(moviemax.in) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ പീഡനം നേരിട്ട ദുരനുഭവം പങ്കുവെച്ച് അതിജീവിത. 'പടവെട്ട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണ തന്നെ ക്രൂരമായി പീഡനത്തിനിരയാക്കിയെന്ന് അതിജീവിത പറഞ്ഞു.
രണ്ടു വർഷത്തോളം മാനസിക സമ്മർദ്ദത്തിലാണെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. പീഡനം നടന്നതിന് ശേഷം രണ്ടു വർഷമെടുത്തു പുറത്തിറങ്ങാൻ.
ഡബ്ല്യുസിസി ഉള്ളതുകൊണ്ടാണ് പുറത്ത് പറയാൻ ധൈര്യം ഉണ്ടായത്. സ്ത്രീയുടെ മുഖമല്ല ശരീരമാണ് ഇഷ്ടം എന്ന് പറഞ്ഞു കൊണ്ടാണ് ലിജു കൃഷ്ണ പീഡിപ്പിച്ച'തെന്നും അതിജീവിത പറഞ്ഞു.
ആദ്യമായി സിനിമ ചെയ്യുന്ന ഇദ്ദേഹം ഇൻഡസ്ട്രിയിലെ സ്ത്രീകളെ കുറിച്ചും മോശമായി പറഞ്ഞു. കേസിൽ സംവിധായകൻ അറസ്റ്റ് ചെയ്തിട്ടും സിനിമ റിലീസ് ചെയ്തു.
അവന്റെ പേരും ചിത്രവും ക്യാൻസൽ ചെയ്യപ്പെടേണ്ടതായിരുന്നുവെന്നും അതിജീവിത പറഞ്ഞു. 'അവൻ മരിക്കും വരെ റേപ്പിസ്റ് എന്നേ വിശേഷിപ്പിക്കാനാവൂ' എന്നും പറഞ്ഞാണ് അതിജീവിത അവസാനിപ്പിച്ചത്.
അതിജീവിതയുടെ പരാതിയില്‍ ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.
#Patavet #film #director #LijuKrishna #tortured #Athijeevita #with #serious #allegations