(moviemax.in) സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടൻ ബാല. ആദ്യ രണ്ട് വിവാഹബന്ധങ്ങൾ പിരിഞ്ഞ ശേഷമാണ് ബന്ധുവായ കോകില ബാലയുടെ ഭാര്യയാകുന്നത്.
ഏറെ പ്രശ്നങ്ങളോടൊയാണ് ബാലയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞത്. രണ്ടാമത്തെ വിവാഹ ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ചും ആരോപണങ്ങൾ വന്നു. എന്നാൽ മൂന്നാം വിവാഹ ബന്ധം ബാല സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുകയാണ്.
ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാല. കോകിലയുമായി അടുത്തതിനെക്കുറിച്ച് ബാല സംസാരിച്ചു. മൂന്ന് വയസ് മുതൽ എനിക്കറിയാവുന്ന ആളാണ് കോകില. എന്റെ അമ്മാവന്റെ മകളാണ്.
ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കും. ചെറുപ്പത്തിലേ എനിക്കൊപ്പം കോകിലയുണ്ട്. എന്നെ കോകില സ്നേഹിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. എന്റെ വിവാഹം നടന്നു, ഒരു കുട്ടിയുണ്ടായി. അതെല്ലാം എല്ലാവർക്കും അറിയാം. ആരെയും കുറ്റം പറയുന്നില്ല. കോകിലയ്ക്ക് ഞാൻ ജീവനാണെന്ന് ഒരു ഘട്ടത്തിൽ മനസിലാക്കി.
ചെറുപ്പത്തിലേ കണ്ട് വളർന്ന പെൺകുട്ടിയാണ്, എങ്ങനെ ഞാനിവളെ ആ രീതിയിൽ കാണുമെന്ന് അമ്മയോട് ചോദിച്ചു. ബാല, നിന്റെ അച്ഛനെ ഞാൻ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണോ എന്ന് കരുതുന്നുണ്ടോയെന്ന് അമ്മ എന്നോട് ചോദിച്ചു.
കല്യാണത്തിന് ശേഷം ഒരുമിച്ച് ജീവിച്ച് അത്രയും സ്നേഹം ഞങ്ങൾക്കിടയിൽ വന്നു, ആ സ്നേഹത്തിന്റെ തെളിവാണ് മൂന്ന് മക്കളെന്നും അമ്മ പറഞ്ഞു. കോകില എന്റെ കാര്യത്തിൽ വളരെയധികം കരുതൽ കാണിച്ചു.
ഒരു അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ വിവാഹം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂന്ന് മാസം മുമ്പ് ഒഫിഷ്യൽ കല്യാണം നടന്നു. ഒരു ദിവസം എന്റെ മനസിൽ തോന്നിയതാണ്. കേരളത്തിൽ ഞായറാഴ്ച സ്വർണകടകൾ തുറക്കില്ല. കട തുറപ്പിച്ച് താലി വാങ്ങി. കേരളത്തിലെ താലി മാല തമിഴ്നാട്ടിലേത് പോലെയല്ല.
കോകിലയ്ക്ക് താലിയാണ് കെട്ടുന്നതെന്ന് മനസിലായിരുന്നില്ല. എനിക്ക് മാമായുടെ കൂടെ ജീവിക്കണമെന്ന് ഒരുപാട് നാളായി എന്നോട് അവൾ പറയുന്നുണ്ടായിരുന്നെന്നും ബാല അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം എന്റെ ഓപ്പറേഷനെല്ലാം കഴിഞ്ഞ ശേഷം ഒരു മെഡിസിൻ എനിക്ക് തെറ്റായി തന്നു. കൊടുത്തയാളുടെ പേര് പറയുന്നില്ല. തെറ്റായി ഞാൻ കഴിച്ചെന്ന് പറയാം.
ഒരുപാട് നാൾ ഞാൻ ഇതറിയാതെ കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും ദൈവം എന്നെ രക്ഷിച്ചു. പത്ത് ദിവസം ആശുപത്രിയിൽ അഡ്മിറ്റായി.
അന്ന് എന്റെ കൂടെ കോകിലയുണ്ട്. ആ സമയത്ത് എന്റെ കാര്യങ്ങൾ നോക്കാൻ വന്നതാണ്. കഴിക്കലും കുളിക്കലും തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഒരു അമ്മയ്ക്ക് മാത്രമേ ചെയ്യാൻ കഴിയൂ. അന്നാണ് താൻ കോകിലയുടെ സ്നേഹം മനസിലാക്കിയതെന്നും ബാല പറയുന്നു.
സീരിയസാാണ് ഇവൾ പറയുന്നതെന്ന് മനസിലാക്കി. അതുവരെയും ചെറിയ കുട്ടിയാണെന്ന് കരുതിയിരിക്കുകയായിരുന്നു. വർഷങ്ങളായി എനിക്ക് വേണ്ടി കോകില ഡയറിയിൽ കവിതയെഴുതുകുകയായിരുന്നെന്നും ബാല പറയുന്നു.
#wrong #medicine #Kokila #came #see #Bala