( moviemax.in ) സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയായ അവതാരകയാണ് വീണ മുകുന്ദന്‍. ഒരു യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്. പിന്നീട് സ്വന്തമായി ചാനല്‍ തുടങ്ങുകയും സിനിമയില്‍ അഭിനയിക്കുകയുമൊക്കെ ചെയ്തിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് വീണയിപ്പോള്‍. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ണിന് ചുറ്റും നീര് വന്ന് മൂടുകയും പതിയെ കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് താനെത്തിയെന്നുമാണ് പുതിയൊരു വീഡിയോയില്‍ വീണ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്.
'ഫെബ്രുവരി ആദ്യ ആഴ്ചയിലൊരു ദിവസം നടി ഗായത്രി സുരേഷിന്റെ കൂടെ ഒരു ഷൂട്ടുണ്ടായിരുന്നു. അന്ന് നേരത്തെ പോയി ഷൂട്ട് ഉച്ചയോടെ കഴിഞ്ഞു. ഫ്‌ളാറ്റില്‍ വന്ന് കിടന്നുറങ്ങി വൈകുന്നേരം എഴുന്നേറ്റപ്പോഴാണ് എന്റെ ഒരു കണ്ണിന്റെ സൈഡില്‍ ചെറിയൊരു തടിപ്പ് കാണുന്നത്.
എല്ലാവര്‍ക്കും വരുന്ന സാധാരണ കാര്യമെന്ന നിലയില്‍ അത് വിട്ടു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ഞാന്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീര്‍ത്തിരുന്നു. എത്രയും പെട്ടെന്ന് എന്തേലും ചെയ്യണമെന്ന് തീരുമാനിച്ചു. എനിക്കത്രയും ടെന്‍ഷനാണ് ഉണ്ടായത്.
എറണാകുളത്തെ പ്രശസ്തമായൊരു ആശുപത്രിയിലാണ് ഞാന്‍ പോയത്. ചെക്ക് ചെയ്തിട്ട് ഇത് കുഴപ്പമൊന്നുമില്ല, നാളെ ആവുമ്പോഴെക്കും മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അടുത്ത ദിവസം ഒരു പരിപാടിയുണ്ട്. അതിന് പോകാന്‍ പറ്റുമോന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പോകാമെന്നായിരുന്നു പുള്ളി പറഞ്ഞത്. ഞാന്‍ വളരെ കോണ്‍ഫിഡന്റായി വീട്ടിലെത്തി മരുന്നൊക്കെ കഴിച്ചെങ്കിലും യാതൊരു കുറവുമുണ്ടായില്ല.
തൊട്ടടുത്ത ദിവസം ഉണ്ടായതിലും ഭീകരമായ അവസ്ഥയാണ് ഉണ്ടായത്. ഒരു കണ്ണ് പൂര്‍ണമായിട്ടും അടഞ്ഞ് പോയി. കണ്ണിന് ചുറ്റും നീര് കെട്ടി. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇനി ആ ഡോക്ടറെ കാണേണ്ടെന്ന് പറഞ്ഞ് കണ്ണിന്റെ ആശുപത്രിയിലെത്തി. അവിടുന്നാണ് സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നത്. കണ്ണീര്‍ഗ്രന്ഥിയ്ക്ക് നീര്‍വീക്കം ഉണ്ടായതാണ്. ഇത് വരാന് പല കാരണങ്ങളും ഉണ്ടാവും. പെട്ടെന്ന് ഒന്നും റെഡിയാവില്ല. രണ്ട് മൂന്ന് ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും.
എന്റെ സമാധാനം മൊത്തം പോയത് അവിടെയാണ്. എന്റെ പ്രൊഫഷന്‍ ഇതായത് കൊണ്ട് ഒരുപാട് കമ്മിറ്റ്‌മെന്റുകള്‍ എടുത്ത് വെച്ചിരുന്നു. അഭിമുഖങ്ങളും ആപ് കൈസേ ഹോ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിന്റെ പ്രൊമോഷനുമൊക്കെ നടക്കുകയാണ്. ആകെ കിളി പോയത് പോലെയായി. എന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ കരച്ചില്‍ വരാന്‍ തുടങ്ങി.
കരയുന്നതിന് അനുസരിച്ച് ഇതിന് ബുദ്ധിമുട്ടാവും. ആളുകളൊക്കെ നമ്മളെ കാണുമ്പോള്‍ അയ്യോ ഇതെന്ത് പറ്റിയെന്ന ചോദ്യമായി. ഇതൊക്കെ എന്നെ ബാധിച്ചു. ഒരു ചാനല്‍ നടത്തി കൊണ്ട് പോകുമ്പോള്‍ അതിന്റെ മുഖമായ തനിക്ക് എങ്ങനെ ഇതിനെ നേരിടുമെന്ന് അറിയില്ലായിരുന്നു. കോണ്‍ഫിഡന്‍സെല്ലാം പോയി. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മറ്റേ കണ്ണിനും നീര് വന്നത് പോലെയായി. അതും ഭീകരമായ മാനസികാവസ്ഥയിലേക്ക് എന്നെ എത്തിച്ചു.
പക്ഷേ പതിയെ വിശ്രമിച്ചതിന് അനുസരിച്ചാണ് മാറ്റം വന്നതെന്ന്,' വീണ പറയുന്നു. പുറത്തേക്ക് ഇറങ്ങാനോ ആളുകളെ കാണാനോ എനിക്ക് തോന്നിയില്ല. എന്റെ മുഖം കണ്ടിട്ട് എനിക്ക് തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
അങ്ങനെയുള്ളപ്പോള്‍ മറ്റുള്ള ആളുകള്‍ എന്ത് പറയുമെന്നായിരുന്നു എന്റെ ടെന്‍ഷന്‍. അപ്പോഴും എനിക്ക് നന്ദി പറയാനുള്ളത് എന്റെ കൂടെ നിന്നവരോടാണ്. കുടുംബവും കൂട്ടുകാരുമൊക്കെ ഒപ്പമുണ്ടായിരുന്നു. ഇതിലൊന്നും കാര്യമില്ല വീണ... ഇതിലും വലുത് നിനക്ക് ചെയ്യാനുണ്ടെന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നതെന്നും വീണ കൂട്ടിച്ചേര്‍ത്തു.
#anchor #veenamukundan #spoke #about #her #health #issues #how #recover