#SharanyaMohan | മൂന്നാമതും ​ഗർഭിണിയായതിനെ കുറിച്ച് ശരണ്യ മോഹൻ; സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം

#SharanyaMohan | മൂന്നാമതും ​ഗർഭിണിയായതിനെ കുറിച്ച് ശരണ്യ മോഹൻ; സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം
Aug 22, 2024 04:07 PM | By ADITHYA. NP

(moviemax.in)ലയാളികൾക്ക് അയൽപ്പക്കത്തുള്ള കുട്ടി എന്ന ഫീൽ തന്നിരുന്ന നായികയായിരുന്നു ശരണ്യ മോഹൻ. മലയാളത്തിൽ ചെയ്ത പല വേഷങ്ങളും തനി നാടൻ പെൺകുട്ടിയായാണ് .

ശരണ്യയുടെ കരിയറിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വേഷങ്ങൾ യാരഡി നീ മോഹിനി, വേലായുധം എന്നീ തമിഴ് ചിത്രങ്ങളാണ്. വേലായുധത്തിൽ വിജയ്ക്കൊപ്പം അനിയത്തിയായി മുഴുനീള കഥാപാത്രമാണ് ശരണ്യക്ക് ലഭിച്ചത്.

മലയാളത്തിൽ ചില സിനിമകളിൽ നായികാ വേഷത്തിലും താരം എത്തിയിരുന്നു.സിനിമയിൽ അഭിനയിച്ച സമയത്തും അതിനു ശേഷവും വിവാദങ്ങളിൽ അകപ്പെടാത്ത അഭിനേത്രിയാണ് ശരണ്യ മോഹൻ.

താരത്തിന് രണ്ട് മക്കളാണ്. എന്നാൽ മൂന്നാമതും ​ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. എല്ലാവരും ആശംസകൾ അറിയിച്ച് എത്തിയപ്പോഴാണ് മനസിലായത് അതൊരു തെറ്റായ വിവരമായിരുന്നു എന്ന്.

ഏതോ സോഷ്യൽ മീഡിയയിലെ പേജിൽ ഒരു ചിത്രം പബ്ലിഷ് ചെയ്തതായിരുന്നു. അതിനു പിന്നിലെ സത്യം ശരണ്യ മോഹൻ ഒറിജിനൽസ് എന്ന ചാനലിലൂടെ വെളിപ്പെടുത്തുന്നു.

"കഴിഞ്ഞ അമ്മയുടെ മീറ്റിങ്ങിൽ പോയപ്പോൾ കാറ്റ് വീശിയയുടൻ ചുരിദാറിന്റെ ഷാൾ പറന്നു പോയി. രണ്ടാമത്തെ പ്രസവത്തിനു ശേഷമായിരുന്നു. സ്വാഭാവികമായും ചെറിയ വയർ ഉണ്ടാവും.

അത് കണ്ട് ആളുകൾ തെറ്റിദ്ധരിച്ചു." ഈ ചിത്രങ്ങൾ അരവിന്ദിന്റെ സുഹൃത്തുക്കൾ പോലും കണ്ടിട്ട് വിളിച്ചു ചോദിച്ചിരുന്നെന്ന് അരവിന്ദ് തന്നെ പറഞ്ഞു.പൊതുവേ അമ്മ മീറ്റിം​ഗിൽ കുറേ കാലങ്ങൾ ശരണ്യ അത്രയും ആക്ടീവായിരുന്നില്ല.

എന്നാൽ ഇപ്പോൾ സമീപകാലങ്ങളായി മീറ്റിങ്ങുകളിലും മറ്റു കാര്യങ്ങളിലും ശരണ്യ മോഹൻ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ഇടവേള മനപ്പൂർവ്വം എടുത്തിട്ടില്ലെന്ന് ശരണ്യ മോഹൻ പറഞ്ഞു

. "2015ലായിരുന്നു വിവാഹം. ആദ്യ രണ്ട് ഡെലിവറിക്കു ശേഷം കോവിഡ് കാലവും വന്നു. അങ്ങനെയാണ് സിനിമയിൽ നിന്ന് വലിയ ഇടവേള ഉണ്ടായതായി തോന്നുന്നത്."എന്നാൽ ഇടക്കിടെ അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാറുണ്ടെന്നും താരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടെന്നും ശരണ്യ മോഹൻ പറഞ്ഞു.

