കൈയ്യില്‍ നിന്ന് പോയ സിനിമകളെ പറ്റി മഞ്ജു വാര്യര്‍

 കൈയ്യില്‍ നിന്ന് പോയ സിനിമകളെ പറ്റി മഞ്ജു വാര്യര്‍
Oct 4, 2021 09:49 PM | By Truevision Admin

ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള താരമാണ് മഞ്ജു വാര്യര്‍.ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമ ലോകത്തേക്ക് എത്തിയ താരം സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.അഭിനയിക്കാതിരുന്ന കാലത്തെ കാര്യം അവിടെ നില്‍ക്കട്ടെ, അഭിനയിച്ചു കൊണ്ടിരുന്ന കാലത്ത് തന്നെ ഒരുപാട് സിനിമകള്‍ മഞ്ജുവിന് നഷ്ടപ്പെട്ടു പോയിട്ടുണ്ടത്രെ. അതെല്ലാം പറയാന്‍ മഞ്ജു തയ്യാറായില്ല. കൈയ്യില്‍ നിന്ന് പോയത് പോയത് തന്നെയാണ്. പിന്നീട് അതേ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ഓരോ സിനിമയ്ക്കും ഓരോ ഡെസ്റ്റിനി ഉണ്ടെന്ന വിശ്വാസക്കാരിയാണ് താന്‍ എന്ന് മഞ്ജു പറയുന്നു.സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വെളിപ്പെടുത്തിയ ആ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


ചന്ദ്രലേഖ


ചന്ദ്രലേഖ എന്ന ചിത്രത്തിലേക്കും തന്നെ പരിഗണിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് മഞ്ജു വാര്യര്‍ അറിഞ്ഞത് ഈ അടുത്താണത്രെ. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണത്രെ പ്രിയദര്‍ശന്‍ പറഞ്ഞത്. മഞ്ജുവിനെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്ടപ്പെട്ടത്. ചിത്രത്തില്‍ പൂജ ബത്ര അവതരിപ്പിച്ച വേഷത്തിലേക്കായിരുന്നു എന്ന് കേട്ടപ്പോള്‍ നിരാശ തോന്നി എന്ന് മഞ്ജു പറയുന്നു. 

അലൈപ്പായുതേ


മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഉണ്ട് മഞ്ജുവിന്റെ നഷ്ടങ്ങളുടെ കണക്ക്. 2000 ല്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതേ എന്ന ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിച്ചിരുന്നുവത്രെ. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത് എന്ന് മഞ്ജു പറയുന്നു. മാധവനും ശാലിനിയും ജോഡി ചേര്‍ന്ന് അഭിനയിച്ച ചിത്രം എവര്‍ഗ്രീന്‍ ഹിറ്റാണ്. പക്ഷെ 2000 ആവുമ്പോഴേക്കും മഞ്ജുവിന്റെ വിവാഹം കഴിഞ്ഞിരുന്നു.

​ഫ്രണ്ട്‌സ്


1999 ല്‍ സിദ്ധിഖ് ഇസ്മയില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഫ്രണ്ട്‌സ്. ചിത്രത്തില്‍ മീന അവതരിപ്പിച്ച രാജകുമാരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെ പരിഗണിച്ചിരുന്നുവത്രെ. ജയറാമും മഞ്ജുവും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി അപ്പോഴേക്കും ശ്രദ്ധേയമായിരുന്നു. പക്ഷെ എന്തോ കാരണത്താല്‍ മഞ്ജുവിന് ഫ്രണ്ട്‌സ് ചെയ്യാന്‍ സാധിച്ചില്ല. 

