ബിഗ് ബോസ് റിയാലിറ്റി ഷോ ഒരു ജീവൻ മരണപോരാട്ടമാണ് അതിൽ പങ്കെടുക്കാൻ പോകുന്ന മത്സരാർത്ഥികൾക്ക്. കാരണം ആ വീട്ടിൽ കഴിയുന്ന ഓരോ ദിവസവും ജീവിതം തലകീഴായി മറിഞ്ഞുകൊണ്ടിരിക്കും. നൂറ് ദിവസം കഴിഞ്ഞ് പുറം ലോകം കാണുമ്പോൾ ചിലപ്പോൾ വെറുക്കുന്നവരെയാകും സമ്പാദിച്ചിട്ടുണ്ടാവുക. അല്ലെങ്കിൽ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചിട്ടുണ്ടാകും. ജാസ്മിൻ ജാഫറിന് ഷോയ്ക്കുശേഷം വെറുപ്പാണ് ഏറ്റവും അധികം ലഭിച്ചത്. ഭൂരിഭാഗം പ്രേക്ഷകർക്കും ജാസ്മിന്റെ ഗെയിമിനോട് താൽപര്യമുണ്ടായിരുന്നില്ല.
ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ഉറപ്പിച്ച് വെച്ചിരുന്ന ജാസ്മിന്റെ വിവാഹം വരെ മുടങ്ങിയിരുന്നു. എന്നാൽ എല്ലാവരും തനിക്ക് എതിരെ തിരിഞ്ഞിട്ടും ജാസ്മിൻ ജീവിതം തിരിച്ച് പിടിച്ചു. ബിഗ് ബോസ് താരം കൂടിയായതിനാൽ ഇപ്പോൾ കൈ നിറയെ വർക്കുകളും ഉദ്ഘാടനങ്ങളുമെല്ലാമായി ജാസ്മിൻ തിരക്കിലാണ്. യുട്യൂബ് വീഡിയോകളാണ് ജാസ്മിനെ മലയാളികൾക്കിടയിൽ ജനപ്രിയയാക്കിയത്.
ഇപ്പോഴിതാ ബിഗ് ബോസിനുശേഷം താരത്തിന്റെ യുട്യൂബ് ചാനൽ കൂടുതൽ വളർന്നിരിക്കുന്നു. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഇപ്പോൾ ജാസ്മിന്റേത്. പുതിയ വീഡിയോയിൽ വെറുപ്പിനെ മറികടന്ന് തന്റെ യുട്യൂബ് ഫാമിലി വലുതായതിന്റെ സന്തോഷം ജാസ്മിൻ പങ്കിട്ടു. ഒപ്പം കൊല്ലത്ത് നിന്ന് കുടുംബത്തെ വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയതിന്റെ കാരണവും ജാസ്മിൻ വെളിപ്പെടുത്തി.
കൊച്ചിയിൽ ഒരു പുതിയ ഫ്ലാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിന്റെ താമസം. എല്ലാവിധ സഹായവും പിന്തുണയുമായി സുഹൃത്തുക്കളായ രസ്മിനും ഗബ്രിയുമെല്ലാമുണ്ട്. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സായി.
രണ്ട് വർഷം കൊണ്ടാണ് ഈ ഒരു സ്റ്റേജിൽ ഞാൻ എത്തിയത്. ഇപ്പോൾ കാണുന്ന ജാസ്മിൻ ജാഫറിനെ വളർത്തിയെടുത്തത് സോഷ്യൽമീഡിയയാണ്. ഒരുപാട് കാരണം കൊണ്ട് ടിക്ക് ടോക്ക് കാലം മുതൽ ഞാൻ പലതവണ സോഷ്യൽമീഡിയ നിർത്തി പോയിട്ടുണ്ട്.
