‘ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ അവര്‍ നേരത്തെ ഭൂമിയില്‍ വന്നേനെ; തുണച്ചത് പ്രാര്‍ഥന’ - നടി ലക്ഷ്മി പ്രിയ

‘ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ അവര്‍ നേരത്തെ ഭൂമിയില്‍ വന്നേനെ; തുണച്ചത് പ്രാര്‍ഥന’ - നടി ലക്ഷ്മി പ്രിയ
Mar 20, 2025 12:47 PM | By VIPIN P V

സുനിത വില്യംസും ബുച്ച് വില്‍മോരും ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയതിന്‍റെ ആഘോഷവും ആശ്വാസവുമായിരുന്നു ഇന്നലെ ലോകമെമ്പാടും. അവരുടെ തിരിച്ചുവരവിനെ മനുഷ്യര്‍ അത്രയേറെ ആകാംക്ഷയോടെയാണ് നോക്കികണ്ടത്. സമൂഹമാധ്യമം ഭരിച്ചതും സുനിത– വില്‍മോര്‍ വാര്‍ത്തകളും വിശേഷങ്ങളും തന്നെ.

ഇക്കൂട്ടത്തില്‍ നടി ലക്ഷ്മി പ്രിയ നടത്തിയ ഒരു പ്രതികരണവും സമൂഹശ്രദ്ധയാകര്‍ഷിച്ചു. ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ.

ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്, ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർഥനയാലാണ് അവര്‍ക്ക് മടങ്ങിവരാനായത് എന്നാണ് ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്;

‘സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ.! അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.! അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്.

ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർത്ഥനയാൽ അവർ ഭൂമിയിലെത്തി.

മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ! ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.

എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും

. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.’

#science #only #truth #Earth #earlier #prayers #helped #Actress #LakshmiPriya

Next TV

Related Stories
'എല്ലാം ദൈവം തീരുമാനിക്കട്ടെ'; എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം; മോഹൻലാൽ

Mar 20, 2025 10:29 PM

'എല്ലാം ദൈവം തീരുമാനിക്കട്ടെ'; എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം; മോഹൻലാൽ

എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാൽ...

Read More >>
'വെക്കടാ ഇതിന് മുകളിലൊരണ്ണം'; സാമ്പിൾ വെടിക്കെട്ടിൽ ഞെട്ടി മലയാളികൾ, ട്രെൻഡിംഗിൽ കൊടുങ്കാറ്റായി എമ്പുരാൻ

Mar 20, 2025 05:00 PM

'വെക്കടാ ഇതിന് മുകളിലൊരണ്ണം'; സാമ്പിൾ വെടിക്കെട്ടിൽ ഞെട്ടി മലയാളികൾ, ട്രെൻഡിംഗിൽ കൊടുങ്കാറ്റായി എമ്പുരാൻ

3 മിനിറ്റ് 50 സെക്കന്‍റ് ആണ് എമ്പുരാന്‍ ട്രെയിലറിന്‍റെ ദൈര്‍ഘ്യം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ മില്യൺ കണക്കിന്...

Read More >>
'റിമി ടോമി എതിരാളിയേയല്ല എന്ന് പറഞ്ഞിട്ടില്ല; റീച്ച് ഉണ്ടാക്കാം, മറ്റുള്ളവരെ ഉപ ദ്രവിച്ച് ആകരുത്' -പ്രസീത ചാലക്കുടി

Mar 20, 2025 04:54 PM

'റിമി ടോമി എതിരാളിയേയല്ല എന്ന് പറഞ്ഞിട്ടില്ല; റീച്ച് ഉണ്ടാക്കാം, മറ്റുള്ളവരെ ഉപ ദ്രവിച്ച് ആകരുത്' -പ്രസീത ചാലക്കുടി

ക്യാപ്ഷനായി നല്‍കിയിരിക്കുന്നത് ആ പാട്ടുകാരി എനിക്കൊരു എതിരാളിയേയല്ല എന്ന് ഞാന്‍ പറഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ്...

Read More >>
'മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല, പഴഞ്ചനാണ്, പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ല ' - മൈത്രേയന്‍

Mar 20, 2025 04:43 PM

'മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല, പഴഞ്ചനാണ്, പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ല ' - മൈത്രേയന്‍

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കാണാറില്ല, സിനിമാ സംസാകാരമുള്ളവരോട് ചോദിച്ചിട്ടാണ് താന്‍ സിനിമ...

Read More >>
'പോക്സോ കേസ് റദ്ദാക്കണം', ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

Mar 20, 2025 03:23 PM

'പോക്സോ കേസ് റദ്ദാക്കണം', ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി...

Read More >>
ആരാധകരെ ശാന്തരാകുവിൻ..... മമ്മൂട്ടിയോ, ഫഹദോ അതോ തല അജിത്തോ? ആരാണ് എമ്പുരാനിലെ ഡ്രാഗണ്‍ വില്ലന്‍

Mar 20, 2025 03:21 PM

ആരാധകരെ ശാന്തരാകുവിൻ..... മമ്മൂട്ടിയോ, ഫഹദോ അതോ തല അജിത്തോ? ആരാണ് എമ്പുരാനിലെ ഡ്രാഗണ്‍ വില്ലന്‍

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ കാണുമ്പോൾ...

Read More >>
Top Stories