തൃഷ വിവാഹിതയാവുന്നു? മുല്ലപൂവൊക്കെ ചൂടി സുന്ദരിയായി നടി, ആരാധകരെ കണ്‍ഫ്യൂഷനിലാക്കി തൃഷയുടെ ചിത്രം

തൃഷ വിവാഹിതയാവുന്നു? മുല്ലപൂവൊക്കെ ചൂടി സുന്ദരിയായി നടി, ആരാധകരെ കണ്‍ഫ്യൂഷനിലാക്കി തൃഷയുടെ ചിത്രം
Mar 29, 2025 03:36 PM | By Athira V

( moviemax.in ) തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നടി തൃഷയുടേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും വിവാഹത്തിലേക്ക് എത്താതെ അത് മുടങ്ങി പോവുകയായിരുന്നു. പിന്നീട് പല നടന്മാരുടെ പേരുകള്‍ ചേര്‍ത്തും നടിയുടെ പേരില്‍ കഥകളിറങ്ങി. ഏറ്റവും പുതിയതായി തൃഷ വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

അടുത്തിടെയായി തൃഷയുടെ ജീവിതം സംബന്ധിച്ചുള്ള നിരവധി കഥകള്‍ പുറത്ത് വന്നിരുന്നു. വൈകാതെ നടി വിവാഹിതയായേക്കും എന്നൊരു അഭ്യൂഹവും ഇതിനൊപ്പം വന്നു. മാത്രമല്ല വ്യക്തിപരമായ കാരണങ്ങളാല്‍ അഭിനയം പോലും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാമിലൂടെ നടിയൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വീണ്ടും വാര്‍ത്തയുടെ തലക്കെട്ടുകളില്‍ നിറഞ്ഞിരിക്കുന്നത്.

സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിരിക്കുന്ന തൃഷയുടെ തലയില്‍ മുല്ലപ്പൂവ് വെച്ച് കൊടുക്കുന്ന സമയത്ത് എടുത്തൊരു ഫോട്ടോയാണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. പച്ച സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ നടി ഈ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് അതിലും ശ്രദ്ധേയം. 'പ്രണയം എന്നും വിജയിക്കും.' എന്നായിരുന്നു തൃഷ എഴുതിയത്. പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ഇതിനര്‍ഥമെന്താണെന്ന് ചോദിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.


പ്രണയം എന്നും വിജയിക്കുമെന്ന് പറയുന്നതിലൂടെ തന്റെ പ്രണയം വിജയിച്ചെന്ന് നടി വ്യക്തമാക്കിയതാണെന്നും അതിനാല്‍ തൃഷ വിവാഹത്തിന് ഒരുങ്ങുന്നതാണെന്നും തുടങ്ങി ഇതിന് താഴെ നൂറുക്കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. മുഖത്തെ ഭാവം കണ്ടാല്‍ അറിയാം എത്രത്തോളം സന്തോഷവതിയാണെന്ന്, എന്തായാലും ഇത് കല്യാണമല്ലാതെ മറ്റൊന്നും ആവരുതേ എന്ന് പ്രാര്‍ഥിക്കുകയാണ്... എന്നിങ്ങനെ തൃഷയ്ക്ക് ആശംസ അറിയിക്കുന്നതിനൊപ്പം വിവാഹത്തെ കുറിച്ചുള്ള ആകാംഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്നതിനിടെ 2015 ലാണ് തൃഷ ആദ്യം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. വരുണ്‍ മണിയന്‍ എന്നയാളുമായിട്ടുള്ള നടിയുടെ വിവാഹനിശ്ചയവും നടത്തി. എന്നാല്‍ അധികം വൈകാതെ താന്‍ അതില്‍ നിന്നും പിന്മാറിയെന്ന് നടി തന്നെ വെളിപ്പെടുത്തുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്ന വരുണിന്റെയും വീട്ടുകാരുടെയും നിബന്ധന അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നടി ആ ബന്ധത്തില്‍ നിന്നും പിന്മാറിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് വിവാഹത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് പോലെയാണ് നടി ജീവിച്ചത്.

അന്ന് മുതല്‍ തൃഷയുടെ അടുത്ത വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇടയ്ക്ക് സിനിമയില്‍ നടി ഗ്യാപ്പ് എടുത്തത് പോലും വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്ന് കരുതി. എന്നാലിപ്പോള്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി അഭിനയത്തില്‍ സജീവമാണ്. 41 വയസിലെത്തി നില്‍ക്കുന്ന തൃഷ ഇനിയും വിവാഹം കഴിക്കാതെ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ചോദ്യം.

ഇതിനിടയില്‍ ലിയോ എന്ന സിനിമയിലൂടെ ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ചതോടെ വീണ്ടും കഥകള്‍ പ്രചരിക്കാന്‍ കാരണമായി. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരുമിച്ചഭിനയിച്ചത്. ശേഷം പ്രണയത്തിലായെന്നും വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും തുടങ്ങി അനേകം കഥകള്‍ വന്നു. വൈകാതെ തൃഷയെ വിവാഹം കഴിച്ചേക്കുമെന്നും വിജയുടെ നിര്‍ദ്ദേശപ്രകാരം നടി സിനിമ വിട്ട് രാഷ്ട്രീയത്തില്‍ സജീവമാവാന്‍ ഒരുങ്ങുകയാണെന്നും പ്രചരണമുണ്ട്. എന്തായാലും തൃഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

#trishakrishnan #getting #married #her #latest #post #says #love #always #wins

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










https://moviemax.in/- //Truevisionall