(moviemax.in)ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സിനിമാ സംവിധാന രംഗത്തേക്ക് ചുവട് വെച്ച ചിത്രമാണ് സിക്കാട.
ഒരു പാന്‍ ഇന്ത്യന്‍ സ്റ്റൈലിലാണ് സിക്കാട റിലീസ് ചെയ്തത്. നിരവധി പുതുമകൾ നിറഞ്ഞ ഒരു ത്രില്ലർ ചിത്രമാണ് സിക്കാട. ചിത്രത്തിന്റെ നിർമ്മാണം തീർത്ഥ ഫിലിംസ് ആന്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വന്ദന മേനോനും ഗോപകുമാറും ചേർന്നാണ് നിർവ്വഹിച്ചത്.
ഒരു പുതിയ നിർമ്മാതാവ് എന്ന നിലക്ക് പല തരത്തിലുള്ള പ്രതിസന്ധികൾ വന്ദന മേനോൻ നേരിട്ടിട്ടുണ്ട്. രജിത് മേനോൻ, ഗായത്രി മയൂര, ജെയ്സ് ജോസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.
എന്നാൽ തുടക്കത്തിൽ നടൻ ലാലിനേയും ശ്രീനാഥ് ഭാസിയേയും ആയിരുന്നു സിക്കാടയിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. സിക്കാടയുടെ വിശേഷങ്ങളുമായി നിർമ്മാതാവ് വന്ദന മേനോൻ പറയുന്നു.
"നടൻ ലാലുമായും ശ്രീനാഥ് ഭാസിയുമായും സംസാരിച്ചതാണ്. എന്നാൽ പല തരം കാരണങ്ങളാൽ അത് നടന്നില്ല. ഈ സിനിമ മുഴുവൻ ഷൂട്ട് ചെയ്തത് ഒരു കാടിനുള്ളിലാണ്. സ്വാഭാവികമായും ഒരുപാട് നടന്ന് പോകുവാൻ ഉണ്ടായിരുന്നു.
പിന്നെ കാരവാൻ സൗകര്യവും ഉണ്ടാവില്ല. അത്തരം ബുദ്ധിമുട്ടുകൾ തീർച്ചയായും ഷൂട്ടിംഗ് സമയത്ത് ഇപ്പോഴത്തെ താരങ്ങളും അനുഭവിച്ചിട്ടുണ്ട്. അതിനാലാവാം ഒരുപക്ഷേ ലാൽ സാറും ശ്രീനാഥ് ഭാസിയും ചിത്രം ഉപേക്ഷിച്ചത്. ഈ സിനിമ അഭിനേതാക്കൾ ഉൾപ്പെടെ എല്ലാവർക്കും ടെക്നിക്കലി ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു.
അഭിനേതാവാണ് എങ്കിലും രജിത് മേനോൻ സിനിമ സംവിധാനം ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതായത് എല്ലാവർക്കും നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ ആ രീതിയിൽ ഒരു സംതൃപ്തി എല്ലാവർക്കും ഉണ്ട്." വന്ദന പറയുന്നു.
സിക്കാട എന്ന ഈ സിനിമക്ക് വലിയ വിജയം നേടാൻ സാധിച്ചിട്ടില്ല. ഒരു ത്രില്ലർ സ്വഭാവമുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചുലക്കുന്ന കണ്ടന്റ് ഉണ്ടായിരുന്നില്ല.ചിത്രം പൂർണമായും കാടിനുള്ളിൽ വെച്ചായിരുന്നു ചിത്രീകരിച്ചത്.
ഏകദേശം രണ്ടര കിലോ മീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. അതിനാൽ ഒരുപാട് സാഹസികത നിറഞ്ഞ ചിത്രീകരണം തന്നെയായിരുന്നു. മറ്റേതൊരു ലൊക്കേഷൻ പോലെയല്ല, പകൽ സമയത്ത് മാത്രമാണ് ഷൂട്ട് ചെയ്യാൻ സാധിക്കുള്ളു.
അതുപോലെ കാലാവാസ്ഥയിൽ മാറ്റങ്ങൾ വരുമ്പോൾ ചിത്രീകരണം സാധ്യമല്ല.ചിത്രത്തിൽ ഏറ്റവും കൂടുതൽ വന്യ മൃഗങ്ങളെ കാണിക്കുന്നുണ്ട്. ആ മൃഗങ്ങൾക്കെല്ലാം കൃത്യമായ പ്രാധാന്യം സിനിമയിൽ ഉണ്ട്. ചീവീട് ഒഴിച്ച് ബാക്കി എല്ലാ മൃഗങ്ങളും ഒറിജിനൽ തന്നെയാണ്. ചിത്രത്തിൽ വരുന്ന പോത്ത് ചെറിയ പുള്ളിയല്ല, സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള പോത്താണ്.
ഇൻസ്റ്റഗ്രാമിൽ സുൽത്താൻ എന്നാണ് ആ പോത്തിന്റെ പേര്. ആ പോത്തിന്റെ കൂടെ 20 ഓളം ആളുകളും വന്നിരുന്നു. കാരണം പോത്തിനെ കൺട്രോൾ ചെയ്യാൻ അൽപം ബുദ്ധിമുട്ടായിരുന്നു.
കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ആ പോത്തിന്റെ കയർ മാത്രമാണ് കട്ട് ചെയ്തത്. അതിനാൽ ഷൂട്ട് ചെയ്തപ്പോൾ കയറിന്റെ ബലത്തിലാണ് എല്ലാവരും നിന്നത്. വലിയ റിസ്കുണ്ടായിരുന്നു. അതിനെ പരിപാലിക്കാൻ പോലും നല്ല ചിലവുണ്ടായിരുന്നു.
പിന്നെ ഒരു മാസ്റ്റർ ഉണ്ടായിരുന്നു. പക്ഷേ ആ പോത്തിന്റെ ഭാഗങ്ങളെല്ലാം സിനിമ കാണുമ്പോൾ അത്രയും ഗംഭീരമാണ്. വന്ദന മേനോൻ പറഞ്ഞു.
#cicada #malayalam #movie #producer #vandana #shares #challenges #they #faced #during #filming