#meenakshidileep | മുന്‍ജന്മ സുകൃതം; ദിലീപിന്റെ സ്ത്രീ പതിപ്പാണ് മീനൂട്ടിയെന്ന്; പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

#meenakshidileep | മുന്‍ജന്മ സുകൃതം; ദിലീപിന്റെ സ്ത്രീ പതിപ്പാണ് മീനൂട്ടിയെന്ന്; പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍
Sep 25, 2024 05:48 PM | By ADITHYA. NP

(moviemax.in)സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാവാറുള്ള താരപുത്രിമാരില്‍ ഒരാള്‍ മീനാക്ഷി ദിലീപാണ്. നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായത് കൊണ്ട് തന്നെ വളരെ ചെറിയ പ്രായം മുതല്‍ മീനാക്ഷിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോള്‍ ഡോക്ടര്‍ കൂടിയായ മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാവ്യ മാധവന്റെ ലക്ഷ്യ എന്ന ബ്രാന്‍ഡിലെ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ടും താരപുത്രി നടത്തിയിരുന്നു.

ഇപ്പോഴിതാ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷിയുടെ ചില വീഡിയോസ് ഫാന്‍സ് പേജുകളിലൂടെ വൈറലാവുകയാണ്.ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ക്കൊപ്പമുള്ള മീനൂട്ടിയുടെ വീഡിയോയായിരുന്നു പ്രചരിക്കുന്നത്.

സെറ്റ് സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് താരപുത്രി വീഡിയോയിലുള്ളത്. എന്നാല്‍ ഇത് കണ്ടതിന് ശേഷം ആരാധകര്‍ക്കെല്ലാം പിതാവ് ദിലീപുമായിട്ടുള്ള സാമ്യത്തെ കുറിച്ച് പറയാതിരിക്കാനായില്ലെന്നതാണ് വസ്തുത.

ദിലീപിന്റെ സ്ത്രീ പതിപ്പാണ് മീനൂട്ടിയെന്ന് തോന്നിയവര്‍ ഇവിടെ ഒരു ലൈക്ക് അടിക്കണമെന്ന് പറഞ്ഞുള്ള കമന്റുകളാണ് മീനൂട്ടിയുടെ വീഡിയോയുടെ താഴെ വന്നിരിക്കുന്നത്. അത് ശരിവെച്ച് ആരാധകരും എത്തി.

മീനാക്ഷിയെ ഇതില്‍ കണ്ടപ്പോള്‍ ശരിക്കും മായാമോഹിനിയിലെ ദിലീപിനെ പോലെയുണ്ട്. ശരിക്കും മായാമോഹിനി (അച്ഛന്‍ ദിലീപ് അഭിനയിച്ച സിനിമ) പോലെ തോന്നുന്നു... എന്നാണ് ഭൂരിഭാഗം കമന്റുകളും.

അതേ സമയം ഇത് കൊച്ചു മഞ്ജു വാര്യരാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. വലുതായതിന് ശേഷം സാരി ഉടുത്തുള്ള ലുക്കില്‍ അമ്മ മഞ്ജു വാര്യരുടെ മുഖവും മീനൂട്ടിയില്‍ കാണാം.

ഒരേ സമയം അച്ഛന്റെയും അമ്മയുടെയും രൂപസാദൃശ്യം മീനാക്ഷിയിലൂടെ മിന്നി മായുന്നുണ്ടെന്നാണ് പൊതു അഭിപ്രായം. അതേ സമയം മീനാക്ഷിയെ കുറിച്ച് വലിയൊരു കുറിപ്പും വൈറലാവുന്നുണ്ട്.

'ശക്തിയുടെയും... ധൈര്യത്തിന്റെയും... പ്രതീകമായ പാര്‍വതി ദേവിയുടെ മാറ്റൊരു അവതാരമായ സാക്ഷാല്‍ മീനാക്ഷി ദേവിയെ പോലെ തന്നെ.

ജ്ഞാനം, പഠനശക്തി, അറിവ് എന്നിവയാല്‍ അനുഗ്രഹീതയായ നടന്‍ ദിലീപിന്റെ കുടുംബ വിളക്കായ മത്സ്യക്കണ്ണുള്ള മകള്‍ മീനൂട്ടി.

