(moviemax.in)കൃഷ്ണകുമാറിനെ പോലെ മൂത്ത മകൾ അഹാനയും ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി. മറ്റു താര പുത്രിമാരെ പോലെ അത്ര ഈസിയായിരുന്നില്ല അഹാനയുടെ സിനിമാ പ്രവേശനം.
എന്നാൽ ആദ്യ ചിത്രത്തിലൂടെ വലിയൊരു സ്വീകാര്യതയാണ് അഹാനക്ക് ലഭിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാനയും ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലും ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ നേടിയെങ്കിലും അഹാനയെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.ഇന്ന് സോഷ്യൽ മീഡിയയുടെ സ്വാധീനം മൂലം അഹാനയെ അറിയാത്തവർ ആരും തന്നെയില്ല.
മാത്രമല്ല കൃഷ്ണകുമാറിന്റെ കുടുംബത്തെ മുഴുവൻ ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. തന്റെ ജീവിത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെക്കുന്ന ആളാണ് അഹാന.
ഇന്ന് സിനിമയിൽ എത്തിയിട്ട് 10 വർഷങ്ങളായ സന്തോഷം പങ്കു വെക്കാനും അഹാന മറന്നില്ല. താൻ ചെയ്ത സിനിമകളിലെ ക്ലിപ്പുകൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ അഹാന പോസ്റ്റ് ചെയ്തിരിക്കുന്നു.
"പത്തു വർഷങ്ങൾ. കൈ നിറയെ സിനിമയും മനസു നിറയെ പ്രതീക്ഷയും നിറച്ച സിനിമാ ജീവിതം. അഭിനേത്രി എന്ന നിലയിൽ ഇന്നേക്ക് ഒരു ദശാംബ്ദം തികയുന്നു.
ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ പത്തു വർഷത്തിനിടെ ഞാൻ പഠിച്ച പാഠം എന്തെന്നാൽ ഓരോ വ്യക്തിയുടേയും ജീവിത യാത്ര വ്യത്യസ്തമാണ്.
ഏത് പ്രതിസന്ധിയേയും അതിജീവിച്ച് ഒരു പുഞ്ചിരിയോടെ മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും.
എന്റെ ഈ യാത്രയിൽ ഒപ്പം നിന്നവർക്കെല്ലാം ഒരായിരം നന്ദി. എല്ലാവർക്കും നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടാവും. നല്ല അനുഭവങ്ങൾ എപ്പോഴും മനോഹരമായ ഓർമകൾ സമ്മാനിക്കും.
ഒപ്പം സംതൃപ്തിയും വ്യക്തിപരമായ വളർച്ചയും ഉണ്ടാവാൻ സഹായിക്കും. എന്നാൽ മോശം അനുഭവങ്ങളിലൂടെ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും.
അതിലൂടെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും, നിങ്ങൾ ശക്തരാവും. അടുത്ത പത്ത് വർഷങ്ങൾ കൊണ്ട് എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരിക്കാം.
" ഇൻസ്റ്റഗ്രാമിൽ അഹാന കുറിച്ച വാചകങ്ങളാണ് ഇത്.പത്തു വർഷത്തെ തന്റെ അനുഭവങ്ങളും ശരി തെറ്റുകളെല്ലാം മനസിലാക്കി കുറിച്ച വാക്കുകൾ.
കമന്റ് ബോക്സിൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് തങ്ങൾക്ക് ഇന്നും ഇഷ്ടം ഞാൻ സ്റ്റീവ് ലോപ്പസിലെ അഞ്ജലിയെ ആണെന്നാണ്. ആ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.
ഇനിയും ഒരുപാട് വർഷങ്ങൾ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ തുടരട്ടെ എന്നാണ് ചിലർ ആശംസിക്കുന്നത്. ആരാധകരെല്ലാം അഹാനയുടെ ഈ സന്തോഷത്തിനൊപ്പം പങ്കു ചേർന്നു.
അഹാന എന്ന അഭിനേത്രിയെ മലയാള സിനിമ ശ്രദ്ധിക്കുന്നില്ലേ? അതോ ശ്രദ്ധിച്ചിട്ടും മനപ്പൂർവ്വം മാറ്റി നിർത്തുകയാണോ? സിനിമയിൽ വന്നിട്ട് 10 വർഷം ആയെങ്കിലും ചുരുങ്ങിയ സിനിമകളിലാണ് അഹാനയെ കാണാൻ സാധിച്ചത്, അതും ഇടക്കിടെ മാത്രം.
2014ൽ 'ഞാൻ സ്റ്റീവ് ലോപ്പസ്' റിലീസ് ചെയ്തതിനു ശേഷം 2017ലാണ് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രം ചെയ്യുന്നത്. എന്നാൽ അഹാന എന്ന അഭിനേത്രിക്ക് മതിയായ അവസരങ്ങൾ ഇനിയും കിട്ടിയിട്ടില്ല.
വരുന്ന പത്തു വർഷത്തിനുള്ളിൽ അത്തരം അവസരങ്ങൾ താരത്തെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.
#ahaanakrishnakumar #shared #instagram #post #about #10 #years #journey #actress #post #goes #viral