പത്ത് മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റു; നടി രന്യയെ സഹായിച്ച സ്വർണ വ്യാപാരി അറസ്റ്റിൽ

പത്ത് മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റു; നടി രന്യയെ സഹായിച്ച സ്വർണ വ്യാപാരി അറസ്റ്റിൽ
Mar 28, 2025 09:24 AM | By VIPIN P V

ള്ളക്കടത്തു സ്വർണം വിറ്റഴിക്കാൻ പല തവണ നടി രന്യ റാവുവിനെ സഹായിച്ചതിനു സ്വർണ വ്യാപാരിയായ സാഹിൽ ജെയിനിനെ ബെള്ളാരിയിൽനിന്ന് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണ് സാഹിൽ.

ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു കോടതിയിൽ ഹാജരാക്കി റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലേക്കു റിമാൻഡ് ചെയ്തു.

ബെള്ളാരിയിൽ വസ്ത്രവ്യാപാരം നടത്തുന്ന മഹേന്ദ്ര ജെയിനിന്റെ മകനായ സാഹിൽ നേരത്തേ, മറ്റൊരു സ്വർണക്കടത്തു കേസിൽ മുംബൈയിലും അറസ്റ്റിലായിട്ടുണ്ട്. മുംൈബയിലെ സ്വർണക്കടത്തു മാഫിയയുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ട്.

രന്യ ഉൾപ്പെടെയുള്ള വിവിധ കടത്തുകാരുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 10 മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റഴിക്കാൻ സാഹിൽ സഹായിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ. അതിനിടെ, ഹവാല പണമിടപാടുകാരുമായി തനിക്കു ബന്ധമുണ്ടെന്നു രന്യ മൊഴി നൽകിയതായി റവന്യു ഇന്റലിജൻസ് പ്രത്യേക കോടതിയെ അറിയിച്ചതിനെ തുടർന്ന് അവരുടെ ജാമ്യാപേക്ഷ തള്ളി.

കേസിലെ രണ്ടാം പ്രതിയും തെലുങ്ക് നടനുമായ തരുൺ രാജു കൊണ്ടരുവിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി നാളെ പരിഗണിക്കും. രന്യയും തരുണും നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു വിചാരണത്തടവിലുള്ളത്.

#Gold #merchant #who #helped #actress #Ranya #sold #gold #months #arrested

Next TV

Related Stories
പ്ലേ ബോയ് ആണ്, അന്ന് ജയ് നല്ലയാളായിരുന്നു, പക്ഷെ ഇന്ന് കേൾക്കുന്ന പരാതികൾ...; സോന ​ഹെയ്ഡൻ പറയുന്നു

Mar 30, 2025 10:28 PM

പ്ലേ ബോയ് ആണ്, അന്ന് ജയ് നല്ലയാളായിരുന്നു, പക്ഷെ ഇന്ന് കേൾക്കുന്ന പരാതികൾ...; സോന ​ഹെയ്ഡൻ പറയുന്നു

2016-17 കാലഘട്ടത്തിലാണ് ജയ് ഇസ്ലാം മതത്തിലേക്ക് അടുക്കുന്നത്. അഭ്യൂഹങ്ങൾക്കൊടുവിൽ ഒരു അഭിമുഖത്തിൽ ജയ് തന്നെ ഇക്കാര്യം തുറന്ന്...

Read More >>
തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നിൽ പോയി ഡാന്‍സ് കളിച്ചു! തോഴിയായി കൂടെ കൂട്ടുമെന്ന കഥയ്ക്ക് പിന്നിലെ കാരണം

Mar 30, 2025 01:41 PM

തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നിൽ പോയി ഡാന്‍സ് കളിച്ചു! തോഴിയായി കൂടെ കൂട്ടുമെന്ന കഥയ്ക്ക് പിന്നിലെ കാരണം

ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. നാഗ്പൂരിലായിരുന്നു സൈജു കുറുപ്പിന്റെ സ്‌കൂള്‍...

Read More >>
 'അവരെയെല്ലാം ഒരുമിച്ചുകൊണ്ടുവന്നു, അതിനെനിക്ക് ഒരു സെക്കന്റ് പോലും വേണ്ടിവന്നില്ല, തുറന്നുപറഞ്ഞ് അദിതി

Mar 29, 2025 04:35 PM

'അവരെയെല്ലാം ഒരുമിച്ചുകൊണ്ടുവന്നു, അതിനെനിക്ക് ഒരു സെക്കന്റ് പോലും വേണ്ടിവന്നില്ല, തുറന്നുപറഞ്ഞ് അദിതി

നടന്‍ സിദ്ധാര്‍ഥിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ അദിതി....

Read More >>
തൃഷ വിവാഹിതയാവുന്നു? മുല്ലപൂവൊക്കെ ചൂടി സുന്ദരിയായി നടി, ആരാധകരെ കണ്‍ഫ്യൂഷനിലാക്കി തൃഷയുടെ ചിത്രം

Mar 29, 2025 03:36 PM

തൃഷ വിവാഹിതയാവുന്നു? മുല്ലപൂവൊക്കെ ചൂടി സുന്ദരിയായി നടി, ആരാധകരെ കണ്‍ഫ്യൂഷനിലാക്കി തൃഷയുടെ ചിത്രം

സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിരിക്കുന്ന തൃഷയുടെ തലയില്‍ മുല്ലപ്പൂവ് വെച്ച് കൊടുക്കുന്ന സമയത്ത് എടുത്തൊരു ഫോട്ടോയാണ് നടി...

Read More >>
'അഞ്ചോ ആറോ പേർ ലൈം​ഗികമായി ദുരുപയോ​ഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

Mar 29, 2025 06:44 AM

'അഞ്ചോ ആറോ പേർ ലൈം​ഗികമായി ദുരുപയോ​ഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

താരം വിധികര്‍ത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ്,...

Read More >>
'അഞ്ചാറു പേര്‍ എന്നെ ലൈംഗികമായി ദുരുപയോഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍

Mar 28, 2025 05:05 PM

'അഞ്ചാറു പേര്‍ എന്നെ ലൈംഗികമായി ദുരുപയോഗിച്ചു'; കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍

താരപുത്രിയാണെങ്കിലും വരലക്ഷ്മിയുടെ ജീവിതം സ്വപ്‌നതുല്യമായിരുന്നില്ല....

Read More >>
Top Stories