Dec 24, 2024 02:02 PM

പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗം. ആദ്യ രണ്ട് ഭാ​ഗങ്ങളും വലിയ ഹിറ്റായതിനാൽ മൂന്നാം ഭാ​ഗം ഏവരും ആ​ഗ്രഹിക്കുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് മോഹൻലാൽ.

നടി സുഹാസിനിയുമായി ഒരു തമിഴ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ദൃശ്യം ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പേ തിരക്കഥ ജിത്തു ജോസഫിന്റെ കൈയിലുണ്ടായിരുന്നു. സ്ക്രിപ്റ്റുമായി ഒരുപാട് പേരെ സമീപിച്ചതാണ്.

പക്ഷെ അവർ കൺവിൻസ് ആയില്ല. ആന്റണി പെരുമ്പാവൂരാണ് എന്നോട് ഇങ്ങനെയൊരു സബ്ജക്ട് ഉണ്ടെന്ന് പറയുന്നത്. കഥ കേട്ടപ്പോൾ തനിക്ക് അവിശ്വസനീയമായി തോന്നി. ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ആറ് വർഷത്തിന് ശേഷം പ്ലാൻ ചെയ്തപ്പോൾ‌ കൊവിഡ് വന്നു. പക്ഷെ അന്ന് മലയാള സിനിമയ്ക്ക് വലിയ നേട്ടമുണ്ടായി.

ലോകമെമ്പാടുമുള്ള ആളുകൾ ​​ദൃശ്യം കണ്ടു. ​ഗുജറാത്തിൽ ഷൂട്ടിന് പോയപ്പോൾ ഫ്ലെെറ്റിൽ‌ വെച്ച് ഒരുപാട് ​ഗുജറാത്തുകാർ ദൃശ്യത്തിലെ മോഹൻലാലെന്ന് പറഞ്ഞു.

ദൃശ്യം 2 കണ്ട ശേഷം അവർ മലയാള സിനിമകൾ കാണാൻ തുടങ്ങി. മലയാളത്തിന് പാൻ ഇന്ത്യൻ ശ്രദ്ധ കൊണ്ട് വന്ന പടമാണ്. ഇപ്പോൾ ദൃശ്യം 3 യ്ക്ക് വേണ്ടി ശ്രമിക്കുകയാണ് ഞങ്ങളെന്നും മോഹൻലാൽ പറഞ്ഞു.


#Scene #3 #lineup #He #felt #incredulous #when #he #heard #story #Mohanlal #says

Next TV

Top Stories










News Roundup