എന്നാൽ പിന്നേയും വിധി എന്നതുപോലെ വീണ്ടും കറങ്ങി തിരിഞ്ഞ് ഞാൻ സോഷ്യൽമീഡിയയിൽ എത്തി. ചാനലിൽ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞശേഷമാണ് ഞാൻ ബിഗ് ബോസിൽ പോയത്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായിട്ട് തന്നെയാണ് ബിഗ് ബോസിലേക്ക് പോയത്. അതിനുശേഷം നല്ലതും ചീത്തയുമായ ഒരുപാട് മാറ്റങ്ങൾ എനിക്കുണ്ടായി. എന്റെ ക്വാളിറ്റിയും എന്റെ മോശമായ കാര്യങ്ങളും എനിക്ക് മനസിലാക്കാൻ സാധിച്ചു.
ഞാൻ ബിഗ് ബോസിൽ പോയിരുന്ന സമയത്ത് എന്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്ത് പത്ത് ലക്ഷം എന്നതിൽ കുറവ് വരുത്തണം എന്നൊക്കെ പലരും കമന്റ് ചെയ്തിരുന്നു. എന്റെ ഇൻസ്റ്റഗ്രാം അൺഫോളോ ചെയ്യണം എന്നിങ്ങനെയും കമന്റുകളുണ്ടായിരുന്നു. ചാനൽ അടിച്ച് കളയണം, റിപ്പോർട്ട് അടിക്കണമെന്നുമെല്ലാം കമന്റുണ്ടായിരുന്നു. അവിടെ നിന്ന് ഞാൻ പതിനഞ്ച് ലക്ഷം സബ്ക്രൈബേഴ്സിലേക്ക് എത്തി.
ഒരുപാട് ഹേറ്റേഴ്സുള്ളപ്പോഴും അതിനും അപ്പുറമായി സ്നേഹിക്കാൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് ഇന്ന് ഇവിടെ നിൽക്കാൻ സാധിച്ചത്. വലിയൊരു അച്ചീവ്മെന്റാണ് എനിക്ക് ഇത്. എന്റെ സോഷ്യൽമീഡിയ ലൈഫ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. പക്ഷെ ഫെയിം, പൈസ എന്നതിലേക്ക് ഞാൻ എത്തിയത് ഇപ്പോഴാണ്. സ്നേഹിച്ചവരോടും വെറുത്തവരോടും എനിക്ക് നന്ദിയുണ്ട്.
ബിബിയിൽ നിന്ന് ഇറങ്ങിയശേഷം ഞാൻ ഡൗണായിരുന്നു. അതുകൊണ്ടാണ് വീഡിയോ അധികം ഇടാതിരുന്നത്. വർക്കിന് വേണ്ടിയാണ് കൊച്ചിയിലേക്ക് താമസം മാറ്റിയത്. കൊച്ചിയിൽ നിന്നാലെ വർക്കുകൾ കിട്ടുകയുള്ളു. വീട്ടിൽ നിന്നാൽ വർക്ക് വരുമ്പോൾ യാത്ര ചെയ്ത് വരിക എന്നത് ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് നിന്നൊന്നും ഒട്ടും ശീലമില്ലാത്തയാളാണ്. ഹോം സിക്ക്നസുമുണ്ട്.
അതിൽ നിന്നെല്ലാം മാറാൻ സഹായിച്ചത് ബിഗ് ബോസാണ്. കൊച്ചിയിലെ ജീവിതം അടിപൊളിയാണെന്ന് പറയില്ല. കാരണം എല്ലാം ഒറ്റയ്ക്ക് ചെയ്യണം. ഫിലിമിന്റേത് എന്തെങ്കിലും റെഡിയാകുമ്പോൾ പറയാമെന്നും പറഞ്ഞാണ് ജാസ്മിൻ വീഡിയോ അവസാനിപ്പിച്ചത്. നിരവധി ആരാധകരാണ് ജാസ്മിനെ അഭിനന്ദിച്ച് എത്തിയത്.
#jasminejaffar #revealed #reason #shifting #kochi