#Rekhachitram | 'രേഖാചിത്രം' ട്രെയ്‌ലർ റീലീസ് മെഗാസ്റ്റാർ മമ്മൂട്ടി, ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ

#Rekhachitram | 'രേഖാചിത്രം' ട്രെയ്‌ലർ റീലീസ് മെഗാസ്റ്റാർ മമ്മൂട്ടി, ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ
Dec 24, 2024 02:38 PM | By Athira V

( moviemax.in ) പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.

ആസിഫ് അലിയെ നായകനാകുന്ന 'രേഖാചിത്രം' 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

2018,മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രൈലെർ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു.

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.

ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.കൗതുകവും ജിജ്ഞാസയും സമ്മാനിക്കുന്ന നിമിഷങ്ങളാൽ സമ്പന്നമായ ട്രൈലെർ, രേഖാചിത്രം ഒരു അന്വേഷണത്തിനെ ചുറ്റിപറ്റിയുള്ള കഥാതന്തുവാണെന്നു സൂചന നൽകുന്നു.

മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#Rekhachitram #trailer #release #Megastar #Mammootty #film #hits #theaters #January #9

Next TV

Related Stories
#mohanlal | 'ഫഹദിനെ ഒരു നടനെന്ന നിലയിൽ നിങ്ങൾ എങ്ങനെ വിലയിരുത്തും? അവനെക്കുറിച്ച് ഞാന്‍ കരുതിയത് സത്യമായി' ; വെളിപ്പെടുത്തി മോഹൻലാല്‍

Dec 25, 2024 09:27 AM

#mohanlal | 'ഫഹദിനെ ഒരു നടനെന്ന നിലയിൽ നിങ്ങൾ എങ്ങനെ വിലയിരുത്തും? അവനെക്കുറിച്ച് ഞാന്‍ കരുതിയത് സത്യമായി' ; വെളിപ്പെടുത്തി മോഹൻലാല്‍

ലോകം മുഴുവൻ ഫഹദിന്‍റെ അഭിനയ ശേഷിയില്‍ അവിശ്വാസം പ്രകടിപ്പിച്ച കാലത്തും ഫഹദിന്‍റെ കഴിവില്‍ തനിക്ക് വിശ്വാസം ഉണ്ടായിരുന്നുവെന്നാണ് മോഹന്‍ലാല്‍...

Read More >>
#bestie  | ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് അല്ല 'ബെസ്റ്റി' വരുന്നു, ജനുവരി 24ന് തിയേറ്ററുകളിലേക്ക്

Dec 24, 2024 08:47 PM

#bestie | ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് അല്ല 'ബെസ്റ്റി' വരുന്നു, ജനുവരി 24ന് തിയേറ്ററുകളിലേക്ക്

'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഷാനു സമദ് ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം...

Read More >>
#pranavmohanlal | പ്രണവിന് പങ്കാളിയായി വിദേശി? മോഹൻലാലിന്റെ വീട്ടിലും ഒരു വിവാ​ഹപന്തൽ, താര കുടുംബത്തിനൊപ്പം അജ്ഞാത സുന്ദരി!

Dec 24, 2024 03:10 PM

#pranavmohanlal | പ്രണവിന് പങ്കാളിയായി വിദേശി? മോഹൻലാലിന്റെ വീട്ടിലും ഒരു വിവാ​ഹപന്തൽ, താര കുടുംബത്തിനൊപ്പം അജ്ഞാത സുന്ദരി!

ഏറെ കാലത്തിനുശേഷം കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പം സുചിത്രയും മക്കളായ പ്രണവും വിസ്മയയും തിയേറ്ററിൽ എത്തിയതിന്റെ വീഡിയോ...

Read More >>
#Identity | ത്രിൽ, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് 'ഐഡന്റിറ്റി' ട്രെയ്‌ലർ; ചിത്രം ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന്..

Dec 24, 2024 02:46 PM

#Identity | ത്രിൽ, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് 'ഐഡന്റിറ്റി' ട്രെയ്‌ലർ; ചിത്രം ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന്..

ടോവിനോ തോമസ് - തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗംഭീര മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ട മികവ് തന്നെയാണ്...

Read More >>
#ManjeshwaramMafia | മലയാളത്തിലെ ആദ്യ സോംബി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്...

Dec 24, 2024 02:37 PM

#ManjeshwaramMafia | മലയാളത്തിലെ ആദ്യ സോംബി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്...

സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന...

Read More >>
Top Stories

News Roundup