വിവാദങ്ങളിൽ അധികം ശരണ്യയുടെ പേര് ഉയർന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ബോഡി ഷെയ്മിം​ഗ് ഒരുപാട് നേരിട്ടിട്ടുണ്ട്. കാരണം ശരണ്യ അമിത വണ്ണമില്ലാത്ത നായികയായിരുന്നു. എന്നാൽ പ്രസവത്തിനു ശേഷം സ്ത്രീകളിൽ ഉണ്ടാവുന്ന സ്വാഭാവിക മാറ്റങ്ങൾ തന്നെയായിരു‌ന്നു ശരണ്യക്കും ഉണ്ടായിരുന്നത്.ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ പൂർവ്വാധികം ശക്തിയോടെ ആരോ​ഗ്യമുള്ള ശരീരം ശരണ്യ വീണ്ടെടുത്തു കൊണ്ടായിരുന്നു ആ കമന്റിന് മറുപടി നൽകിയത്. അത്തരത്തിൽ ട്രാൻസ്ഫൊമേഷനെ കുറിച്ചും ഡാൻസിനെ കുറിച്ചും ശരണ്യ പറയുന്നതി​ങ്ങനെ.

"രണ്ട് പ്രസവം കഴിയുമ്പോഴേക്കും ശരീരം വല്ലാതെ മാറും. എന്റെ ഓർമയിൽ ഞാൻ വണ്ണം വെച്ചിട്ടില്ല. അതിനാൽ എന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു പോവുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. വീട്ടിലുള്ളവർ നമുക്ക് വേണ്ടിയും സമയം മാറ്റി വെക്കണം.

എങ്കിൽ മാത്രമേ നമ്മുടെ ചെയ്യുന്ന കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ സാധിക്കുള്ളൂ. സെൽഫ് കെയർ എന്ന ചിന്തയിൽ നിന്നാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടായത്. അതിനു നൃത്തവും ഒരുപാട് സഹായിച്ചു." ശരണ്യ പറഞ്ഞു.

ദന്ത ഡോക്ടർ അരവിന്ദ് കൃഷ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. അനന്ദ പത്മനാഭൻ, അന്നപൂർണ്ണ എന്നീ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. വീണ്ടും സിനിമകളിൽ സജീവമാകണമെന്നാണ് ശരണ്യക്ക് ആ​ഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.

#SharanyaMohan #being #pregnant #third #time #actor #preparing #return #cinema

Next TV

Related Stories
#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം

Nov 27, 2024 03:55 PM

#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം "അവറാച്ചൻ & സൺസ്" ആരംഭിച്ചു

ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ...

Read More >>
#mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

Nov 27, 2024 02:38 PM

#mammootty | 'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ...

Read More >>
#Dabzee |  'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

Nov 27, 2024 12:05 PM

#Dabzee | 'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

മാർക്കോയിലെ ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദവുമായി ചേരുന്നില്ലെന്ന് ആരാധകർ...

Read More >>
#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

Nov 27, 2024 11:47 AM

#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി...

Read More >>
#dharmajanbolgatty | പ്രേംകുമാർ സീരിയലിലൂടെ വന്ന ആളാണ്, സ്ഥാനംകിട്ടിയെന്ന് വെച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ?- ധർമജൻ

Nov 27, 2024 11:38 AM

#dharmajanbolgatty | പ്രേംകുമാർ സീരിയലിലൂടെ വന്ന ആളാണ്, സ്ഥാനംകിട്ടിയെന്ന് വെച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ?- ധർമജൻ

ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന...

Read More >>
Top Stories










News from Regional Network