---
title: "#mammootty | '72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു' -മമ്മൂട്ടി"
english_title: "#waited #72 #days #with #shred #hope #finally #had #to #say #goodbye #today #Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/238080/waited-72-days-with-shred-hope-finally-had-to-say-goodbye-today-mammootty-new"
published_at: "2024-09-25T22:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f43fc727a41_mammotty.jpg"
keywords: []
---

# #mammootty | '72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു' -മമ്മൂട്ടി

> **Lead Summary:** **ഷിരൂ**രില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്നാണ് കണ്ടെത്തിയത്. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഈ കണ്ടെത്തല്‍.

## Article Content

**ഷിരൂ**രില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്നാണ് കണ്ടെത്തിയത്. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഈ കണ്ടെത്തല്‍.

അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച് നടൻ മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് മമ്മൂട്ടി അർജുനെ അനുശോചിച്ചത്.

** 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും. ***

***ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു. ആദരാഞ്ജലികൾ അർജുൻ.....*** എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

നേരത്തെ നടി മഞ്ജു വാര്യരും വികാരമായ കുറിപ്പ് പങ്കുവച്ചിരുന്നു.

*** അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും എന്ന് പറയുന്നത്. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും***” മഞ്ജു വാര്യര്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു.

ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/238080/waited-72-days-with-shred-hope-finally-had-to-say-goodbye-today-mammootty-new)