(moviemax.in)സിന്ധു കൃഷ്ണയെ സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യുട്യൂബ് വ്ലോഗിങ് ആരംഭിച്ചശേഷമാണ് സിന്ധുവിന് ആരാധകരുണ്ടായി തുടങ്ങിയത്.
കൊവിഡ് കാലത്ത് കുടുംബത്തിന്റെ പിന്തുണയോടെയാണ് സിന്ധു യുട്യൂബ് ചാനൽ ആരംഭിച്ചത്. അഞ്ചര ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് സിന്ധുവിനുണ്ട്.
എല്ലാ വീഡിയോയ്ക്കും കുറഞ്ഞത് ഒന്നര ലക്ഷത്തിന് അടുത്ത് വ്യൂസും ലഭിക്കാറുണ്ട്. അഹാന മാത്രമെ അഭിനയത്തിലേക്ക് അരങ്ങേറിയിട്ടുള്ളുവെങ്കിലും അഹാനയെപ്പോലെ തന്നെ സിന്ധുവിന്റെ മറ്റ് മൂന്ന് മക്കളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് എന്ന രീതിയിൽ പ്രശസ്തരാണ്.
ഇപ്പോഴിതാ സിന്ധു പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടകയായതിന്റെ അനുഭവവും സന്തോഷവുമാണ് സിന്ധു പുതിയ വീഡിയോയിൽ പങ്കിട്ടത്.
പൊതുവെ കൃഷ്ണ കുമാർ കുടുംബത്തിൽ ഇനോഗറേഷൻ ചടങ്ങുകൾക്ക് പോകാറുള്ളവർ കൃഷ്ണ കുമാറും അഹാനയുമാണ്.മറ്റുള്ള മൂന്ന് കുട്ടികളും ചെറിയ രീതിയിൽ ഉദ്ഘാടകരായിട്ടുമുണ്ട്. ഇവർക്കെല്ലാം തുണ പോകാറുള്ളത് സിന്ധുവാണ്.
ആദ്യമായാണ് സിന്ധുവിന് ഉദ്ഘാടകയാകാൻ ക്ഷണം വരുന്നത്. പുതിയ വ്ലോഗിൽ ഉദ്ഘാടനത്തിന്റെ വിശേഷങ്ങളാണ് ആദ്യം സിന്ധു ഉൾപ്പെടുത്തിയിരിക്കുന്നത്. ഞാൻ ഒരു ഉദ്ഘാടനത്തിന് വന്നതാണ്.
എന്റെ ഫോണിൻ ഇനോഗറേഷനുമായി ബന്ധപ്പെട്ട് എൻക്വയറി വന്നിട്ടുണ്ടെങ്കിൽ അത് മിക്കവാറും അമ്മുവിനെ ചോദിച്ചായിരിക്കും. അല്ലെങ്കില്‍ കിച്ചുവിനോ ഇഷാനിക്കോ ഓസിക്കോ ആവും.
എനിക്കെന്ന് പറഞ്ഞ് ഇതുവരെ അങ്ങനെ വന്നിട്ടില്ല. അങ്ങനെയൊരു അന്വേഷണം വന്നപ്പോള്‍ എനിക്കോ എന്ന ചിന്തയിലായിരുന്നു ഞാന്‍. ആയുർവേദിക്ക് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനത്തിനാണ് വന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് തന്നെയുള്ള എക്സ്ക്ലൂസീവ്ലി ലേഡീസിന് മാത്രമുള്ള വെൽനെസ് സെന്ററാണ്.
കേരളീയ പഞ്ചകർമ ചികിത്സ, പ്രസവരക്ഷ, യോഗ പോലുള്ളവയെല്ലാം ഇവിടെയുണ്ട് സിന്ധു പറയുന്നു. പൊതുവെ അമ്മുവിന്റെയും ഇഷാനിയുടെയുമൊക്കെ കൂടെ ഉദ്ഘാടനത്തിന് ഞാനും പോവാറുണ്ട്.
അവര്‍ക്ക് വേണ്ട ഫോട്ടോയും വീഡിയോയുമൊക്കെ എടുത്ത് കൊടുക്കും. ഇന്ന് ഞാന്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ എന്റെ കൂടെ അവരൊന്നുമില്ല. ജോബിന്‍ കൂടെയുണ്ട്.
