തലശ്ശേരി: (moviemax.in)മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം സ്ഥലത്തിന്റെ ഉടമസ്ഥന് ആ വീട് കൈമാറുംകയും ചെയ്ത "ക്രീയേറ്റീവ് ഫിഷി"ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച് ലിജു തോമസ് സംവിധാനം ചെയ്ത "അൻപോട് കൺമണി' പ്രദർശനത്തിന് എത്തുന്നു.
നവംബർ 8 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി ചൊക്ലിയിൽ പൂർത്തിയായതിനുഅൻപോട് കൺമണി " ശേഷം,ആ വീടിന്റെ താക്കോൽദാന കർമ്മം,ലൊക്കേഷൻ മാനേജർ ഷാജീഷ് ചന്ദ്ര പ്രശസ്ത സിനിമാ താരവും ഇപ്പോൾ കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപി താക്കോൽ ദാനവും നിർവഹിച്ചു.
സാധാരണ കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയിൽ പുതിയൊരു പ്രവണതയ്ക്കാണ് തുടക്കമിട്ടിരിക്കുകയാണ് "അൻപോട് കൺമണി "എന്ന ചിത്രം.
തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ തങ്ങൾ എത്തിച്ചേർന്നതെന്നും പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചതിൽ അഭിമാനമുണ്ടെന്നും ചിത്രം വൻ വിജയമാകുമെന്നും ലൊക്കേഷൻ മാനേജർ ഷാജീഷ് ചന്ദ്രപറഞ്ഞു.
28 ലക്ഷം രൂപ ചിലവഴിച്ച് പണിത വീടാണ് ചൊക്ലി സ്വദേശി വിനുവിനും കുടുംബത്തിനും സുരേഷ് ഗോപി കൈമാറിയത്. മൂന്ന് ബെഡ് റൂം ഉം, ഡൈനിങ്ങ് ഹാൾ ,കിച്ചൺ ഉൾപ്പെടെ ഉള്ള വീടാണ് നിർമ്മിച്ചത്.
സിനിമാ ചിത്രീകരണത്തിന് വീടിന്റെ സെറ്റിടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. സ്ഥലം കണ്ടെത്തി അവിടെ തങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള വീടിന്റെ സെറ്റിടും. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയുകയും ചെയ്യും. അവിടെയാണ് അൻപോട് കണ്‍മണി എന്ന ചിത്രത്തിന്റെ അണയറപ്രവർത്തകർ വ്യത്യസ്തരായത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബം കഴിയുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്.
ആദ്യം വീടിന്റെ സെറ്റിടാനായിരുന്നു സിനിമയുടെ നിർമാതാവ് തീരുമാനിച്ചിരുന്നതെങ്കിലും കുടുംബത്തിന്റെ അവസ്ഥ കണ്ടതോടെ തീരുമാനം മാറ്റി. മനോഹരമായ ഒരു വീട് തന്നെ അവർക്കായി പണിതു.
കുടുംബത്തിന്റെ സമ്മതത്തോടെ തന്നെയായിരുന്നു വീട് നിർമാണം.
അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്തചിത്രമാണ് അൻപോട് കണ്‍മണി. ക്രീയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിൻ പവിത്രനാണ് ചിത്രം നിർമ്മിച്ചത്.
അർജുൻ അശോകിനെ കൂടാതെ അനഘ നാരായണൻ,മാലപാർവതി, അല്‍ത്താഫ് അടക്കുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
#film #like #dream #family #Chokli #set #house #became #life