#prithvirajsukumaran | പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്നത് അവിടെയോ..! സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ അവർക്കിടയിൽ പൃഥ്വിരാജും സുപ്രിയയും

#prithvirajsukumaran | പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്നത് അവിടെയോ..! സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ അവർക്കിടയിൽ പൃഥ്വിരാജും സുപ്രിയയും
Dec 21, 2024 04:44 PM | By Athira V

( moviemax.in ) സിനിമ എന്നതിനൊപ്പം കുടുംബത്തിനും പ്രധാന്യം നല്‍കുന്നവരാണ് ഇന്നത്തെ താരങ്ങള്‍. മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ കരിയറിനും പ്രധാന്യം കൊടുക്കുന്ന അഭിമാനമുള്ള മാതാപിതാക്കന്മാരാണ് ബോളിവുഡിലെ പല താരങ്ങളും. ഇതിന് ഉദ്ദാഹരണമാണ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാര്‍ഷികാഘോഷം.

സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. താരരാജാവ് ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍ എന്ന് തുടങ്ങി ബോളിവുഡിലെ താര രാജാക്കന്മാരുടെ മക്കളും പഠിക്കുന്നത് ഈ സ്‌കൂളിലാണ്.

അതുകൊണ്ട് തന്നെ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഈ താരങ്ങള്‍ എത്തുന്നതും പതിവാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാലോകം ഒന്നടങ്കം അംബാനി സ്‌കൂളിലെത്തി. ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമിന്റെയും ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യ ബച്ചന്റെയും സ്‌കിറ്റ് ചര്‍ച്ച ചെയ്യപെട്ടിരുന്നു. ഈ താരങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ നിന്നുള്ള താരപുത്രിയും ഉണ്ടെന്നുള്ള വിശേഷമാണ് പുറത്തുവരുന്നത്.

നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെയും ഭാര്യ സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയാണ് അംബാനി സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിലെ വാര്‍ഷികത്തിന് എത്തിയ താരങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അടുത്തിടെയാണ് പൃഥ്വിരാജ് മുംബൈയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങുന്നത്. ശേഷം അവിടെ സ്ഥിരതാമസമാക്കിയ താരങ്ങള്‍ മകള്‍ അലംകൃതയെ അംബാനി സ്‌കൂളില്‍ ചേര്‍ത്തുവെന്നാണ് വ്യക്തമാവുന്നത്.

സ്‌കൂളിലേക്ക് ഇരുവരും ഒരുമിച്ച് കയറി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒപ്പം വാര്‍ഷിക ആഘോഷത്തിനിടയില്‍ നിന്ന് പുറത്തുവിട്ട വീഡിയോയില്‍ പൃഥ്വിരാജിനെയും സുപ്രിയയും കാണാം. ബോളിവുഡിലെ മറ്റ് താരങ്ങള്‍ക്കൊപ്പം മക്കളുടെ പരിപാടികള്‍ കണ്ട് സന്തോഷത്തോടെ ഇരിക്കുകയാണ് ഇരുവരും.

മലയാളത്തിലെ ഏറ്റവും പവര്‍ഫുള്‍ കപ്പിള്‍സ് ആയിട്ടാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും അറിയപ്പെടാറുള്ളത്. പൃഥ്വിരാജുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് സുപ്രിയ മുംബൈയിലാണ് ജീവിച്ചിരുന്നത്. ബിബിസിയിലെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. വിവാഹശേഷം ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം സുപ്രിയ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു.

ഇടയ്ക്ക് ജോലി വേണ്ടെന്ന് തീരുമാനിക്കുകയും മകള്‍ അലംകൃതയ്ക്ക് ജന്മം കൊടുത്തതോടെ കരിയര്‍ ഉപേക്ഷിച്ച് പൂര്‍ണ്ണമായിട്ടും കുടുംബിനിയായി മാറി. ഇടയ്ക്ക് പൃഥ്വിരാജിനൊപ്പം നിര്‍മ്മാണത്തിലേക്ക് കടന്നതോടെ സുപ്രിയ ഇന്ന് മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായി മാറി. മകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടും മറ്റും ഇപ്പോള്‍ സുപ്രിയവളര്‍ന്ന നാട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് താരങ്ങള്‍.

#prithvirajsukumaran #supriyamenon #attent #daughter #alamkrita #school #annual #programe

Next TV

Related Stories
#krkrishna | സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക കെ.ആർ.കൃഷ്ണ അന്തരിച്ചു

Dec 30, 2024 09:45 PM

#krkrishna | സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക കെ.ആർ.കൃഷ്ണ അന്തരിച്ചു

മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്....

Read More >>
#shajusreedhar | ഒരിക്കലും തിരിച്ചുവരാത്ത യാത്രയ്ക്കാണ് നീ പോകുന്നതെന്ന് അന്ന് അറിഞ്ഞില്ലല്ലോ....; വികാരഭരിതനായി ഷാജു

Dec 30, 2024 05:01 PM

#shajusreedhar | ഒരിക്കലും തിരിച്ചുവരാത്ത യാത്രയ്ക്കാണ് നീ പോകുന്നതെന്ന് അന്ന് അറിഞ്ഞില്ലല്ലോ....; വികാരഭരിതനായി ഷാജു

ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും...

Read More >>
#AsifAli | പ്രേക്ഷകർ കണ്ട് മറന്ന സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' - ആസിഫ് അലി

Dec 30, 2024 01:43 PM

#AsifAli | പ്രേക്ഷകർ കണ്ട് മറന്ന സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' - ആസിഫ് അലി

പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം...

Read More >>
#DileepShankar  | നടൻ ദിലീപ് ശങ്കറിന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോ‍ർട്ട് പുറത്ത്, മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

Dec 30, 2024 01:17 PM

#DileepShankar | നടൻ ദിലീപ് ശങ്കറിന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോ‍ർട്ട് പുറത്ത്, മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

ദിലീപ് ശങ്കറിന്‍റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം...

Read More >>
#Harishperadi | 'മനുഷ്യ ജീവനേക്കാൾ കേരളം ​ഗിന്നസ് റെക്കോഡിനെ സ്നേഹിക്കുന്നു'; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

Dec 30, 2024 12:53 PM

#Harishperadi | 'മനുഷ്യ ജീവനേക്കാൾ കേരളം ​ഗിന്നസ് റെക്കോഡിനെ സ്നേഹിക്കുന്നു'; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

എംഎൽഎക്ക് ​ഗുരുതര പരിക്ക് പറ്റിയിട്ടും നൃത്തപരിപാടി നടത്തിയതിലാണ്...

Read More >>
#DileepShankar |   കരൾരോഗം വകവക്കാതെ 25 വർഷം അഭിനയം, വേർപാടിന്റെ ഞെട്ടലിൽ അഭിനയലോകം, ഇനിയിറങ്ങാനുള്ളത് നയൻതാരച്ചിത്രം

Dec 30, 2024 10:38 AM

#DileepShankar | കരൾരോഗം വകവക്കാതെ 25 വർഷം അഭിനയം, വേർപാടിന്റെ ഞെട്ടലിൽ അഭിനയലോകം, ഇനിയിറങ്ങാനുള്ളത് നയൻതാരച്ചിത്രം

എം.ജി. യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭ ബഹുമതിയുമായാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്....

Read More >>
Top Stories