'അഞ്ചോ ആറോ പേർ ലൈം​ഗികമായി ദുരുപയോ​ഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

'അഞ്ചോ ആറോ പേർ ലൈം​ഗികമായി ദുരുപയോ​ഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ
Mar 29, 2025 06:44 AM | By Susmitha Surendran

(moviemax.in) കുട്ടിക്കാലത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാര്‍. കുട്ടിക്കാലത്ത് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു വരലക്ഷ്മി തുറന്നുപറഞ്ഞത്.

താരം വിധികര്‍ത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ്, പെണ്‍കുട്ടിയുടെ കഥ തന്റേയും കഥയാണെന്ന് പറഞ്ഞ് വരലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്.

'എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്പോള്‍ എന്നെ പരിചരിക്കാന്‍ മറ്റാളുകളുടെ അടുത്ത് ഏല്‍പ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് കുട്ടികളില്ല.

പക്ഷേ, കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്', എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നടി വിതുമ്പുന്നുണ്ടായിരുന്നു. നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. 

#VaralaxmiSarathkumar #opens #up #about #her #childhood #ordeal.

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup