(moviemax.in)മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ റോളുകളിലൂടെ കടന്ന് പിന്നീട് മലയാള സിനിമയിലെ കോമഡിയുടെ തമ്പുരാനായി മാറിയ നടന്‍.
ഇന്നും നമ്മളെ ചിരിപ്പിക്കുന്നുണ്ട് കൊച്ചിന്‍ ഹനീഫ. പുലിവാല്‍ കല്യാണവും മീശമാധവനും തിളക്കവും പോലും കൊച്ചിന്‍ ഹനീഫയുടെ തകര്‍ത്താടിയ സിനിമകള്‍ അദ്ദേഹത്തിന്റെ മരണത്തെ മറക്കും വിധം നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഇപ്പോഴിതാ കൊച്ചിന്‍ ഹനീഫ എന്ന മനുഷ്യനെ ഓര്‍ക്കുകയാണ് സഹപ്രവര്‍ത്തകരും സഹോദരനും.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു കൊച്ചിന്‍ ഹനീഫ മരണപ്പെടുന്നത്. എന്നാല്‍ പലരും കരുതുന്നത് പോലെ അദ്ദേഹം മദ്യപിച്ചല്ല അസുഖ ബാധിതയാതെന്നാണ് സഹോദരന്‍ പറയുന്നത്.
''ഹനീഫിക്ക ഒരു തുള്ളി പോലും മദ്യപിക്കില്ലായിരുന്നു. ബിയറിന്റെ രുചി പോലും നോക്കിയിട്ടില്ല. ഫാദറിന് നല്‍കിയ ശപഥമായിരുന്നു അത്.
കോളേജില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസില്‍ പോകണമെന്ന് പറയുന്നത്. ഫാദര്‍ സെന്‍ട്രല്‍ ജമാത്ത് പള്ളി പ്രസിഡന്റായിരുന്നു. വളരെ ഓര്‍ത്തഡോക്‌സ് ആയിരുന്നതിനാല്‍ സിനിമയ്ക്ക് വിടാന്‍ സമ്മതിച്ചില്ല.
ഒടുവില്‍ ഫാദറിന്റെ സുഹൃത്തുക്കളൊക്കെ വന്ന് പറഞ്ഞപ്പോഴാണ് വിട്ടത്. അപ്പോള്‍ ശപഥം ചെയ്യിച്ചതാണ് വെള്ളമടിക്കില്ല എന്ന്.'' എന്നാണ് സഹോരന്‍ നൗഷാദ് പറയുന്നത്.
അച്ഛനോടുള്ള ഹനീഫിക്കയുടെ സ്‌നേഹം ഒരുപടി കൂടുതലായിരുന്നുവെന്നാണ് സലീം കുമാര്‍ പറയുന്നത്. എന്താണ് അതിന്റെ കാരണമെന്ന് ഞാന്‍ ചോദിച്ചു.
ചെറുപ്പത്തില്‍ തന്റെ കാല് വളഞ്ഞിട്ടായിരുന്നു. ഫാദര്‍ രാത്രി കടയില്‍ നിന്നും വന്ന ശേഷം തിരുമി തിരുമിയാണ് അത് ശരിയാക്കിയത്.
ഫാദര്‍ എന്നതിലുപരിയായി അദ്ദേഹത്തോടുള്ള കടപ്പായിരുന്നു ഹനീഫിക്കയ്ക്ക് എന്നും സലീം കുമാര്‍ പറയുന്നു. അദ്ദേഹം ഫാദറിന് മുന്നില്‍ ഇരിക്കില്ല, ഭയങ്കര ബഹുമാനമായിരുന്നു.
സംവിധായകന്‍ സിദ്ധീഖിന്റെ ഫാദറും ഞങ്ങളുടെ ഫാദറും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ട് പേര്‍ക്കും ഭയങ്കര ഹ്യൂമര്‍ സെന്‍സാണ്. പക്ഷെ അവര്‍ ചിരിക്കില്ല, നമ്മള്‍ ചിരിച്ചു പോകും എന്ന് സഹോദരനും പറയുന്നു.
ഹനീഫിക്കയ്ക്ക് തമാശ അടുത്തൂടെ പോയാല്‍ മതി, ഭയങ്കരമായി ചിരിക്കുമെന്നാണ് സഹോദരന്‍ പറയുന്നത്.
റാംജി റാവു സ്പീക്കിംഗിന്റെ പ്രിവ്യു ഷോ മദ്രാസില്‍ നടക്കുന്നു. ഹനീഫിക്കയും ഞാനുമൊക്കെയുണ്ട് കാണാന്‍. കോമഡി വരുമ്പോള്‍ അദ്ദേഹം ഭയങ്കര ചിരിയായിരുന്നു.
ഇന്‍ട്രവല്‍ ആയപ്പോള്‍ അപ്പച്ചന്‍ വന്ന് ഞങ്ങളെ കേള്‍ക്കിപ്പിക്കാന്‍ വേണ്ടി ചിരിക്കുന്നതാണോ സിദ്ധീഖും ലാലുമൊക്കെ നിങ്ങളുടെ സുഹൃത്തുക്കളാണല്ലോ എന്ന് ചോദിച്ചു.
നിങ്ങള്‍ പുറത്ത് പോ, എന്നിട്ടേ ഞാനിനി സിനിമ കാണുള്ളൂവെന്നും പറഞ്ഞു. പുള്ളിയ്ക്ക് ഇച്ചിരി കിട്ടിയാല്‍ മതി ചിരിക്കാന്‍. പക്ഷെ വീട്ടില്‍ വളരെ സീരിയസാണെന്നും അദ്ദേഹം പറയുന്നുണ്ട്.
പുള്ളിയ്ക്ക് ഒരിക്കല്‍ ഒരു അവാര്‍ഡ് കിട്ടി. നഗ്നയായ സ്ത്രീ കൈ പൊക്ക നില്‍ക്കുന്നതായിരുന്നു ശില്‍പം. ഹനീഫിക്ക തലയിലിടുന്ന ബാന്റ് എടുത്തിട്ട് അതിന്റെ നാണം മറച്ചിരുന്നുവെന്നും സഹോദരന്‍ പറയുന്നു.
അത്ര ശുദ്ധനാണ്, ആരെങ്കിലും വന്നാല്‍ ഒരു പെണ്ണ് തുണിയില്ലാതെ നില്‍ക്കുന്നത് കാണണ്ടല്ലോ എന്നാകും കരുതിയിട്ടുണ്ടാവുക എന്ന് സലീം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
#cochinhaneefa #asked #leave #during #preview #show #ramjiraospeaking