കുറച്ച് ഫോട്ടോയും വീഡിയോയും അവനെ കൊണ്ട് എടുപ്പിക്കണമെന്നാണ് കരുതുന്നത്.സാധാരണ ഒരു ഉദ്ഘാടനത്തിന് പോവുന്ന പോലെ വലിയൊരു തിരക്കും ബഹളമൊന്നുമുണ്ടാവില്ല ഇവിടെ എന്നാണ് കരുതുന്നത്.
ജ്വല്ലറിയോ വസ്ത്രാലയമോ ഒന്നുമല്ലല്ലോ ഇവിടെ. ഒരു ചെറിയ ചമ്മലുണ്ടെന്നും സിന്ധു പറഞ്ഞു. സൽവാറിൽ അതീവ സുന്ദരിയായി മുല്ലപ്പൂവൊക്കെ ചൂടിയാണ് ചടങ്ങിന് സിന്ധു എത്തിയത്.
അഹാനയുടെ വീഡിയോയിൽ അമ്മയെ കുറിച്ച് പറയുന്ന ഭാഗങ്ങൾ കണ്ട് ഇൻസ്പെയറായിട്ടാണ് തങ്ങൾ ഉദ്ഘാടനത്തിന് സിന്ധു കൃഷ്ണയെ തന്നെ ക്ഷണിച്ചത് എന്നാണ് ആയുർവേദിക്ക് വെൽനെസ് സെന്ററിന്റെ ഉടമസ്ഥരായ ഡോ.രോഷ്നിയും ഡോ. ശാലിനിയും പറഞ്ഞത്.
പ്രസവ രക്ഷ ചികിത്സയുടെ ഗുണങ്ങൾ വിശദീകരിക്കുന്നതിനിടെ തന്റെ സഹോദരിയുടെ മകളായ തൻവിക്ക് വേണ്ടി പ്രസവ രക്ഷ ചെയ്ത് കൊടുക്കാൻ പറ്റാതെ പോയ വിഷമവും സിന്ധു പങ്കിട്ടു.
ദിയ കൃഷ്ണയുടെ വിവാഹത്തിൽ പങ്കെടുക്കാനായി അടുത്തിടെയാണ് തൻവിയും മകനും കാനഡയിൽ നിന്നും നാട്ടിൽ വന്നത്. കഴിഞ്ഞ ദിവസം ഇരുവരും തിരികെ പോവുകയും ചെയ്തു.
കാനഡയിലാണ് തൻവി പ്രസവിച്ചത്. അതുകൊണ്ട് പ്രസവരക്ഷ ചെയ്തിട്ടുണ്ടാവില്ല. അവൾക്ക് വേണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യേണ്ടതായിരുന്നുവെന്ന് എനിക്ക് ഇന്നലെ ഈ ഉദ്ഘാടനത്തിന് ക്ഷണം വന്നപ്പോഴാണ് ഓർമ വന്നത്.
തൻവി തിരിച്ച് പോവുകയാണ്. ഇത്രയും ദിവസം അവൾ ഇവിടെ ഉണ്ടായിട്ടും ഒന്നും ചെയ്തില്ലല്ലോയെന്ന ഗിൽറ്റ് എനിക്ക് ഫീൽ ചെയ്തു. ഞാൻ ഒരുപാട് പ്രസവ രക്ഷ ചെയ്തിട്ടുള്ളതുകൊണ്ടാണ് നാല് പ്രസവിച്ചിട്ടും നടുവേദനയൊന്നും ഇല്ലാത്തത്.
വയറ് പോലും ഫ്ലാറ്റായിരുന്നു. എക്സസൈസ് ചെയ്യാത്തതുകൊണ്ടാണ് തടിയുള്ളത്. ഇടയ്ക്ക് നന്നായി മെലിഞ്ഞിരുന്നു എന്നും അനുഭവം പങ്കിട്ട് സിന്ധു പറഞ്ഞു. അമ്മയുടെ ആദ്യത്തെ ഉദ്ഘാടനത്തിന്റെ വീഡിയോയും ചിത്രങ്ങളും മക്കളെല്ലാം സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്.
പുതിയ വ്ലോഗിൽ തൻവിയേയും മകനേയും യാത്രയാക്കാൻ വിമാനത്താവളത്തിൽ പോയതിന്റെ വിശേഷങ്ങളും സിന്ധു ഉൾപ്പെടുത്തിയിരുന്നു.
#Children #have #habit #being #friends #found #out #Sindhu #experience