Aug 31, 2024 07:51 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം നിരവധി ആരോപണങ്ങളുമായി യുവനടികൾ മുന്നോട്ടു വന്നു. ഇത്രയും വർഷത്തിനു ശേഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വിലയുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഇത്രയും നാൾ മുന്നോട്ട് വരാനില്ലാത്ത ധൈര്യമാണ് ഒരു റിപ്പോർട്ട് പുറത്ത് വന്നതോടെ ഈ ബാധിക്കപ്പെട്ട് സ്ത്രീകൾ ആർജ്ജിച്ചത് എന്നത് അഭിനന്ദാർ​ഹമാണ്. 

ഡബ്ലൂ.സി.സിയുടെ ഇടപെടലിലൂടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഇപ്പോൾ ഒരു ഭീതിയുണ്ട്. ​ഗവൺമെന്റ് ആ ഭീതി വളർത്തണം. സ്ത്രീകൾക്ക് നോ പറയാൻ അറിയാത്തതുകൊണ്ടാണ് ഇത്തരം ലൈം​ഗിക കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് പൊതുവേ അഭിപ്രായം. എന്നാൽ അതിനെ കുറിച്ച് രഞ്ജിനി ഹരിദാസ് എന്ന ചാനലിലൂടെ രഞ്ജിനി സംസാരിക്കുന്നു.

"സിനിമാ ഇന്റസ്ട്രിയിൽ വരുമ്പോൾ നോ എന്ന് ഉച്ചത്തിൽ പറയാൻ സാധിക്കണമെന്നാണ് പറയാറ്. ഞാൻ പൊതുവേ എല്ലാവരോടും തുറന്നടിച്ച് പറയുന്ന ആളായതു കൊണ്ട് എനിക്കിതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.


ഒരു സ്ത്രീക്ക് ഈ ഇന്റസ്ട്രിയിൽ നിലനിൽക്കണമെങ്കിൽ തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. നോ എന്ന് പറയാൻ സാധിക്കാത്ത സ്ത്രീകളും നമുക്കിടയിൽ ഉണ്ട്. ചിലപ്പോൾ അത്രയും മോശം സാഹചര്യമാവാം അവർക്കുണ്ടാവുന്നത്. 

പക്ഷേ സ്ത്രീകൾക്ക് നല്ല വർക്കിം​ഗ് അറ്റ്മോസ്ഫിയർ എന്തുകൊണ്ടാണ് ഈ ഇന്റസ്ട്രിക്ക് ഉറപ്പ് നൽകാൻ സാധിക്കാത്തത്? എന്റെ ചെറുപ്പത്തിൽ അപ്പൂപ്പനും അമ്മയും സിനിമയിൽ അഭിനയിപ്പിക്കാൻ കൊണ്ടു പോയിരുന്നു. ഒന്ന് രണ്ട് വട്ടം പോയപ്പോൾ തന്നെ അത് അവസാനിപ്പിച്ചു. കാരണം ഒരു ഹോട്ടൽ റൂമിൽ വെച്ച് ഒരു കൂട്ടം ആണുങ്ങളുടെ മുന്നിലേക്കാണ് ഓഡീഷൻ എന്ന പേരിൽ വിളിക്കുന്നത്. ഇതെല്ലാം അത്ര സുഖകരമായ രീതികളായിട്ട് തോന്നിയിട്ടില്ല." 

ഇന്നും എനിക്ക് അങ്ങനെ താത്പര്യമില്ല. ഒരു ഓഫീസിൽ വെച്ചോ അല്ലെങ്കിൽ അത്തരമൊരു ഒഫീഷ്യൽ രീതിയിൽ ഇതിനെ സമീപിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് രഞ്ജിനി ഹരിദാസ് ചോദിക്കുന്നത്. ഇന്റ്സ്ട്രിയിൽ മാറ്റം കൊണ്ടു വരണമെങ്കിൽ അത്തരത്തിലുള്ള സിസ്റ്റം ഇവിടെ ഉണ്ടാവണമെന്നാണ് രഞ്ജിനി പറയുന്നത്.


ലൈം​ഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകൾ ഉള്ളതു പോലെ തന്നെ ലൈം​ഗിക താത്പര്യങ്ങൾക്ക് നിന്നു കൊടുക്കുന്ന സ്ത്രീകളും ഇവിടെയുണ്ടെന്നത് സത്യമാണ്. അത്തരം സ്ത്രീകൾ നിലനിൽക്കുമ്പോൾ ഈ സിസ്റ്റത്തിൽ മാറ്റം വരില്ല. 

"ഒരുപാട് സ്ത്രീകൾ മുന്നോട്ട് വരികയും അവരുടെ പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങളിലൂടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം അവസാനിപ്പിക്കാൻ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാമെന്നും മാധ്യമങ്ങൾ പറയണം.

എന്നാൽ എനിക്കേറ്റവും പരിഹാസ്യമായി തോന്നിയത് അമ്മയിലെ കൂട്ടരാജിയാണ്. ഞാൻ അതിനെ കൂട്ട ഒളിച്ചോടൽ എന്നാണ് പറയാൻ ആ​ഗ്രഹിക്കുന്നത്. അത്രയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലാലേട്ടൻ, മമ്മൂക്ക ഇവർ ഒന്നും യാതൊരു അഭിപ്രായങ്ങളും തുടക്കം മുതൽ പറഞ്ഞില്ല. ഒരു പ്രേക്ഷക എന്ന നിലയിൽ അത്ഭുതപ്പെടുത്തിയ കാര്യമാണത്. 

ലാലേട്ടൻ ഇന്ന് മാധ്യമങ്ങളെ കണ്ടുവെങ്കിലും ഇത്രയും നാളായും യാതൊരു വിധ പ്രതികരണങ്ങളും അദ്ദേഹം നടത്തിയിരുന്നില്ല. അമ്മയിലെ അം​ഗങ്ങൾക്കു നേരെയാണ് കുറ്റം ആരോപിക്കപ്പെട്ടത്. ആ സമയത്ത് അവർക്കൊപ്പം നിൽക്കുകയും ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം കണ്ടെത്തുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്." രഞ്ജിനി ഹരിദാസ് പറയുന്നു.

#ranjiniharidas #shares #her #thought #about #superstars #silence #regarding #hema #committee #report

Next TV

Top Stories










News Roundup