കളിയൂഞ്ഞാല്‍


മമ്മൂട്ടി, ദിലീപ്, ശോഭന, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാല്‍. 1997 പുറത്തിറങ്ങിയ ചിത്രത്തില്‍ മഞ്ജു അഭിനയിക്കാത്തതിന് കാരണം ഡേറ്റ് ക്ലാഷ് ആണെന്നാണ് വിവരം. ശോഭന അവതരിപ്പിച്ച ഗൗരിയുടെ വേഷമാണ് മഞ്ജുവിന് കൈവിട്ടു പോയത്. ഒരുപക്ഷെ അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യര്‍ക്ക് 2021 വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

ഉസ്താദ്


1999 ലെ മഞ്ജു വാര്യരുടെ മറ്റൊരു നഷ്ട ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ഉസ്താദ്, സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച സഹോദരി വേഷത്തിലേക്കാണോ അതോ ഇന്ദ്രജ അവതരിപ്പിച്ച നായിക വേഷത്തിലേക്കാണോ മഞ്ജുവിനെ പരിഗണിച്ചത് എന്ന് വ്യക്തമല്ല. നായിക ഇന്ദ്രജയാണെങ്കിലും, നായികാ പ്രാധാന്യമില്ലാത്ത സിനിമയായിരുന്നു ഉസ്ദാത്. അതേ സമയം ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തിന് കൃത്യമായ സ്ഥാനവും കഥയിലുണ്ടായിരുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍


ജയറാമിനൊപ്പം മഞ്ജുവാര്യര്‍ നഷ്ടപ്പെടുത്തിയ മറ്റൊരു ചിത്രമാണ് 1999 ല്‍ തന്നെ റിലീസ് ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍. മഞ്ജു വാര്യരെ കിട്ടാതെയായപ്പോള്‍ സംയുക്ത വര്‍മയാണ് ചിത്രത്തിലെ തന്റേടിയായ നായികയെ അവതരിപ്പിച്ചത്. 

96


മടങ്ങിവരവില്‍ നഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ ഒറ്റൊരു ചിത്രത്തിന്റെ പേര് മാത്രമേ മഞ്ജു പറഞ്ഞിട്ടുള്ളൂ. 2018 ല്‍ റിലീസ് ചെയ്ത 96. തൃഷയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഭാഷയ്ക്കപ്പുറം ഹിറ്റായ സിനിമയാണ്. തമിഴില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സിനിമയുടെ വിജയം. ചിത്രത്തില്‍ തൃഷയുടെ വേഷത്തിന് വേണ്ടി മഞ്ജു വാര്യരെ പരിഗണിച്ചിരുന്നുവത്രെ.

Manju Warrier talks about movies that have gone out of hand

Next TV

Related Stories
#bhavana |'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

May 1, 2024 04:33 PM

#bhavana |'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു....

Read More >>
#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

May 1, 2024 09:21 AM

#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

എന്ത് തീരുമാനമെടുക്കുമ്പോഴും ദിലീപ് ആദ്യം പരി​ഗണിക്കുന്നത് മീനാക്ഷിയുടെ...

Read More >>
#HarishVasudevan | ”സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

May 1, 2024 07:17 AM

#HarishVasudevan | ”സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

എത്ര ഊര്‍ജ്ജസ്വലമാണ് ഇന്ന് ചെറുപ്പക്കാരുടെ പടങ്ങള്‍ എന്നാലിപ്പോഴും ദിലീപിന്റെ നിലവാരം...

Read More >>
#TOVINOTHOMAS |  'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

Apr 30, 2024 07:46 PM

#TOVINOTHOMAS | 'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

ടൊവിനോ നായകനായ നടികർ സിനിമയുടെ വിശേഷങ്ങൾ സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കവെയാണ് രാഷ്ട്രീയ നിലപാടുകളെ കുറിച്ച് താരം...

Read More >>
#annarajan | ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

Apr 30, 2024 07:35 PM

#annarajan | ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന തന്‍റെ വീഡിയോയുടെ അടിയിലിട്ട കമന്‍റില്‍...

Read More >>
#joymathew | ‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

Apr 30, 2024 09:56 AM

#joymathew | ‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

കെഎസ്‌ആർടിസി ഡ്രൈവർക്ക് പിന്തുണ നല്‍കി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ...

Read More >>
Top Stories