(moviemax.in) ഏറെ ആരാധകരുള്ള താരദമ്പതികളാണ് അദിതി റാവു ഹൈദരിയും സിദ്ധാര്‍ഥും. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
നടന്‍ സിദ്ധാര്‍ഥിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ അദിതി. സിദ്ധാര്‍ഥിനെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ തനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ലെന്ന് നടി പറയുന്നു. ഫറാ ഖാന്റെ വ്‌ളോഗില്‍ സംസാരിക്കവെയാണ് അദിതി ഇക്കാര്യം പറഞ്ഞത്.
സിദ്ധാര്‍ഥിനെ വിവാഹം കഴിക്കണമെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് പങ്കുവെക്കാന്‍ നടിയോട് ആവശ്യപ്പെട്ടപ്പോഴാണ് അദിതി മനസ്സുതുറന്നത്. "അതിനെനിക്ക് ഒരു സെക്കന്റ് പോലും വേണ്ടിവന്നില്ല. അവന്‍ വളരെ നല്ല മനുഷ്യനും രസിപ്പിക്കുന്നയാളുമാണ്. സിദ്ധാര്‍ഥില്‍ കൃത്രിമമായി ഒന്നുമില്ല.
അവന്‍ വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ്. ഏറ്റവും ഇഷ്ടമുള്ള കാര്യമെന്തെന്നാല്‍ എനിക്ക് പ്രിയപ്പെട്ട ആളുകള്‍ ആരെല്ലാമാണെന്ന് മനസ്സിലാക്കി അവരെയെല്ലാം അവന്‍ ഒരുമിച്ചുകൊണ്ടുവരും. അതെനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്", അദിതി പറഞ്ഞു.
ഹീരാമണ്ഡി എന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പരയെ തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്ന് തനിക്ക് ലഭിച്ച പ്രതികരണം അവിശ്വസനീയമായിരുന്നെന്നും അദിതിപറഞ്ഞു. നടിയുടെ ഫ്‌ളാറ്റിലെത്തി തനിക്കേറ്റവും ഇഷ്ടപ്പെട്ട കഗീന എന്ന വിഭവം പാകംചെയ്തുകൊണ്ടാണ് ഫറാ ഖാന്റെ വ്‌ളോഗ് അവതരിപ്പിച്ചിരിക്കുന്നത്.
അദിതിയും സിദ്ധാര്‍ഥും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് അദിതിയും സിദ്ധാര്‍ഥും ആദ്യമായി ഒന്നിക്കുന്നത്.
ഈ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയത്തിന് തുടക്കമിട്ടത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
#Bringing #them #together #aditiraohydari #says #sidharth #marriege