കൊച്ചി: ഉപ്പും മുളകും പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ഗൗരി ഉണ്ണിമായ.
ഉപ്പും മുളകിന്റേയും പുതിയ സീസണില്‍ പുതിയ കഥാപാത്രമായി ഉപ്പും മുളകും വീട്ടിലേക്ക് എത്തിയ ആളായിരുന്നു ഗൗരി.
വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഗൗരിയ്ക്ക് സാധിച്ചു. ഇപ്പോള്‍ താരത്തെ എവിടെ പോയാലും ആളുകള്‍ ഉപ്പും മുകളിലെ ഗൗരിയമ്മായി ആയിട്ടാണ് കാണുന്നത്.
തന്റെ അനുഭവം പങ്കുവെക്കുകയാണ് ഗൗരി. തന്നെ ബോള്‍ഡ് ആക്കി മാറ്റിയ സ്‌കൂളിലെ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ആറ്-ഏഴ് ക്ലാസ് വരെ തൊട്ടാല്‍ കരയുന്ന ആളായിരുന്നു ഞാന്‍.
പതിയെ ബോള്‍ഡ് ആയി മാറിയതാണ്. പ്ലസ് വണ്‍ പ്ലസ് ടു ആയപ്പോള്‍ ചില സംഭവങ്ങളുണ്ടായി. ഇതോടെ ഇങ്ങനെ പാവമായി ഇരുന്നിട്ട് കാര്യമില്ല, കുറച്ച് ബോള്‍ഡ് ആകണം എന്ന് തീരുമാനിച്ചു. അച്ഛനും അമ്മയും നല്ല പിന്തുണയായിരുന്നു. അവരും ചേര്‍ന്നാണ് മോള്‍ഡ് ചെയ്തത്.
പ്ലസ് വണ്ണില്‍ വച്ച് വളരെ മോശമായൊരു അനുഭവമുണ്ടായി. ഒരു ആണ്‍ കുട്ടിയില്‍ നിന്നായിരുന്നു. അതിന് ശേഷം ഞാന്‍ പൂര്‍ണമായും മാറി. അവനെ ഞാന്‍ തല്ലിയിട്ടുണ്ട്.
ആളുകളെ കുറച്ചുകൂടി ശ്രദ്ധിക്കണം എന്ന് ആ സംഭവം എന്നെ പഠിപ്പിച്ചു. മോശമായി പെരുമാറിയതായിരുന്നു. എന്റെ കൂടെ പഠിക്കുന്ന ആളായിരുന്നു.
അത്ര ചെറിയ പ്രായത്തില്‍ അങ്ങനൊരു ചിന്ത മനസില്‍ വരണമെങ്കില്‍ അവന്‍ വളര്‍ന്നു വരുന്ന സാഹചര്യം ശരിയല്ലെന്ന് തോന്നി. അവന് ഒരു അടിയുടെ കുറവുണ്ടെന്ന് എനിക്ക് മനസിലായി.
അതുവരെ എല്ലാവരോടും ചിരിക്കുന്നവര്‍ നല്ല കുട്ടി എന്ന ചിന്തയായിരുന്നു എനിക്ക്. അതിന് ശേഷം ഞാന്‍ ആളുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി.
എല്ലാവരോടും ചിരിക്കുന്ന കുട്ടിയാണെന്ന് കരുതി നല്ല കുട്ടി ആകണമെന്നില്ലെന്ന് മനസിലായി. ജീവിതത്തില്‍ ഒരാളുമായി അകലം പാലിച്ചിട്ടുണ്ടെങ്കില്‍ അത് അവനോട് മാത്രമാണ് എന്നും നടി പറയുന്നു.
#GauriUnnimaya #shares #experience #which #made #her #bold