പ്രകൃതിയാല്‍ ഉള്ള സൗന്ദര്യത്തിന്റെയും ആകര്‍ഷണീയതയുടെയും മൂര്‍ത്തീഭാവമാണ്. അസാധ്യമായതിനെ സാധ്യമാക്കി മാറ്റാന്‍ കഴിയുന്നവള്‍ എന്നറിയപ്പെടുന്ന മധുരയിലെ ദേവതയായ മീനാക്ഷി ദേവിയുടെ സാക്ഷാല്‍ പ്രതിരൂപം.

കേരള സമൂഹത്തിലെ അജ്ഞരോട് താന്‍ സത്യത്തേയും ധര്‍മ്മത്തെയും പിന്തുണക്കുന്നുവെന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ച, ഉറച്ച തീരുമാനത്തിന്റെ ഉടമയായ ധീരയായ പെണ്‍പുലി.

സ്‌നേഹനിധിയായ പിതാവിന് ഏറ്റവും അനുയോജ്യമായ ഭാര്യയെയും അവളുടെ അമ്മയായി, അമ്മയെന്ന നിര്‍വചനത്തിനു യോജിച്ച വ്യക്തിത്വത്തിനെയും തിരഞ്ഞെടുത്തവള്‍.

നടന്‍ ദിലീപിന് ഇതിലേറെ ഈ ജീവിതത്തില്‍ മറ്റെന്താണ് ആഗ്രഹിക്കാന്‍ കഴിയുക? ഇതിനെയാണ് നാം മുന്‍ജന്മ സുകൃതം എന്നും കര്‍മ്മഫലം എന്നും വിളിക്കുന്നത്.

സൗന്ദര്യത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിട്ടുള്ള ലക്ഷ്മി ദേവിയുടെ മാറ്റൊരു അവതാരമാണ് കുഞ്ഞു മഹാലക്ഷ്മി.

അങ്ങനെ ലക്ഷ്മീ കടാക്ഷം വിളയാടുന്ന നടന്‍ ദിലീപിന്റെയും കാവ്യയുടെയും ഐശ്വര്യമുള്ള കുടുംബം നീണാള്‍ വാഴട്ടെ..' എന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

#Sukrita #previous #birth #Meenuti #female #version #Dileep #Fans #shocked #see #new #video

Next TV

Related Stories
#mohanlal | 'മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ'; കുറിപ്പുമായി മോഹൻലാൽ

Sep 25, 2024 10:35 PM

#mohanlal | 'മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ'; കുറിപ്പുമായി മോഹൻലാൽ

ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി...

Read More >>
#mammootty | '72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു' -മമ്മൂട്ടി

Sep 25, 2024 10:20 PM

#mammootty | '72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു' -മമ്മൂട്ടി

അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഈ...

Read More >>
#ManjuWarrier | 'ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ', 'ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും'; അര്‍ജുന്‍റെ സ്മരണയില്‍ മഞ്ജു വാര്യര്‍

Sep 25, 2024 07:33 PM

#ManjuWarrier | 'ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ', 'ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും'; അര്‍ജുന്‍റെ സ്മരണയില്‍ മഞ്ജു വാര്യര്‍

ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ്...

Read More >>
#siddique | ‘ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം, അപ്പോൾ അടിക്കണം കരണം നോക്കി’: വൈറലായി സിദ്ദിഖിന്റെ വാക്കുകൾ

Sep 25, 2024 12:29 PM

#siddique | ‘ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം, അപ്പോൾ അടിക്കണം കരണം നോക്കി’: വൈറലായി സിദ്ദിഖിന്റെ വാക്കുകൾ

ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചായിരുന്നു നടന്റെ...

Read More >>
#Gumasthan | കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി 'ഗുമസ്തൻ'; ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

Sep 25, 2024 07:09 AM

#Gumasthan | കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി 'ഗുമസ്തൻ'; ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി നിയമപാലകരും മാധ്യമങ്ങളും...

Read More >>
#Mammootty | ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക

Sep 24, 2024 08:51 PM

#Mammootty | ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക

അതേസമയം, മമ്മൂക്ക ക‍ഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോ വന്‍തോതില്‍...

Read More >>
Top Stories










News Roundup






News from Regional Network