'അഞ്ചാറു പേര്‍ എന്നെ ലൈംഗികമായി ദുരുപയോഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍

'അഞ്ചാറു പേര്‍ എന്നെ ലൈംഗികമായി ദുരുപയോഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍
Mar 28, 2025 05:05 PM | By Jain Rosviya

(moviemax.in) തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് വരലക്ഷ്മി ശരത്കുമാര്‍. മലയാളത്തിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള വരലക്ഷ്മി നടന്‍ ശരത്കുമാറിന്റെ മകളാണ്. നായികയായും വില്ലത്തിയായുമെല്ലാം വരലക്ഷ്മി കയ്യടി നേടിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല തന്റെ ജീവിതത്തിലെ നിലപാടുകളിലൂടേയും വരലക്ഷ്മി ആരാധകരെ നേടിയിട്ടുണ്ട്.

താരപുത്രിയാണെങ്കിലും വരലക്ഷ്മിയുടെ ജീവിതം സ്വപ്‌നതുല്യമായിരുന്നില്ല. പല പ്രതിസന്ധികളും വരലക്ഷ്മിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ചിന് പോലും വരലക്ഷ്മി ഇരയായിട്ടുണ്ട്. താരപുത്രിയായിരുന്നിട്ടും തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് വരലക്ഷ്മി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വരലക്ഷ്മി. തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചാണ് വരലക്ഷ്മി ശരത്കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

സീ തമിഴിന്റെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. ഷോയിലെ വിധികര്‍ത്താവാണ് വരലക്ഷ്മി. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിടുന്നതിനിടെയാണ് വരലക്ഷ്മി തന്റെ അനുഭവം പറഞ്ഞത്.

കെമി എന്ന മത്സരാര്‍ത്ഥി തന്റെ പ്രകടനത്തിന് ശേഷം കുടുംബാംഗങ്ങള്‍ തന്നെ കൈവിട്ടതിനെക്കുറിച്ചും ലൈംഗിക അതിക്രമം നേരിട്ടതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. പി്ന്നാലെ കെമിയുടെ കഥ തന്റേത് കൂടിയാണെന്ന് പറഞ്ഞ് വരലക്ഷ്മി മത്സരാര്‍ത്ഥിയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു.

കെമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് വരലക്ഷ്മി. ''ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കള്‍ എപ്പോഴും ജോലിയിലാകും. അതിനാല്‍ എന്നെ നോക്കാന്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചാണ് അവര്‍ പോവുക. കുട്ടിയായിരിക്കെ അഞ്ചാറു പേര്‍ എന്നെ ലൈംഗികമായി ദുരുപയോഗിച്ചിട്ടുണ്ട്.

നിന്റെ കഥ എന്റെ കഥ കൂടിയാണ്. എനിക്ക് കുട്ടികളില്ല. പക്ഷെ മാതാപിതാക്കളോട് കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാന്‍ പറയാറുണ്ട്'' എന്നാണ് വരലക്ഷ്മി പറഞ്ഞത്.

കണ്ണീര്‍ പൊഴിച്ചു കൊണ്ടാണ് വരലക്ഷ്മി തന്റെ അനുഭവം പങ്കിട്ടത്. ക്യാമറയ്ക്ക് മുന്നില്‍ കരയുന്ന ശീലം തനിക്ക് ഇല്ലെന്നും പ്രേക്ഷകര്‍ മാപ്പാക്കണമെന്നും വരലക്ഷ്മി പറയുമ്പോള്‍ സഹ വിധികര്‍ത്താവായ സ്‌നേഹ ആശ്വസിപ്പിക്കുന്നുണ്ട്. വരലക്ഷ്മി മാപ്പ് പറയേണ്ടതില്ല.

തന്റെ കഥ പങ്കിടാന്‍ കാണിച്ച ധീരതയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നുമാണ് സ്‌നേഹ പറയുന്നത്. വരലക്ഷ്മിയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

നടന്‍ ശരത്കുമാറിന്റേയും ഛായയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. അച്ഛന്റെ പാതയിലൂടെ വരലക്ഷ്മിയും സിനിമയിലേക്ക് എത്തുകയായിരുന്നു. വരലക്ഷ്മിയുടേതായി ഒടുവില്‍ ബോക്‌സ് ഓഫീസിലെത്തിയ സിനിമ സുന്ദര്‍ സിയുടെ മദഗജരാജയാണ്.

വിശാല്‍ നായകനായ ചിത്രത്തില്‍ അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായി 12 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സിനിമ റിലീസായത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തു. പൊങ്കലിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു മദഗജരാജ.

പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മിയുടെ അരങ്ങേറ്റം. പിന്നാലെ കന്നഡയിലേക്കും മലയാളത്തിലേക്കുമൊക്കെ എത്തി. കസബയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ വരലക്ഷ്മിയ്ക്ക് സാധിച്ചു.

നായിക വേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വില്ലത്തിയായും സഹനടിയായുമെല്ലാം കയ്യടി നേടാന്‍ വരലക്ഷ്മിയ്ക്ക് സാധിച്ചു. വിജയ് നായകനായ ജനനായകന്‍, തെലുങ്ക് ചിത്രം ശിവാംഗി ലയണെസ് എന്നിവയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമകള്‍. സിനിമകള്‍ക്ക് പുറമെ ഒടിടി ലോകത്തും വരലക്ഷ്മി ശരത്കുമാര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.



#Five #six #people #sexually #abused #VaralaxmiSarathkumar #recounts #childhood #ordeal

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










https://moviemax.in/- //Truevisionall