(moviemax.in)തന്റെ സിനിമയായ ഒരു മുത്തശ്ശിക്കഥയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ മൂലം തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും മാനഹാനിയും നേരിടേണ്ടി വന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത്.
സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ വന്നൊരു പത്രവാര്‍ത്തയെക്കുറിച്ച് അദ്ദേഹം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. തന്നെ ആകെ തകര്‍ത്തതായിരുന്നു ആ സംഭവമെന്നാണ് അദ്ദേഹം പറയുന്നത്. ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ കാഞ്ഞങ്ങാടുള്ള അന്തിപത്രത്തില്‍ വലിയ തലക്കെട്ടോടു കൂടി ഒരു വാര്‍ത്ത വന്നു. 'നടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ച് നടന്മാര്‍, നടി ആശുപത്രിയില്‍' എന്നായിരുന്നു വാര്‍ത്ത.
ഒരു മുത്തശ്ശിക്കഥയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവം എന്ന് പറഞ്ഞ് പത്രം കച്ചോടം ചെയ്യുകയായിരുന്നു. വല്ലാത്ത കച്ചവടം തന്നെ നടന്നു. അത് കണ്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു. ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ. ഇനി ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കാം.
കാഞ്ഞങ്ങാടുള്ളൊരു സ്വകാര്യ ഹോട്ടലിലായിരുന്നു ഞാനും പ്രൊഡക്ഷന്‍ ടീമിലുള്ളവരും താമസിച്ചിരുന്നത്. സംവിധായകനും താരങ്ങളുമെല്ലാം ഹൊസ്ദുര്‍ഗിലുള്ള ഹോട്ടലിലായിരുന്നു. അവിടെ വില്ലന്റെ കൂടെ അഭിനയിക്കുന്നൊരു നടിയ്ക്ക് പൈല്‍സിന്റെ അസുഖമുണ്ടായിരുന്നു.
ഒരു ദിവസം രാത്രി അവര്‍ക്ക് രക്തസ്രാവമുണ്ടായി. അവര്‍ നേരെ നടന്‍ തിക്കുറ്റിശ്ശിയേട്ടന്റെ മുറിയുടെ വാതില്‍ മുട്ടി. അദ്ദേഹം വാതില്‍ തുറക്കുമ്പോള്‍ കണ്ടത് കരഞ്ഞ് നില്‍ക്കുന്ന നടിയെയാണ്.
എന്താണ് കാര്യമെന്ന് ചോദിച്ചു. അവര്‍ കാര്യം പറഞ്ഞു. മകളെ നോക്കുന്നത് പോലെ തന്നെ അദ്ദേഹം കാര്യഗൗരവ്വത്തോടെ ഇടപെട്ടു. സെക്യൂരിറ്റിയെക്കൊണ്ട് കാര്‍ വരുത്തിച്ച ശേഷം തിക്കുറിശ്ശിയേട്ടന്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചികിത്സ ലഭിച്ച് അല്‍പ്പനേരം വിശ്രമിച്ച ശേഷം അവര്‍ തിരികെ ഹോട്ടലിലേക്ക് വരികയും ചെയ്തു. എന്നാല്‍ ആ ഡ്രൈവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു.
അയാള്‍ ഈ സംഭവം ആരോടോ പോയി പറഞ്ഞു. അങ്ങനെയാണ് പത്രത്തില്‍ വാര്‍ത്തയായി. വാര്‍ത്ത വന്നതും മുന്‍നിര പത്രക്കാരെല്ലാം ആശുപത്രിയിലെത്തി.
എന്നാല്‍ നടന്നത് എന്താണെന്ന് ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞു. അതിന് ശേഷം അവര്‍ പലരും എന്നെ വിളിച്ചു. അന്തി പത്രങ്ങളാണ് അതിന് പിന്നാലെ പോകേണ്ടെന്ന് പത്രക്കാര്‍ തന്നെ എന്നോട് പറഞ്ഞു. സത്യത്തില്‍ ഇതായിരുന്നു അന്ന് സംഭവിച്ചത്.
ഒരു മുത്തശ്ശിക്കഥ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും കുതിച്ചുയര്‍ന്നു. പ്രിയദര്‍ശന്‍ സൂപ്പര്‍ ഡ്യൂപ്പര്‍ സംവിധായകനായി മാറി. ഇതിനിടെ മറ്റൊരു സംഭവമുണ്ടായി.
മണിരത്‌നത്തിന്റെ അഗ്നിനക്ഷത്രം എന്ന സിനിമയില്‍ ലിസി അഭിനയിക്കുന്നുണ്ടായിരുന്നു. അതില്‍ സ്വിമ്മിംഗ് സ്യൂട്ടുള്ളൊരു പാ്ട്ട് രംഗമുണ്ടായിരുന്നു. പക്ഷെ ലിസിയെ സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് അഭിനയിക്കാന്‍ പ്രിയദര്‍ശന്‍ സമ്മതിച്ചില്ല.
മണിരത്‌നം വിഷമിച്ചു. അദ്ദേഹത്തോട് ഞങ്ങള്‍ ഒരു നടിയെ അവതരിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു. അത് പ്രകാരം നിരോഷയുടെ രംഗങ്ങളുടെ റഷ് അദ്ദേഹത്തെ കാണിച്ചു.
അത് കണ്ട് നിരോഷയെ മാത്രമല്ല, ബേക്കല്‍ കോട്ട എന്ന ലൊക്കേഷന്‍ കൂടിയാണ്. ബോംബെ അടക്കമുള്ള സിനിമകള്‍ അദ്ദേഹം അവിടെ വന്ന് ഷൂട്ട് ചെയ്തു. അങ്ങനെ ഒരുപാട് പേര്‍ക്ക് ആ സിനിമ കൊണ്ട് ഗുണമുണ്ടായി.
എന്നാല്‍ ഞാന്‍ മാത്രം കിലോ മീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് അകലെ നോക്കത്താ ദൂരത്ത് കണ്ണും നട്ടിരുന്നു.
#Shocked #see #news #next #day #Actors #Using #Actress #Rape #Thikurissi #rushed #hospital #AllapiAshraf