ഇനി ഞാൻ എന്തു ചെയ്യുമെന്ന് തരുണ്‍ മൂര്‍ത്തി, അയ്യോ .....!! മറുപടിയുമായി പൃഥ്വിരാജും രംഗത്ത്

ഇനി ഞാൻ എന്തു ചെയ്യുമെന്ന് തരുണ്‍ മൂര്‍ത്തി, അയ്യോ .....!! മറുപടിയുമായി പൃഥ്വിരാജും രംഗത്ത്
Mar 20, 2025 12:09 PM | By Athira V

( moviemax.in ) എമ്പുരാൻ രാജ്യമെങ്ങുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. ഇന്ന് അതിരാവിലെ 12.30ഓടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. വൻ അഭിപ്രായമാണ് മോഹൻലാല്‍ ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്.

അതിനിടെ എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജുമായി താൻ നടത്തില്‍ ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍ തന്നെ നായകനാകുന്ന തുടരുമിന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി.

ഇനി ഞാൻ എന്തു ചെയ്യുമെന്നാണ് സംവിധായകൻ തരുണ്‍ മൂര്‍ത്തി പൃഥ്വിരാജിന് മെസേജ് അയച്ചത്. അയ്യോ വ്യക്തിപരമായി ഞാൻ നിങ്ങളുടെ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഫാൻ ബോയ്സ് എന്ന് എഴുതിയാണ് സംവിധായകൻ തരുണ്‍ മൂര്‍ത്തി ചാറ്റ് പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് തരുണ്‍ ചാറ്റ് പങ്കുവെച്ചത്.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.

2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്. 023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്.

ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്.

നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.






#tharunmoorthy #empuraan #director #prithviraj #chat

Next TV

Related Stories
'എല്ലാം ദൈവം തീരുമാനിക്കട്ടെ'; എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം; മോഹൻലാൽ

Mar 20, 2025 10:29 PM

'എല്ലാം ദൈവം തീരുമാനിക്കട്ടെ'; എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം; മോഹൻലാൽ

എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാൽ...

Read More >>
'വെക്കടാ ഇതിന് മുകളിലൊരണ്ണം'; സാമ്പിൾ വെടിക്കെട്ടിൽ ഞെട്ടി മലയാളികൾ, ട്രെൻഡിംഗിൽ കൊടുങ്കാറ്റായി എമ്പുരാൻ

Mar 20, 2025 05:00 PM

'വെക്കടാ ഇതിന് മുകളിലൊരണ്ണം'; സാമ്പിൾ വെടിക്കെട്ടിൽ ഞെട്ടി മലയാളികൾ, ട്രെൻഡിംഗിൽ കൊടുങ്കാറ്റായി എമ്പുരാൻ

3 മിനിറ്റ് 50 സെക്കന്‍റ് ആണ് എമ്പുരാന്‍ ട്രെയിലറിന്‍റെ ദൈര്‍ഘ്യം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ മില്യൺ കണക്കിന്...

Read More >>
'റിമി ടോമി എതിരാളിയേയല്ല എന്ന് പറഞ്ഞിട്ടില്ല; റീച്ച് ഉണ്ടാക്കാം, മറ്റുള്ളവരെ ഉപ ദ്രവിച്ച് ആകരുത്' -പ്രസീത ചാലക്കുടി

Mar 20, 2025 04:54 PM

'റിമി ടോമി എതിരാളിയേയല്ല എന്ന് പറഞ്ഞിട്ടില്ല; റീച്ച് ഉണ്ടാക്കാം, മറ്റുള്ളവരെ ഉപ ദ്രവിച്ച് ആകരുത്' -പ്രസീത ചാലക്കുടി

ക്യാപ്ഷനായി നല്‍കിയിരിക്കുന്നത് ആ പാട്ടുകാരി എനിക്കൊരു എതിരാളിയേയല്ല എന്ന് ഞാന്‍ പറഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ്...

Read More >>
'മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല, പഴഞ്ചനാണ്, പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ല ' - മൈത്രേയന്‍

Mar 20, 2025 04:43 PM

'മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല, പഴഞ്ചനാണ്, പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ല ' - മൈത്രേയന്‍

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കാണാറില്ല, സിനിമാ സംസാകാരമുള്ളവരോട് ചോദിച്ചിട്ടാണ് താന്‍ സിനിമ...

Read More >>
'പോക്സോ കേസ് റദ്ദാക്കണം', ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

Mar 20, 2025 03:23 PM

'പോക്സോ കേസ് റദ്ദാക്കണം', ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി...

Read More >>
ആരാധകരെ ശാന്തരാകുവിൻ..... മമ്മൂട്ടിയോ, ഫഹദോ അതോ തല അജിത്തോ? ആരാണ് എമ്പുരാനിലെ ഡ്രാഗണ്‍ വില്ലന്‍

Mar 20, 2025 03:21 PM

ആരാധകരെ ശാന്തരാകുവിൻ..... മമ്മൂട്ടിയോ, ഫഹദോ അതോ തല അജിത്തോ? ആരാണ് എമ്പുരാനിലെ ഡ്രാഗണ്‍ വില്ലന്‍

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ കാണുമ്പോൾ...

Read More >>
Top Stories