകർക്കിടയിൽ ഇപ്പോഴും ചോദ്യമുണ്ട്. തിരക്കുകളിലേക്ക് കടന്നതോടെ ജയുടെ സ്ക്രിപ്റ്റ് സെലക്ഷനിൽ പിഴവ് പറ്റി. തുടരെ പരാജയങ്ങൾ വന്നു. ലെെം ലെെറ്റിൽ നിന്നും ജയ് അകന്നു. ഇന്നും സിനിമാ രംഗത്ത് സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും പഴയ താരത്തിളക്കമില്ല. ജയ്നെക്കുറിച്ച് നടി സോന ഹെയ്ഡൻ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ജയ് ഒരു പ്ലേ ബോയ് ആണെന്ന് സോന ചിരിയോടെ പറഞ്ഞു. നടന്റെ കരിയറിൽ വന്ന മാറ്റത്തെക്കുറിച്ചും സോന സംസാരിച്ചു. എന്തിനാണവൻ പാത മാറ്റിയതെന്ന് അറിയില്ല. സ്പിരിച്വൽ ചോയ്സിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. കരിയറിനെക്കുറിച്ചാണ്. എന്റെ കൂടെ സിനിമ ചെയ്യുമ്പോഴെല്ലാം നല്ലയാളായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ കേൾക്കുന്ന പരാതികൾ വേറെയാണ്. എന്തുകൊണ്ടാണീ മാറ്റമെന്ന് തനിക്കറിയില്ലെന്നും സോന ഹെയ്ഡൻ വ്യക്തമാക്കി.
2016-17 കാലഘട്ടത്തിലാണ് ജയ് ഇസ്ലാം മതത്തിലേക്ക് അടുക്കുന്നത്. അഭ്യൂഹങ്ങൾക്കൊടുവിൽ ഒരു അഭിമുഖത്തിൽ ജയ് തന്നെ ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. 2002 ൽ ഭഗവതി എന്ന സിനിമയിൽ വിജയുടെ അനിയനായാണ് ജയ് കരിയർ തുടങ്ങുന്നത്. വിജയുമായുള്ള മുഖസാദൃശ്യമാണ് ഈ സിനിമയിൽ ജയ്ക്ക് അവസരം കിട്ടാൻ കാരണം. ജയ്നെക്കുറിച്ച് നടി സോന നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്.
നടൻ സിമ്പുവിനെക്കുറിച്ചും സോന സംസാരിക്കുന്നുണ്ട്. സിമ്പുവിന് ഒരാളെ ഇഷ്ടമായാൽ ജീവൻ കൊടുക്കും. കരിയറിലെ തുടക്ക കാലത്ത് ഞാനും പാർട്ടികളും മറ്റും ചെയ്തിരുന്നു. അത് പോലെയായിരുന്നു ആ സ്റ്റേജിൽ സിമ്പുവും. അത് കൊണ്ടാണ് സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായത്. ആ പ്രായമതായിരുന്നു. എന്തുകൊണ്ട് സിമ്പു, സോന തുടങ്ങിയ പേരുകൾ മാത്രം പറയുന്നു. എല്ലാവരും പാർട്ടികൾക്ക് പോകുന്നുണ്ട്. വലിയ താരങ്ങൾക്ക് കുടിച്ച് ബോധം പോകും.
എന്നാൽ പിറ്റേന്ന് പത്രങ്ങളിൽ വരിക എന്റെയും സിമ്പുവിന്റെയുമാെക്കെ പേരാണ്. ഞങ്ങളാണ് ബലിയാടുകൾ. സിമ്പു വളരെ നല്ല വ്യക്തിയാണ്. സുഹൃത്തുക്കൾക്ക് വേണ്ടി നിൽക്കുന്നയാളാണ് നടനെന്നും സോന ഹെയ്ഡൻ വ്യക്തമാക്കുന്നു. ഗ്ലാമറസ് റോളുകളിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് സോന ഹെയ്ഡൻ. ഇത്തരം റോളുകൾ ചെയ്തത് മൂലം തനിക്ക് വന്ന ഇമേജിനെക്കുറിച്ച് പല തവണ സോന ഹെയ്ഡൻ സംസാരിച്ചിട്ടുണ്ട്.
സ്മോക്ക് എന്ന വെബ്സീരീസാണ് സോനയുടെ പുതിയ പ്രൊജക്ട്. സ്വന്തം ജീവിതമാണ് സോന ഈ സീരിസിൽ പറയുന്നത്. സോന തന്നെയാണ് സ്മോക്കിന്റെ തിരക്കഥയും സംവിധാനവും. നേരത്തെ നടി വടിവേലുവിനെക്കുറിച്ചും സോന സംസാരിച്ചിരുന്നു. എത്ര പണം തന്നാലും വടിവേലുവിനൊപ്പം ഇനി താൻ അഭിനയിക്കില്ലെന്നാമ് സോന പറഞ്ഞത്.
#sonaheiden #shares #her #opinion #about #actor #jai #says #he #was #good #person